ഷാവ്നീ ഇന്ത്യൻ ജനത
“ഷാവ്നീ” ഒക്ലാഹോമയിൽ അധിവസിക്കുന്ന ഫെഡറൽ അംഗീകാരം സിദ്ധിച്ച ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഇവർ “ലോയൽ ഷാവ്നി” എന്നും അറിയപ്പെടുന്നു. ഷാവ്നി വർഗ്ഗങ്ങളിലെ ഫെഡറൽ അംഗീകാരം ലഭിച്ച മൂന്നു ഗോത്രങ്ങളിലൊന്നാണിത്. അബ്സെൻറീ-ഷാവ്നീ ട്രൈബ്സ് ഓഫ് ഇന്ത്യൻസ് ഓഫ് ഒക്ലഹോമ, കിഴക്കൻ ഷാവ്നീ ട്രൈബ് ഓഫ് ഒക്ലഹോമ എന്നിവയാണ് മറ്റു രണ്ടു ഗോത്രങ്ങൾ.
Regions with significant populations | |
---|---|
United States ( Oklahoma) | |
Languages | |
Shawnee, English | |
Religion | |
Christianity, Native American Church, traditional tribal religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
other Shawnee tribes and Sac and Fox |
ഷാവ്നി സർക്കാർ
തിരുത്തുകഷാവ്നീ ഗോത്രത്തിൻറെ മുഖ്യകാര്യാലയം ഒക്ലാഹോമയിലെ മിയാമിയാണ്. ഇന്ന് ആകെ 2,226 അംഗങ്ങൾ ഈ ഗോത്രത്തിലുൾപ്പെട്ടിട്ടുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അവരിൽ 1,070 പേർ ഒക്ലാഹോമ സംസ്ഥാനത്തു തന്നെയാണ് വസിക്കുന്നത്. റോൺ സ്പാർക്മാൻ എന്ന ഗോത്രനേതാവാണ് ഇവരുടെ തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. നാലുവർഷമാണ് ചെയർമാൻറെ ഔദ്യോഗിക കാലാവധി.
അവലംബം
തിരുത്തുക- ↑ 2011 Oklahoma Indian Nations Pocket Pictorial Directory. Oklahoma Indian Affairs Commission. 2011: 34. Retrieved 16 Jan 2016.