നാട്ടുമരത്തുള്ളൻ

(മരമിന്നൻ ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വന്മരങ്ങളുടെ തലപ്പിൽ മിന്നിമറഞ്ഞുനടക്കുന്ന ഒരു ശലഭമാണ് നാട്ടുമരത്തുള്ളൻ അഥവാ മരമിന്നൻ ശലഭം (Tree flitter).[2][3][4] പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മലനിരകളിലും ആണ് ഇതിന്റെ പ്രധാന താവളങ്ങൾ. ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഇതിനെ കാണാം. അലസമായി പറക്കുന്ന ശീലമില്ല.

നാട്ടുമരത്തുള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. adrastus
Binomial name
Hyarotis adrastus
(Cramer, 1780)[1]
Hyarotis Adrastus UN and UP

തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകു പുറം ഇരുണ്ടിട്ടാണ്. അർദ്ധതാര്യമായ ഒരു വെളുത്ത പൊട്ട് ചിറകിന്റെ മദ്ധ്യത്തിൽ കാണാം. ചിറകിന്റെ അടിവശത്തിനു ഇരുണ്ട തവിട്ടുനിറമാണുള്ളത്. മദ്ധ്യത്തിൽ ഒരു ഇരുണ്ട പൊട്ടും കാണാം. പിൻചിറകിൽ ഒരു വെളൂത്ത മുറിപ്പട്ടയുള്ളതായിക്കാണാം.[5]

  1. Cramer, Pap. Exot., vol. iv, pi. 319, figs. F, G (1780)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 51. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 302.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 169–170.{{cite book}}: CS1 maint: date format (link)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 84.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാട്ടുമരത്തുള്ളൻ&oldid=2818267" എന്ന താളിൽനിന്ന് ശേഖരിച്ചത്