ഒരു അർജന്റീനിയൻ അധ്യാപികയും വൈദ്യനും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായിരുന്നു മരിയ തെരേസ ഫെരാരി (11 ഒക്ടോബർ 1887 - 30 ഒക്ടോബർ 1956) . ലാറ്റിനമേരിക്കയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി പ്രൊഫസറും വൈദ്യശാസ്ത്രം പഠിപ്പിക്കാൻ അനുവദിച്ച ആദ്യത്തെ സ്ത്രീകളിൽ ഒരാളുമായിരുന്നു അവർ. ഗർഭാശയ മുഴകൾക്കുള്ള ശസ്ത്രക്രിയയ്ക്കുപകരം റേഡിയേഷൻ തെറാപ്പിയുടെ ഉപയോഗം പഠിക്കുകയും ബ്രസീലിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു വാഗിനോസ്കോപ്പ് വികസിപ്പിക്കുകയും ചെയ്തു. 1925-ൽ ബ്യൂണസ് അയേഴ്സിലെ ഹോസ്പിറ്റൽ മിലിറ്റർ സെൻട്രലിൽ അവർ ആദ്യത്തെ പ്രസവ വാർഡ് സ്ഥാപിക്കുകയും ഗൈനക്കോളജിക്കൽ സേവനങ്ങൾ നൽകുകയും ചെയ്തു. ഇത് രാജ്യത്ത് ആദ്യമായി നവജാതശിശുവിന് അനുയോജ്യമായ സേവനങ്ങൾ നൽകി.

María Teresa Ferrari
ജനനം
María Teresa Ferrari Alvarado

(1887-10-11)11 ഒക്ടോബർ 1887
Buenos Aires, Argentina
മരണം30 ഒക്ടോബർ 1956(1956-10-30) (പ്രായം 69)
Buenos Aires, Argentina
ദേശീയതArgentine
മറ്റ് പേരുകൾMaría Teresa Ferrari de Gaudino
കലാലയംNational University of Buenos Aires
തൊഴിൽEducator, physician, women's rights activist
സജീവ കാലം1904–1952

സ്പെയിനിൽ നിന്ന് അർജന്റീനയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിൽ പ്രവർത്തിച്ചിരുന്ന മുൻഗാമികൾ ഉൾപ്പെട്ടിരുന്ന ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർ വീടിന് പുറത്ത് ജോലി ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും ഫെരാരി ഒരു തൊഴിൽ തിരഞ്ഞെടുക്കുക മാത്രമല്ല, പുരുഷ മേധാവിത്വമുള്ള മെഡിക്കൽ പ്രൊഫഷനിൽ പങ്കെടുക്കാൻ നിർബന്ധിതയാകുകയും ചെയ്തു. അവർ ആദ്യം ടീച്ചിംഗ് ഡിപ്ലോമ നേടി സ്കൂൾ അധ്യാപികയായി. തുടർന്ന് 1911 ൽ മെഡിക്കൽ ബിരുദം നേടി. റെസിഡൻസി പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കാൻ അപേക്ഷിച്ചു. പകരം സ്കൂൾ ഓഫ് മിഡ്‌വൈഫറിയിൽ അദ്ധ്യാപക തസ്തിക വാഗ്ദാനം ചെയ്തു. രോഷാകുലയായ അവർ തന്റെ കരിയറിലെ മുന്നേറ്റത്തിന് തടസ്സമായ മുൻവിധികൾക്കെതിരെ 13 വർഷം പോരാടി. 1927-ൽ, ഫെരാരി തന്റെ പോരാട്ടത്തിൽ വിജയിക്കുകയും ഒരു ബദലായി പ്രാഫസ്സറുടെ പദവി നേടുകയും ചെയ്തു. ഒടുവിൽ 1939-ൽ അവർക്ക് പൂർണ്ണമായ ഒരു പ്രാഫസ്സറുടെ പദവി ലഭിക്കുകയും ചെയ്തു.

ഫെരാരി യൂറോപ്പിലും അമേരിക്കയിലും വിപുലമായ മെഡിക്കൽ പഠനം നടത്തി. അർജന്റീനയിലേക്ക് തിരികെ കൊണ്ടുവന്ന മാർഗ്ഗം തെളിയ്ക്കുന്ന സാങ്കേതിക വിദ്യകൾ അവർ പഠിച്ചു. അവർ യൂണിവേഴ്സിറ്റി ഓഫ് പാരീസ്മെഡിക്കൽ ഫാക്കൽറ്റിയിൽ മൂത്രനാളി നിരീക്ഷണം പഠിച്ചു കൊണ്ട് ഒരു സ്ത്രീക്ക് ശാശ്വതമായി നൽകുന്ന ആദ്യത്തെ ഡി പ്ലോമ നേടി. അവർ ഒരു വാഗിനോസ്കോപ്പ് രൂപകൽപ്പന ചെയ്യുകയും ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടിൽ റേഡിയേഷൻ തെറാപ്പി പഠിക്കുകയും കൊളംബിയ യൂണിവേഴ്സിറ്റിയിൽ സിസേറിയൻ നടത്തുകയും ചെയ്തു. ഈ കണ്ടുപിടുത്തങ്ങൾ അർജന്റീനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സൈനിക ഹോസ്പിറ്റലിൽ അവർ സ്ഥാപിച്ച മെറ്റേണിറ്റി, ഗൈനക്കോളജിക്കൽ യൂണിറ്റിൽ അവ നടപ്പിലാക്കുന്നതിനും അവർ ഉത്തരവാദിയായിരുന്നു. ഒരു തീവ്ര ഫെമിനിസ്റ്റ് ആയ അവർ 1936-ൽ അർജന്റീന ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി വിമൻ സ്ഥാപിക്കുകയും സ്ത്രീകൾക്ക് സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ അംഗീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. 1930 കളുടെ അവസാനത്തിൽ അർജന്റീന സർക്കാർ യാഥാസ്ഥിതിക വഴിത്തിരിവ് സ്വീകരിച്ചപ്പോൾ, അവളെ ആശുപത്രിയിൽ നിന്നും പിന്നീട് 1950 കളുടെ തുടക്കത്തിൽ അധ്യാപനത്തിൽ നിന്നും പുറത്താക്കി. 1956-ൽ അവർ മരിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

മരിയ തെരേസ ഫെരാരി അൽവാറാഡോ 1887 ഒക്ടോബർ 11 ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ [1] കാറ്റലീന അൽവാറാഡോയുടെയും ഡേവിഡ് ഫെരാരി വൈറ്റിന്റെയും മകളായി ജനിച്ചു. അവരുടെ കുടുംബത്തിലെ അർജന്റീനയുടെ സ്ഥാപക പൗരന്മാരിൽ ഒരാളായിരുന്ന അവരുടെ പിതാമഹൻ ഗില്ലെർമോ പിയോ വൈറ്റ് സ്പാനിഷിനെ തോൽപ്പിക്കാൻ റിയോ ഡി ലാ പ്ലാറ്റയുടെ യുണൈറ്റഡ് പ്രവിശ്യകളെ സഹായിക്കാൻ പണം നൽകിയിരുന്നു. അവരുടെ മുത്തച്ഛൻ റുഡെസിന്ഡോ അൽവാരഡോ ആൻഡീസിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2]

  1. Cagliani, Martín A. "Mujeres Argentinas". Saber Golwen (in Spanish). Buenos Aires, Argentina: Historical Society. Archived from the original on 18 May 2006. Retrieved 20 July 2015.{{cite web}}: CS1 maint: unrecognized language (link)
  2. Alvarez, Adriana; Carbonetti, Adrián (2008). Saberes y prácticas médicas en la Argentina : un recorrido por historias de vida (in Spanish) (1 ed.). Mar del Plata: H.I.S.A., Universidade Nacional de Mar del Plata. p. 137. ISBN 978-9-871-37119-8. Retrieved 20 July 2015.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മരിയ_തെരേസ_ഫെരാരി&oldid=3978404" എന്ന താളിൽനിന്ന് ശേഖരിച്ചത്