ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വന്യമായി വളരുന്ന, വിഷഹര ഔഷധമായി ഉപയോഗിക്കുന്ന സസ്യമാണ് മരൽ. ശാസ്ത്രീയനാമം: സാൻസേവിയേറിയ ട്രൈഫാഷിയേറ്റ . Sansevieria trifasciata കുടുംബം: '''അസ്പരാഗേഷ്യേ''' (Asparagaceae), ആയുർവേദത്തിൽ പാമ്പിൻ വിഷദംശത്തിനു പരിഹാരമായി ഈ ചെടിയെ ഉപയോഗിച്ചു വരുന്നു. രാത്രിയിലും ഓക്സിജൻ ഉണ്ടാക്കാൻ കഴിവുള്ള ഒരു സസ്യമാണിത്.

Snake plant
A variegated cultivar,
Sansevieria trifasciata 'Laurentii'
Feral Sansevieria trifasciata with fruits
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asparagaceae
Subfamily: Nolinoideae
Genus: Sansevieria
Species:
S. trifasciata
Binomial name
Sansevieria trifasciata
Prain[1]
Synonyms

Sansevieria laurentii

മറ്റു പേരുകൾ

തിരുത്തുക
  • സംസ്കൃതം - നാഗദമന, മൂർവാ, മരുബകഃ
  • ഹിന്ദി - മുഹരി, മുരൽ, മുർവ
  • തമിഴ് - മരുൽ, മൊട്ടമഞ്ജി
  • തെലുങ്ക് - ചാഗ
  • ഇംഗ്ലീഷ് - സ്നേക്ക് പ്ലാന്റ് (snake plant), മദർ ഇൻ ലോസ് റ്റങ് (mother-in-law's tongue) and വൈപേർ ബോസ്ടിങ്ങ് ഹെമ്പ് (viper's bowstring hemp)

[2]

ചൂടുകൂടുതലായുള്ളതും വെള്ളം കുറവുള്ളതുമായ സ്ഥലങ്ങളിൽ വന്യമായി വളരുന്നു. നൈജീരിയയിലും കോംഗോയിലും ഇന്ത്യയിലും ഇവ കാണപ്പെടുന്നു.

60 സെ.മീ ഉയരത്തിൽ വളരുന്ന നിത്യഹരിത, അർധ്ഹരസഭരസസ്യമാണിത്. ഭൂമിക്കടിയിലായി പ്രകന്ദമുണ്ട് (കിഴങ്ങ്) പ്രകന്ദത്തിന്റെ ശാഖാഗ്രത്തിൽ നിന്ന് ഇലകൾ മുളക്കുന്നു. പ്രകന്ദങ്ങൾ ചിലപ്പോൾ മണ്ണിനു പുറത്തും കാണപ്പെടാം. ഇലകൾ താഴെ നിന്നും മുകളിലേക്ക് ചൂണ്ടി നിൽകുന്നു. ഇവക്ക് കടുത്ത പച്ച നിറമായിരിക്കും. 6-25 ഇലകൾ കാണപ്പെടുന്നു. ഒരിലക്ക് 40-60 സെ.മീ. നീളം ഉൺറ്റാവാം. അഗ്രം കൂർത്തതുമാണ്. ഉടനീളം ഇളം മഞ്ഞ്ഞ നിറത്തിലോ പച്ച നിറത്തിലോ വരകൾ പോലെ കാണാൻ സാധിക്കും . ശാസ്ത്രീയ നാമമായ ട്രൈഫേഷ്യ എന്നാൽ മൂന്ന് ചെണ്ടുകൾ എന്നാണ്> [3] ഇന്ന് കൂടുതലായും അലങ്കാര സസ്യമായി വളർത്തി വരുന്നു .[4]

 
Sansevieria trifasciata 'Hahnii', a dwarfed cultivar

നാസയുടെ ശുദ്ധവായു പഠനങ്ങളിൽ ഈ ചെടിക്ക് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്[5]


റഫറൻസുകൾ

തിരുത്തുക
  1. "Sansevieria trifasciata". World Checklist of Selected Plant Families. Royal Botanic Gardens, Kew. Archived from the original on 2013-09-27. Retrieved 2012-12-31.
  2. "Sanseviera trifasciata". Natural Resources Conservation Service PLANTS Database. USDA. Retrieved 30 October 2015.
  3. Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
  4. "Mother-in-Law's Tongue or Snake Plant". Retrieved 2010-03-04.
  5. BC Wolverton; WL Douglas; K Bounds (July 1989). A study of interior landscape plants for indoor air pollution abatement (PDF) (Report). NASA. NASA-TM-108061.
"https://ml.wikipedia.org/w/index.php?title=മരൽ&oldid=4091651" എന്ന താളിൽനിന്ന് ശേഖരിച്ചത്