ഒരു അമേരിക്കൻ അദ്ധ്യാപികയും ഒന്നാം ലോകമഹായുദ്ധത്തിലെ വെറ്ററൻസ് ഉൾപ്പെടെയുള്ള അന്ധവിദ്യാർത്ഥികൾക്കൊപ്പം ജോലി ചെയ്ത അന്ധയായ സ്ത്രീയുമായിരുന്നു മറ്റിൽഡ ഇവാ ആലിസൺ (ജീവിതകാലം: ഫെബ്രുവരി 18, 1888 - നവംബർ 21, 1973). അവർ 1919-ൽ കാലിഫോർണിയയിൽനിന്ന് സിവിൽ സർവീസ് പരീക്ഷ പാസായി, മറ്റ് അന്ധരായ ഓഫീസ് ജീവനക്കാർക്ക് തൊഴിൽ അവസരങ്ങൾ തുറന്നു.

മറ്റിൽഡ ആലിസൺ
ബ്രെയിൽ പുസ്തകവുമായി ആലിസൺ പോസ് ചെയ്യുന്നു. 1922-ലെ ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള ചിത്രം.
ജനനം
മറ്റിൽഡ ഇവ ആലിസൺ

(1888-02-18)ഫെബ്രുവരി 18, 1888
മരണംനവംബർ 21, 1973(1973-11-21) (പ്രായം 85)
മറ്റ് പേരുകൾ
  • Tillie Allison
  • Mathilda Allison
  • Matilda Lavery
  • Matilda Allison Williams
തൊഴിൽ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

വില്യം ആലിസണിന്റെയും ഇംഗബോർഗ് കാതറീന ക്രോഗിന്റെയും (പിന്നീട് എംഗല്ലെനർ) മകളായ ആലിസൺ കാലിഫോർണിയയിലെ ലിങ്കണിൽ ആണ് ജനിച്ചത്.[1] ഏഴു വയസ്സുള്ളപ്പോൾ ഒരു പരിക്ക് മൂലം അവർ അന്ധയായി.[2] ഡാനിഷ് അമ്മയും[3] മുത്തശ്ശിയുമാണ് അവരെ പ്രധാനമായും വളർത്തിയത്.[4] അവർ 1909-ൽ കാലിഫോർണിയയിലെ ബധിരർക്കും അന്ധർക്കും വേണ്ടിയുള്ള സ്കൂളിൽ നിന്ന് ഉയർന്ന നിലയിൽ ബിരുദം നേടി.[5][6][7] 1930-ൽ ബെർക്ക്‌ലിയിൽ നടന്ന ദി സീയിംഗ് ഐ പരിശീലന കോഴ്‌സിന്റെ ആദ്യകാല വെസ്റ്റ് കോസ്റ്റ് ബിരുദധാരികളിൽ ഒരാളായിരുന്നു അവർ.[8]

കരിയർ തിരുത്തുക

1920-കളിൽ ആലിസൺ ഡിക്റ്റഫോൺ ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, ക്ലിനിക്കൽ സ്റ്റെനോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ചു,[9] പിന്നീട് നാപ്പ സ്റ്റേറ്റ് ഹോസ്പിറ്റലിൽ പുതുതായി അന്ധരായ വെറ്ററൻമാരെ പഠിപ്പിച്ചു.[10][11] യൂണ്ട്‌വില്ലെയിലെ സ്റ്റേറ്റ് സൈനികരുടെ ഭവനത്തിൽ ബ്രെയിലി അധ്യാപികയായും അവർ സന്നദ്ധസേവനം നടത്തി,[12] അന്ധവിദ്യാഭ്യാസത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ അവർ 1925-ൽ ഹവായിയിലേക്ക് പോയി.[13] "അന്ധയായ അവർ, പരമമായ പ്രയത്നത്താൽ ഒരു അത്ഭുതകരമായ വിദ്യാഭ്യാസം നേടിയതിനാൽ, ഈ രാജ്യത്തുടനീളമുള്ള അന്ധർക്ക് ഉപദേശം നൽകുന്നതിന് തന്റെ സമയത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നു", 1928 ലെ ഒരു റിപ്പോർട്ട് വിശദീകരിച്ചു.[10] നാപ സ്റ്റേറ്റ് ഹോസ്പിറ്റലിന്റെ ആന്തരിക പത്രമായ ഇമോല ടൈംസിന്റെ അസിസ്റ്റന്റ് എഡിറ്റർ കൂടിയായിരുന്നു അവർ.[1][14]

"സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച അമേരിക്കയിലെ ആദ്യത്തെ അന്ധ",[2] അല്ലെങ്കിൽ കുറഞ്ഞത് കാലിഫോർണിയയിലെ ആദ്യത്തെ ആളായാണ് ആലിസണെ വിശേഷിപ്പിച്ചക്കുന്നത്. അവർ കാലിഫോർണിയ സിവിൽ സർവീസ് പരീക്ഷ എഴുതുകയും 1919-ൽ വിജയിക്കുകയും ചെയ്തു.[15][16]

ആലിസൺ ബ്രെയിലി ട്രാൻസ്ക്രിപ്ഷനിൽ ക്ലാസുകൾ പഠിപ്പിച്ചു.[17] അവർ ബിസിനസ്സ് കോളേജുകളിൽ തന്റെ ഓഫീസ് കഴിവുകളുടെ പ്രഭാഷണങ്ങളും പ്രകടനങ്ങളും നടത്തി, കമ്മ്യൂണിറ്റി ഗ്രൂപ്പുകളോടും പെൺകുട്ടികളുടെ സംഘടനകളോടും സംസാരിച്ചു.[14][18] അവരുടെ സ്വന്തം ജർമ്മൻ ഷെപ്പേർഡ് കൂട്ടാളിയായ ബെറ്റിക്കൊപ്പം ഗൈഡ് നായ്ക്കളെ കുറിച്ചും അവർ പ്രഭാഷണം നടത്തി,[19][20] ഇത് 1931 ലെ അന്ധരായ സൈനികർക്ക് ഗൈഡ് നായ്ക്കളെ നൽകാനുള്ള പ്രമേയത്തെ പിന്തുണച്ചു.[21]

അമേരിക്കൻ ലീജിയന്റെ വിമൻസ് ഓക്സിലറിയുടെ കാലിഫോർണിയ സ്റ്റേറ്റ് ചാപ്ലിൻ ആയിരുന്നു അവർ. അവർ 1930-ൽ റേഡിയോ പ്രേക്ഷകരെ അഭിസംബോധന ചെയ്തു,[22] ആ വർഷം ബോസ്റ്റണിൽ നടന്ന അമേരിക്കൻ ലെജിയൻ ഓക്സിലറിയുടെ ദേശീയ കൺവെൻഷന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ അവർ സംഘടനയുടെ ദേശീയ ചാപ്ലിൻ സ്ഥാനാർത്ഥിയായിരുന്നു.[23] നാപ്പ വൈഡബ്ല്യുസിഎ കൗൺസിലിന്റെ പ്രസിഡന്റും കാലിഫോർണിയ അസോസിയേഷൻ ഫോർ ബ്ലൈൻഡിന്റെ വൈസ് പ്രസിഡന്റും[24] ഈസ്റ്റ് ബേ ക്ലബ് ഓഫ് ബ്ലൈൻഡ് വുമണിന്റെ ചാർട്ടർ അംഗവുമായിരുന്നു ആലിസൺ.[25][26]

രണ്ടാം വിവാഹത്തിന് ശേഷം മട്ടിൽഡ ആലിസൺ വില്യംസ് എന്ന നിലയിൽ, അവർ അന്ധർക്കുള്ള വോളണ്ടറി എയ്ഡ് ഫോർ ബ്ലൈന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി.[27][28]

സ്വകാര്യ ജീവിതം തിരുത്തുക

മറ്റിൽഡ ആലിസൺ കുറഞ്ഞത് മൂന്ന് തവണ വിവാഹം കഴിച്ചു. 1932-ൽ അന്ധ സൈനികരുടെ ഭവനമായ ബ്ലൈന്റ് സോൽജിയേഴ്സ് ഹോമിലെ എക്‌സിക്യൂട്ടീവായ ജെയിംസ് ബാർ ലാവറിയെ അവർ വിവാഹം കഴിച്ചു.[29][30] 1934-ൽ അവരെ ഇൻകോംപിറ്റന്റ് ആയി പ്രഖ്യാപിക്കുകയും നിയമപരമായ രക്ഷാകർതൃത്വത്തിന് കീഴിലാക്കുകയും ചെയ്തു. 1936 ൽ എഡ്ഗർ വില്യംസ് ചുമതലയേൽക്കുന്നതുവരെ അവരുടെ സഹോദരി ഐഡ ആലിസൻ്റെ രക്ഷാകർത്താവായി സേവനമനുഷ്ഠിച്ചു.[31][32][33] 1937-ൽ രക്ഷാധികാരിയായ എഡ്ഗർ വില്യംസ് അവരുടെ രണ്ടാമത്തെ ഭർത്താവായി.[34] 1953-ൽ അദ്ദേഹം അന്തരിച്ചു.[35] 1967-ൽ അവർ ശ്രീമതി ജെറാൾഡ് മക്ലീൻ എന്നറിയപ്പെട്ടു.[36]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "The Life Work of Blind Girl". Napa Valley Register. January 27, 1922. p. 7. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  2. 2.0 2.1 Henderson, George C. (October 14, 1922). "Blind--But She Can Read Human Character". Dearborn Independent: 9. Archived from the original on January 21, 2022. Retrieved January 19, 2022.
  3. "Local Citizen Dies Suddenly at the Age of 78". Lincoln News Messenger. 1945-03-01. p. 1. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  4. "Death of Mrs. Cedarquist". Napa Valley Register. April 20, 1922. p. 9. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  5. Clarke, Mrs Ida Clyde Gallagher (1923). Women of Today (in ഇംഗ്ലീഷ്). Women of Today Press. p. 167. Archived from the original on 2022-01-21. Retrieved 2022-01-19.
  6. "Blind and Deaf Students Graduate". San Francisco Call. June 9, 1909. p. 8. Archived from the original on January 18, 2022. Retrieved January 18, 2022 – via Newspapers.com.
  7. "Blind Students to Appear in Concert". Oakland Tribune. 1908-06-05. p. 4. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  8. "Miss Allison and Reginald White of Napa Take Training; to Receive Police Dogs". The Napa Valley Register. 1930-03-28. p. 1. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  9. "California Girl is a Big Success as Stenographer". Merced Sun-Star. July 11, 1922. p. 2. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  10. 10.0 10.1 "Former Lincoln Girl Honored by Visit of Noted Englishman". Lincoln News Messenger. 1928-01-13. p. 8. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  11. "Blind Girl is Stenographer in Western Hospital". San Pedro Daily Pilot. April 12, 1924. p. 13. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  12. "Report of Catharine J. Morrison, Home Teacher of the Blind, July 1, 1921 to June 30, 1922". California State Library, Books for the Blind Department, News Notes (in ഇംഗ്ലീഷ്). 1922. p. 17. Archived from the original on January 26, 2022. Retrieved January 19, 2022.
  13. "Blind Stenographer Returns to Napa". Blue Lake Advocate. October 10, 1925. p. 5. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  14. 14.0 14.1 "Matilda Allison Goes on Vacation". Napa Valley Register. December 13, 1921. p. 1. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  15. "Fruitvale". Lincoln News Messenger. 1919-08-21. p. 8. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  16. Clarke, Ida Clyde (1923). Women of 1923 International (in ഇംഗ്ലീഷ്). John C. Winston, Women's News Service. p. 167. Archived from the original on 2022-01-21. Retrieved 2022-01-19.
  17. "Napa Teacher of Blind is Given Praise for Work". The Press Democrat. 1926-06-13. p. 2. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  18. "Miss Matilda Allison, Blind Typist, Advises Campfire Group to Save". Sacramento Daily Union. December 26, 1921. p. 10. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  19. "New Story of Dogs by Blind Speaker to be in Belvedere". Mill Valley Record. October 10, 1930. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  20. "Miss Matilda Allison Will Speak to St. Helena Rotary". Napa Journal. 1930-06-21. p. 8. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  21. California; Legislature, California (1931). Appendix to the Journals of the Senate and Assembly ... of the Legislature of the State of California ... (in ഇംഗ്ലീഷ്). Sup't State Printing. p. 81. Archived from the original on 2022-01-21. Retrieved 2022-01-19.
  22. "Miss Allison to Speak Over KLX". Napa Journal. 1930-05-28. p. 3. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  23. "Hayward Legion Woman Elected National Envoy". Daily Review. 1930-08-21. p. 1. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  24. "Weds In Napa". The Sacramento Bee. 1932-10-17. p. 8. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  25. "Blind Woman Active In Organizations; Miss Allison Works For Welfare Of The Blind". Mill Valley Record. October 21, 1932. p. 8. Archived from the original on January 18, 2022. Retrieved January 18, 2022 – via California Digital Newspaper Collection.
  26. "Matilda Allison to Wed Captain Lavery Tomorrow". The Napa Valley Register. 1932-10-15. p. 3. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  27. "Matilda E. Allison Marries Palo Alto Man". Santa Rosa Republican. 1938-07-06. p. 8. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  28. Hansen, Annie (1949-08-18). "Out Our Way". Lincoln News Messenger. p. 3. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  29. "Blind Teacher of Blind Weds Official of Veterans' Home". Oakland Tribune. 1932-10-17. p. 2. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  30. "Blind Teacher Weds Official at Veteran's Home". Petaluma Argus-Courier. 1932-10-19. p. 8. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  31. "Superior Court News". The Napa Valley Register. 1934-04-17. p. 6. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  32. "Superior Court News". Napa Journal. 1934-04-24. p. 5. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  33. "Former Civil Service Head Appointed Guardian of Matilda Allison Lavery". Napa Journal. 1936-10-08. p. 2. Archived from the original on 2022-01-18. Retrieved 2022-01-18 – via Newspapers.com.
  34. "Matilda E. Allison Marries Palo Alto Man". Santa Rosa Republican. 1938-07-06. p. 8. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  35. "Rites Held for E. Williams, Publisher, Worker for Blind". Los Angeles Evening Citizen News. 1953-06-09. p. 2. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
  36. Ezettie, Louis (1967-03-08). "Napa's Past and Present". The Napa Valley Register. p. 40. Archived from the original on 2022-01-19. Retrieved 2022-01-19 – via Newspapers.com.
"https://ml.wikipedia.org/w/index.php?title=മറ്റിൽഡ_ആലിസൺ&oldid=3982307" എന്ന താളിൽനിന്ന് ശേഖരിച്ചത്