മലബാറിലെ സിയാറത്ത് യാത്ര നിരോധനം

ബ്രിട്ടീഷ് സർക്കാരിനെതിരെ കലാപങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപ് മാപ്പിളമാർ മുസ്ലിം പുണ്യ പുരുഷൻമാരുടെയും , രക്ത സാക്ഷികളുടെയും അനുഗ്രഹം തേടി രക്ഷ ധരിക്കുകയും , മഖ്ബറ സന്ദർശനം നടത്താറുമുണ്ടായിരുന്നു. സിയാറത്ത് എന്ന പേരിലാണ് ഇത്തരം യാത്രകൾ അറിയപ്പെട്ടിരുന്നത്.

തറമ്മൽ ജാറം

മലബാറിലെ സൂഫി സ്വാതന്ത്ര്യ സമര പോരാളി മമ്പുറം സയ്യിദ് അലവി തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് മുൻപ് തിരൂരങ്ങാടി നടുവിലത്തെ പള്ളി ജാറം , ഹസ്സൻ ജിഫ്രി യുടെ മഖ്‌ബറ ,കോഴിക്കോട് തെക്കുംതല ജുമുഅത്ത് പള്ളി ശൈഖ് അബുൽവഫാ ശംസുദ്ദീൻ മുഹമ്മദ് ജാറം , പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറ എന്നിവിടങ്ങളിലേക്ക് അനുഗ്രഹം തേടി യാത്ര നടത്താറുണ്ടായിരുന്നു.[1] ബ്രിട്ടീഷ് രാജ് ഭരണകാലത്ത് കലാപങ്ങൾ സംഘടിപ്പിക്കുന്നതിന് ഇത്തരം യാത്രകൾ പ്രചോദനം നൽകുന്നുവെന്ന് ബ്രിട്ടീഷ് അധികാരികൾ വിലയിരുത്തിയതിനെ തുടർന്ന് സംഘടിതമായുള്ള ഇത്തരം യാത്രകൾക്കും, റാതീബുകൾക്കും പലയിടങ്ങളിലും സർക്കാർ നിരോധനമേർപ്പെടുത്തി. [2]

കളക്ടർ കനോലി യുടെ കൊലപാതകത്തെ തുടർന്ന് മലബാറിലെ ചുമതല വഹിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മേലധികാരികൾക്ക് സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇത്തരം ആ ചാരങ്ങൾ ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നതായി ആരോപിക്കുന്നു. ഏത് കൃത്യം ചെയ്യുന്നതിനുമുമ്പും മാപ്പിളമാർ തറമ്മൽ ജാറം അടക്കമുള്ള ശവകുടീരങ്ങളിൽ പോയി പ്രാർത്ഥന നടത്താറുണ്ടെന്നും എല്ലാ കലാപങ്ങൾക്കും മുന്നോടിയായി ഇത്തരം ശവകുടീരങ്ങൾ വർത്തിക്കുന്നതിനാൽ ജാറങ്ങൾ നശിപ്പിക്കണമെന്നും, പ്രതേകിച്ചും തറമ്മൽ ജാറം എന്ന ശവകുടീരം നശിപ്പിച്ചു അവിടെ അടക്കം ചെയ്ത തങ്ങന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ തോണ്ടിയെടുത്ത് നാടുകടത്തി പുനഃ സംസ്കരണം നടത്തണമെന്നും, പിന്തുടർവകാശികളെ നാടുകടത്തി ജാറങ്ങളുടെ സ്ഥലങ്ങൾ പിടിച്ചെടുത്ത് കൃഷി നടത്തി അടക്കപ്പെട്ടവരുടെ ഓർമ്മകൾ ഇല്ലാതാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും ഭവിഷ്യത്തുകൾ ഭയന്ന് ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാതെ ആചാരങ്ങൾക്ക് വിലക്കിടാൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. [3] [4]

നിരോധനം മറികടന്നു ആലി മുസ്ലിയാരും അനുയായികളും നടത്തിയ ചേരൂർ മഖാം സിയാറത്ത് യാത്രകളാണ് 1921 ലെ മലബാർ കലാപത്തിന് നിദാനമായി മാറിയത് [5]

ഇവ കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-02. Retrieved 2017-03-28.
  2. As related in the Judgment in Case No. 7/2 I, quoted by Gopalan Nair, Moplah Rebellion, p. I9, and Hitchcock, Malabar Rebellion, p. 29.
  3. the letters between joint magistrate c collet , magistrate t clarke ,secretary jd burdillion and goverment secretary t pycroft. , letter no 21 september 1855, lr no 46 8octobar 1855, letter no 370 december 15 1855 , lr no 55 dec 24 1855 quoted by dr ck kareem in Kerala Muslim History Directory Part-2 page 395,
  4. w logan's malabr manual 573 -74 pages
  5. As related in the Judgment in Case No. 7/2 I, quoted by Gopalan Nair,