മയാമി ജനത

(മയാമി ഇന്ത്യൻ ജനത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മയാമി” (മയാമി-ഇല്ലിനോയിസ് : Myaamiaki) ഐക്യനാടുകളിലെ അൽഗോങ്കിയൻ ഭാഷാകുടുംബത്തിലെ ഒരു അവാന്തര ഭാഷ സംസാരിക്കുന്ന ഒരു അമേരിക്കൻ ഇന്ത്യൻ ജനതയാണ്. ഇന്ന് ഇന്ത്യാന, തെക്കുപടിഞ്ഞാറൻ മിഷിഗൺ, പടിഞ്ഞാറൻ ഒഹിയോ എന്നിവിടങ്ങളാണെന്നു കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളായിരുന്നു “ഗ്രേറ്റ് ലേക് ട്രൈബുകളിൽ” ഉൾപ്പെട്ട ഈ ജനതയുടെ അധിവാസ കേന്ദ്രം. 1846 ൽ ഭൂരിപക്ഷം മയാമി വർഗ്ഗക്കാരും ഇവിടെനിന്നു ഇപ്പോൾ ഒക്ലാഹോമയിലുള്ള ഇന്ത്യൻ ടെറിറ്ററിയിലേയ്ക്കു കുടിയൊഴിപ്പിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിൽ മയാമി ഇന്ത്യൻസിനിടെയിൽ ഫെഡറൽ അംഗീകാരം ലഭിച്ച ഒരേയൊരു വർഗ്ഗമാണിത്. “മയാമി ഇന്ത്യൻ നേഷൻ ഓഫ് ഇന്ത്യാന” ഒരു ഫെഡറൽ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഗോത്രമാണ്.

മയാമി
Myaamiaki
Kee-món-saw, Little Chief, Miami chief, painted by George Catlin, 1830
Regions with significant populations
 United States ( Oklahoma, historically  Indiana)
Languages
English, French, Miami-Illinois
Religion
Christianity, Traditional tribal religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Peoria, Kaskaskia, Piankashaw, Wea, Illinois, and other Algonquian peoples
Lithograph of Little Turtle is reputedly based upon a lost portrait by Gilbert Stuart, destroyed when the British burned Washington, D.C. in 1814.[2]
Miami chief Pacanne
Miami treaties in Indiana
The grave of Miami Chief Francis Godfroy located at Chief Francis Godfroy Cemetery, Miami County, Indiana.



ചരിത്രം

തിരുത്തുക

യൂറോപ്പ്യൻ കുടിയേറ്റക്കാർ വടക്കേ അമേരിക്കയിൽ കോളനികൾ സ്ഥാപിക്കുന്ന കാലത്ത് മയാമി വർഗ്ഗക്കാർ യഥാർത്ഥത്തിൽ ജീവിച്ചിരുന്നത് ഇന്ത്യാന, ഇല്ലിനോയി, തെക്കൻ മിഷിഗൺ എന്നിവിടങ്ങളിലാണ്. ഏകദേശം 1700 കളിൽ ഇവർ മിയാമി താഴ്വരയിലേയ്ക്കു നീങ്ങി. താമസിയാതെ അവർ ഒഹിയോ മേഖലിയലെ ഏറ്റവും ശക്തരായ ഇന്ത്യൻ വിഭാഗമായിത്തീർന്നു. അലോങ്കിയൻ ഭാഷാഭേദം സംസാരിക്കുന്ന ഇവർ ഇക്കാരണത്താൽത്തന്നെ ഡിലാവെയർ (ലിനെയ്പ്), ഒട്ടാവ, ഷാവ്നീ ഇന്ത്യൻ വർഗ്ഗങ്ങളുമായി ബന്ധമുള്ളവരാണ്.

ഏകദേശം 1740 കളിൽ ബ്രിട്ടീഷ് കച്ചവടക്കാർ ഒഹിയോ കണ്ട്രിയിലെത്തുന്നതുവരെ മയാമി വർഗ്ഗക്കാർ ഫ്രഞ്ചുകാരുമായി സഖ്യം ചെയ്തിരുന്നു. ഒഹിയോ മേഖലിയിൽ നിന്നു പുറത്തു പോകുന്നതിന് ഫ്രഞ്ചുകാർ ബ്രിട്ടീഷ് കുടിയേറ്റക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഫ്രഞ്ച്, ഇന്ത്യൻ യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ വിജയിക്കുന്നതുവരെ മയാമികൾ ഫ്രഞ്ചുകാരുമായി സഖ്യം തുടർന്നിരുന്നു. താമസിയാതെ ഫ്രഞ്ച് വ്യാപാരതാവളങ്ങൾ ബ്രിട്ടീഷ് കോട്ടകളായി രൂപാന്തരം പ്രാപിച്ചു. കൂടുതൽ ശക്തരായ ബ്രിട്ടീഷ് കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായി അനേകം മയാമി തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാർ ഇന്നത്തെ ഇന്ത്യാനയിലേയ്ക്കു പാലായനം ചെയ്തു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് കൂടുതൽ വെള്ളക്കാർ ഒഹിയോ കണ്ട്രിയിലേയ്ക്കു വ്യാപിക്കുമെന്നുള്ള ഉൾഭയത്താൽ മയാമികൾ ഐക്യനാടുകളുടെ സേനയ്ക്കെതിരെ ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് സഖ്യം ചെയ്തു. ബ്രിട്ടീഷുകാർ യുദ്ധത്തിൽ പരാജയപ്പെട്ടുവെങ്കിലും പുതുതായി രൂപീകരിക്കപ്പെട്ട ഐക്യനാടുകളോട് മയാമികൾ തുടർന്നും യുദ്ധം ചെയ്തു.

ഇക്കാലത്ത് മയാമി ഇന്ത്യക്കാരുടെ പ്രധാനനേതാവ് “ഈൽ (Eel) റിവർ” ഗോത്രാംഗത്വമുള്ള “ലിറ്റിൽ റ്റർട്ടിൽ” ആയിരുന്നു. ഐക്യനാടുകളുടെ രണ്ടു സൈന്യങ്ങൾക്കെതിരെ സൈനിക വിജയം നേടുന്നതിന് മയാമി ഇന്ത്യൻ വർഗ്ഗത്തേയും മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളേയും അദ്ദേഹം സഹായിച്ചിരുന്നു. ഇന്ത്യൻ സൈന്യം 1790 ൽ ജനറൽ ജോസിയ ഹാർമറിൻറെയും (General Josiah Harmar) 1791 ൽ ജനറൽ ആർതർ സെൻറ് ക്ലെയറിൻറയും (General Arthur St. Clair) നേതൃത്വത്തിലുള്ള ഐക്യനാടുകളുടെ സൈന്യങ്ങളെ പരാജയപ്പെടുത്തി. 1791 ലെ സൈനികപരാജയം “സെൻറ്. ക്ലെയേർസ് ഡിഫീറ്റ്” (St. Clair's Defeat) എന്നറിയപ്പെടുന്നു.

1794 ൽ ജനറൽ ആൻറണി വെയിൻ (General Anthony Wayne) മയാമികളെയും മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളെയും “ബാറ്റിൽ ഓഫ് ഫാളൻ റ്റിംബേർസ് (Battle of Fallen Timbers) എന്നറിയപ്പെടുന്ന യുദ്ധത്തിൽ ഒഹിയോ ഭൂമികളിൽ വച്ച് പരാജയപ്പെടുത്തി. മയാമികളും ഒഹിയോയിൽ ഉടനീളം അധിവസിച്ചിരുന്ന മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളും കീഴടങ്ങാൻ നിർബന്ധിതരാവുകയും “ട്രീറ്റി ഓഫ് ഗ്രീൻവില്ലെ” (Treaty of Greeneville) അനുസരിച്ച് തങ്ങളുടെ പിതൃഭൂമിയിൽ ഭൂരിഭാഗവും വെള്ളക്കാർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരുകുയും ചെയ്തു. 1818 ൽ ഐക്യനാടുകൾ മയാമികളോട് തങ്ങളുടെ അധീനതയിലുള്ള അവസാനത്തെ റിസർവ്വേഷനും ഒഴിഞ്ഞു പോകുവാൻ നിർബന്ധം ചെലുത്തി. മാറിത്താമസിക്കാൻ നിർബന്ധിതരായ മയാമികളിൽ അനേകംപേർ ഇന്ത്യനായിൽ കുടിയേറി. എന്നാൽ 1850 കളിൽ ഒരിക്കൽക്കൂടി ഫെഡറൽ സർക്കാർ മയാമികളിൽ അനേകം പേരെ കൻസാസിലേയ്ക്കു മാറ്റിത്താമസിപ്പിക്കുകയും കുറച്ചുപേരെ ഇന്ത്യാനായിൽ വസിക്കുവാൻ അനുവദിക്കുകയും ചെയ്തു. “ഒഹിയോ മയാമി”യിലെ സന്തതിപരമ്പരകൾ ഫെഡറൽ അംഗീകാരം സിദ്ധിച്ച “മയാമി ട്രൈബ് ഓഫ് ഒക്ലാഹോമ”യിലെ അംഗങ്ങളാണ്. എന്നാൽ “മയാമി നേഷൻ ഓഫ് ഇന്ത്യന”യ്ക്ക് ഫെഡറൽ അംഗീകാരം ലഭ്യമായിട്ടില്ല.

  1. 2011 Oklahoma Indian Nations Pocket Pictorial Directory. Oklahoma Indian Affairs Commission. 2011: 21. Retrieved 30 June 2013.
  2. Carter, Life and Times, 62–3.
"https://ml.wikipedia.org/w/index.php?title=മയാമി_ജനത&oldid=3397262" എന്ന താളിൽനിന്ന് ശേഖരിച്ചത്