നടുവിൽ ജുമുഅത്ത് പള്ളി (ജാറം)

(തിരൂരങ്ങാടി നടുവിലത്തെ പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംപള്ളിയാണ് നടുവിൽ ജുമുഅത്ത് പള്ളി.[1] ഏകദേശം 500 വർഷത്തെ പഴക്കമുള്ള[അവലംബം ആവശ്യമാണ്] ഈ പള്ളിക്ക് നിർമിച്ചത് അറക്കൽ കുടുംബമാണ്.[അവലംബം ആവശ്യമാണ്] സ്രാമ്പി ആയിരുന്ന കൊച്ചു പള്ളി പിന്നീട് ജുമുഅത്ത് പള്ളിയായി വികസിപ്പിച്ചു. ഈ പള്ളി ദർസിൽ മുസ്ലിം ജ്ഞാനികളായ ശൈഖ് സയ്യിദ് അഹ്മദ് സൈനി ദഹ് ലാൻ , ശൈഖ് യൂസുഫുന്നബ്ഹാനി, ശൈഖ് അബ്ദുൽ ഹമീദ് ശർവാനി, മുഫ്തി മുഹമ്മദ് ഹസ്ബുല്ലാ എന്നിവരുടെ ശിഷ്യന്മാർ അധ്യാപനം നടത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ആലി മുസ്‌ലിയാർ, നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ, ചെറിയ മുണ്ടംകുഞ്ഞിപ്പോക്കർ മുസ്‌ലിയാർ തുടങ്ങിയവർ ഈ പള്ളി ദർസിലെ മറ്റ് അധ്യാപകരാണ്.

ജാറം തിരുത്തുക

ഏറനാട്ടിലെ സൂഫി സന്യാസി അറബി തങ്ങളുടെ മൃത കുടീരമാണ് നടുവിലത്തെ ജാറം എന്നപേരിൽ അറിയപ്പെടുന്നത്. [2] തിരൂരങ്ങാടി നടുവിലത്തെ പള്ളിയോട് അനുബന്ധിച്ചാണ് ഈ ജാറം സ്ഥിതിചെയ്യുന്നത്.

യമനിലെ ഹള്റൽ മൗത്തിൽ നിന്നുമാണ് അറബി തങ്ങൾ എന്ന സൂഫി മലബാറിലേക്ക് വന്നെത്തുന്നത്. മത പ്രബോധനാർത്ഥം ഉൾ നാടുകളിലേക്ക് ഇദ്ദേഹം സഞ്ചരിക്കുകയും ഏറനാട് കേന്ദ്രീകരിച്ചു പ്രവർത്തനമാരംഭിക്കുകയുമുണ്ടായി. കൊളോണിയൽ വിരുദ്ധനും കുടിയാന്മാരോട് സഹാനഭൂതി കാട്ടുന്ന വ്യക്തിതവുമായിരുന്നു അദ്ദേഹം.[അവലംബം ആവശ്യമാണ്]

ബ്രിട്ടീഷ് ജന്മി വിരുദ്ധ പോരാട്ടത്തിന് മുൻപ് മാപ്പിളമാർ അനുഗ്രഹം തേടി ഇവിടം സന്ദർശിക്കുക പതിവായിരുന്നു. [3] മമ്പുറം സയ്യിദ് അലവി, ഉമർ ഖാളി, സയ്യിദ് ഫസൽ, ആലി മുസ്‌ലിയാർ തുടങ്ങിയവർ അറബി തങ്ങളുടെ ശവകുടീരത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്. എല്ലാ വർഷവും റമ്ദാൻ പതിനെട്ടിന് അറബി തങ്ങളുടെ ഓർമ്മ പുതുക്കി ഉറൂസ് കൊണ്ടാടപ്പെടുന്നു .

അവലംബം തിരുത്തുക