മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്

(മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സസ്യോദ്യാനമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്. ജല സസ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സസ്യോദ്യാനമാണിത്.[1] ബൊട്ടാണിക്കൽ ഗാർഡൻ കൺസർവേഷൻ ഇന്റർനാഷണൽ അംഗമായ ഈ സസ്യോദ്യാനത്തിന് ഇന്റർനാഷ്നൽ അജണ്ട രജിസ്ട്രേഷനും ഉണ്ട്.[2] ദേശീയ ജൈവ വൈവിധ്യബോർഡിന്റെ ലീഡ് കേന്ദ്രമാണിത്.[3] 2015 ൽ ഈ സ്ഥാപനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായി മാറി.[4] കാലിക്കറ്റ് യൂണിവേഴ്സിറ്റി, ജപ്പാനിലെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രാദേശിക കേന്ദ്രം (Regional Centre of Expertise in Sustainable education of United Nations University, Japan) എന്നിവയുടെ അംഗീകൃത റിസർച്ച് സെന്റർ കൂടിയാണ് ഇത്.[5][6]

Malabar Botanical Garden and Institute for Plant Sciences
Map
സ്ഥാനംകോഴിക്കോട്, കേരളം ഇന്ത്യ
Area45 ഏക്കർ (18 ഹെ)
Websitembgips.in

വാൻ റീഡിന്റെ ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിട്ടുള്ള 742 സ്പീഷീസുകളിൽ 432 എണ്ണവും ഇവിടെ വളർത്തുന്നുണ്ട്.[1] വംശനാശ ഭീഷണി നേരിടുന്ന അപൂർവ ജലസസ്യങ്ങൾ, ടെറിഡോഫൈറ്റ് വിഭാഗത്തിൽ പെടുന്ന 150 ഇനങ്ങൾ, ബ്രയോഫൈറ്റ് വിഭാഗത്തിൽ പെടുന്ന അറുപതിലേറെ ഇനങ്ങൾ, 52 ഇനം ഫലവൃക്ഷങ്ങൾ, അറുപതോളം സുഗന്ധദ്രവ്യ സസ്യങ്ങൾ, നിരവധി ഔഷധസസ്യങ്ങൾ എന്നിവയും സസ്യോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[1] നാനൂറിലധികം ഇന്ത്യൻ ജലസസ്യങ്ങളാണ് ഇവിടെയുള്ളത്.[5] ഈ വിഭാഗത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ ശേഖരം ആണ് ഇത്.[5]

ഉന്നത ഗവേഷണത്തിനുള്ള റിസർച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാർക്ക് എന്നിവ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിർമ്മാണത്തിലാണ്.[7]

ചരിത്രം

തിരുത്തുക

1991 ൽ ഗവ. ബൊട്ടാണിക്കൽ ഗാർഡനായി ആരംഭിച്ച ഈ സ്ഥാപനം 1996 ൽ മലബാർ ബോട്ടോണിക്കൽ സൊസൈറ്റി എന്ന പേരിൽ സർക്കാർ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായി.[3] 2015 ൽ ഈ സ്ഥാപനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായി മാറി.

മറ്റ് വിവരങ്ങൾ

തിരുത്തുക

കോഴിക്കോട് നഗരത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് 45 ഏക്കർ വിസ്തൃതിയുള്ള ഈ സസ്യോദ്യാനം സ്ഥിതിചെയ്യുന്നത്. സർക്കാർ പ്രവൃത്തി ദിവസങ്ങളിൽ കാലത്ത് പത്തുമുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് ഉദ്യാനത്തിലേക്ക് പ്രവേശിക്കാൻ കഴിയും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോമീറ്ററും, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ് സസ്യോദ്യാനം ഉള്ളത്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014: ദേശീയ ബയോളജിക്കൽ സയൻസ് അക്കാദമിയുടെ ലീഡർഷിപ്പ് അവാർഡ്[3]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 കെ എം, ബൈജു. "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ജൈവവൈവിധ്യങ്ങളുടെ വിസ്മയം". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-06-26. Retrieved 2021-06-26.
  2. 2.0 2.1 tools.bgci.org https://tools.bgci.org/garden.php?id=2517. {{cite web}}: Missing or empty |title= (help)
  3. 3.0 3.1 3.2 "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണ വികസനകേന്ദ്രമാകുന്നു". Deshabhimani.
  4. "കേരള നിയമസഭ ചോദ്യോത്തരം" (PDF).
  5. 5.0 5.1 5.2 "മുഖം മിനുക്കി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ". ManoramaOnline.
  6. "Malabar Botanical Garden & Institute for Plant Sciences -MBGIPS – Kerala State Council for Science, Technology & Environment". Archived from the original on 2021-06-26. Retrieved 2021-06-26.
  7. Daily, Keralakaumudi. "മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണ സ്ഥാപനമായി: മുഖ്യമന്ത്രി". Keralakaumudi Daily (in ഇംഗ്ലീഷ്).