ഏഷ്യയിലെ ഉഷ്ണമേഖലാ ശുദ്ധജല മത്സ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നായ ചാനിഡേ കുടുംബത്തിലെ ഒരിനം മത്സ്യമാണ് മലബാർ സ്‌നേക്ക്‌ഹെഡ്.

മലബാർ സ്‌നേക്ഹെഡ്
Malabar snakehead, Channa diplogramma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Anabantiformes
Family: Channidae
Genus: Channa
Species:
C. diplogramma
Binomial name
Channa diplogramma
(F. Day, 1865)

ചന്ന ഡിപ്ലോഗ്രാമ എന്നാണ് ശാസ്ത്രിയനാമം. സ്‌നേക്ക്‌ഹെഡ് എന്നാൽ പാമ്പ് തലയുള്ള മീൻ എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. പക്ഷേ മലയാളത്തിൽ അങ്ങനെ ഒരു പേര് ഇല്ല, പകരം പൊതുവെ വാക എന്ന പേരിൽ അറിയപ്പെടുന്നു. ഇവ ഏകദേശം ഒരു മീറ്റർ നീളത്തിലും പതിനഞ്ചു കിലോഗ്രാം ഭാരത്തിലും വളരാറുണ്ട്.[2]

ആവാസവ്യവസ്ഥ  

തിരുത്തുക

കേരളത്തിൽ തെക്കൻ പശ്ചിമഘട്ടത്തിലെ ആറുകളിളിലും പുഴകളിലും അതിനോട് അടുബന്ധിച്ചു ഉള്ള വെള്ളം വറ്റാത്ത ജല സംഭരണികളിലും, മീനാചിൽ, മണിമല, പമ്പ, അച്ചൻകോവിൽ, കല്ലട, പള്ളിക്കൽ എന്നി നദികളിലും തമിഴ്‌നാട്ടിലെ ചിറ്റാർ, താമിരഭരണി നദികളിലും കാണപ്പെടുന്നു.

ജീവിത രീതി

തിരുത്തുക

മലബാർ സ്‌നേക്ഹെഡ് അതിന്റെ . ജനനം മുതൽ ജീവിതചക്രം മുഴുവനും അനവധി നിറങ്ങളിൽ കാണുന്നതിനാൽ അവയെ മീൻപിടിത്തക്കാർ വ്യത്യസ്ത ഇനങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചു പല പേരുകൾ (മണൽ വാക, കരി വാക, പുലി വാക, മയിൽ വാക) വിളിക്കുന്നു. അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ശ്വസിക്കുന്നതിനാൽ ഇവ ഇടക്കിടക്ക് വെള്ളത്തിനു മുകളിൽ വരാറുണ്ട്. ഇതിനാൽ മണിക്കൂറുകളോളം കരയിൽ ജീവിക്കാൻ ഇവയ്ക്ക് കഴിയും. ജലത്തിന്റെ ഉപരിതലത്തിൽ എപ്പോഴും കാണാൻ കഴിയുന്ന സമയം കുഞ്ഞുങ്ങളുമായി സഞ്ചരിക്കുമ്പോൾ ആണ്, അപ്പോൾ ഇതിന്റെ ശരീരത്തിന്റെ മധ്യഭാഗത്തു നിന്ന് വാൽ വരെ മഞ്ഞ കലർന്ന നിറത്തിൽ കാണാൻ കഴിയും. ഈ നിറം കുഞ്ഞുങ്ങൾക്ക് വഴി തെറ്റാതെ പിന്തുടരുന്നതിന് വേണ്ടിയാണ്‌.

പ്രജനനം  

തിരുത്തുക

ഇണകൾ കരയോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗത്തു മരത്തിന്റെ ഇലകളും ജലസസ്യങ്ങൾക്കും ഇടയിലായി മുട്ടകൾ ഇടുന്നു. മുട്ട ഇട്ട് വിരിഞ്ഞു പത്തു സെന്റി മീറ്ററോളം വളർച്ച എത്തുന്നത് വരെ ഇണകൾ കുഞ്ഞുങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്നു. ഈ സമയം ഇവ നൂറുകണക്കിന് കിലോമീറ്റർ പിന്നിടും. ചെറിയ കുഞ്ഞുങ്ങളുടെ തീറ്റ ജലത്തിലെ സൂഷ്മ ജീവികളും പ്ലാങ്ടണും ആണ്. വെള്ളത്തിൽ ഈ മത്സ്യത്തിന് ശത്രുക്കൾ വളരെ കുറവാണ്.

സംരക്ഷണ നില

തിരുത്തുക

മത്സ്യബന്ധനം, ആവാസവ്യവസ്ഥ നശീകരണം, മലിനീകരണം എന്നിവ ഉൾപ്പെടെയുള്ള ഭീഷണികൾ കണക്കിലെടുത്ത് മലബാർ സ്‌നേക്ക്‌ഹെഡ് ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ വംശ നാശ ഭീഷണി നേരിടുന്ന ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. .

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IUCN എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Benziger A, Philip S, Raghavan R, Anvar Ali PH, Sukumaran M, et al. (2011) Unraveling a 146 Years Old Taxonomic Puzzle: Validation of Malabar Snakehead, Species-Status and Its Relevance for Channid Systematics and Evolution. PLoS ONE 6(6): e21272. doi:10.1371/journal.pone.0021272
"https://ml.wikipedia.org/w/index.php?title=മലബാർ_സ്‌നേക്ഹെഡ്&oldid=3320662" എന്ന താളിൽനിന്ന് ശേഖരിച്ചത്