റോമൻ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ട വ്യക്തിയാണ് മരിയന്നെ കോപ്. റോമൻ കത്തോലിക്കാ സഭയും, സഭയുടെ കീഴിലെ അമേരിക്കയിലെ എപ്പിസ്കോപ്പൽ സഭയും ഇവരെ വണങ്ങുന്നു. ജർമ്മൻ രാഷ്ട്രത്തിൽപ്പെട്ട ഗ്രാൻഡ് ഡച്ച് ഓഫ് ഹെസ്സിയിലെ ഹെപ്പെൻഹെയിം എന്ന സ്ഥലത്ത് 1838 ജനുവരി 23 - നു ജനിച്ചു. മരിയന്നെയുടെ ഒന്നാം വയസ്സിൽ കുടുംബം അമേരിക്കയിലെ ഉട്ടിക്ക (ന്യൂയോർക്ക്) എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. 1883 - ൽ 45-ാമത്തെ വയസ്സിൽ ആറു ഫ്രാൻസിസ്‌കൻ സന്യാസിനികലോടൊപ്പം മദർ മരിയന്ന ഹവായിയി എന്ന സ്ഥലത്തെത്തി. 1888-ൽ മരിയന്നെ കലൂപാപ്പ കുഷ്‌ഠരോഗീ കേന്ദ്രത്തിൽ ശുശ്രൂഷ ആരംഭിച്ചു. അമേരിക്കയിലെ കലൂപാപ്പാ എന്ന സ്ഥലത്ത് 1918 ഓഗസ്റ്റ് 9 - ന് അന്തരിച്ചു. മൃതദേഹം കാലൂപാപ്പായിൽ തന്നെ സംസ്കരിച്ചു.

വാഴ്ത്തപ്പെട്ട മരിയന്നെ കോപ്
Blessed Marianne Cope
Virgin, Professed Sister of St Francis, missionary to leprosy patients
Blessed
ജനനം(1838-01-23)ജനുവരി 23, 1838
Heppenheim, Grand Duchy of Hesse
മരണംഓഗസ്റ്റ് 9, 1918(1918-08-09) (പ്രായം 80)
Kalaupapa, Hawaiʻi, United States
വണങ്ങുന്നത്Roman Catholic Church, Episcopal Church (USA)
വാഴ്ത്തപ്പെട്ടത്May 14, 2005, Saint Peter's Basilica, Vatican City by Pope Benedict XVI
പ്രധാന തീർത്ഥാടനകേന്ദ്രംShrine & Museum of Blessed Marianne Cope Sisters of Saint Francis Motherhouse
ഓർമ്മത്തിരുന്നാൾJanuary 23 (R.C.C.), April 15 (EC USA)
മദ്ധ്യസ്ഥംpeople with leprosy, outcasts, those with HIV/AIDS, the State of Hawaiʻi.

ജോൺപോൾ രണ്ടാമൻ മാർപാപ്പ 2004-ൽ വിശുദ്ധപ്രഖ്യാപനത്തിനുള്ള നടപടികൾ ആരംഭിച്ചു. ന്യൂയോർക്കിലെ ഒരു പെൺകുട്ടിയുടെ രോഗശാന്തിയാണ്‌ മദർ മരിയന്നയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു കാരണമായത്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2005 മേയ് 14-ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[1].

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • Blessed Marianne Cope Canonization Director. "Blessed Marianne Cope Cause". Sisters of St. Francis, Syracuse, New York. Retrieved 2010-03-19.
  • "Blessed Marianne Cope". Patron Saints Index. Catholic Forum. Retrieved 2010-03-19.
"https://ml.wikipedia.org/w/index.php?title=മരിയന്നെ_കോപ്&oldid=2269373" എന്ന താളിൽനിന്ന് ശേഖരിച്ചത്