മന്നാർ ജില്ല
ശ്രീലങ്കയിലെ 25 ജില്ലകളിൽ ഒന്നാണ് ജില്ലയാണ് മന്നാർ ജില്ല(Mannar District (തമിഴ്: மன்னார் மாவட்டம் മന്നാർ മാവട്ടം; സിംഹള: මන්නාරම දිස්ත්රික්කය). ശ്രീലങ്കയിലെ രണ്ടാം തലത്തിലുള്ള ഭരണവിഭാഗമാണ് ജില്ലകൾ. അവിടത്തെ കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്ന ജില്ലാ സെക്രട്ടറിയാണ് (നേരത്തേ ഗവണ്മേന്റ് ഏജന്റ് എന്നറിയപ്പെട്ടിരുന്നു) ഭരണം നടത്തുന്നത്. മന്നാർ ദ്വീപിൽ സ്ഥിതിചെയ്യുന്ന മന്നാർ ആണ് ജില്ലയുടെ ആസ്ഥാനം.
മന്നാർ ജില്ല Mannar District மன்னார் மாவட்டம் මන්නාරම දිස්ත්රික්කය | |
---|---|
Location within Sri Lanka | |
DS and GN Divisions of Mannar District, 2006 | |
Coordinates: 08°52′N 80°04′E / 8.867°N 80.067°E | |
Country | ശ്രീ ലങ്ക |
Province | Northern |
Capital | മന്നാർ |
DS Division | |
• District Secretary | C. A. Mohan Ras |
• MPs | List
|
• MPCs | List
|
• ആകെ | 1,996 ച.കി.മീ.(771 ച മൈ) |
• ഭൂമി | 1,880 ച.കി.മീ.(730 ച മൈ) |
• ജലം | 116 ച.കി.മീ.(45 ച മൈ) 5.81% |
•റാങ്ക് | 13th (3.04% of total area) |
(2012 census)[2] | |
• ആകെ | 99,051 |
• റാങ്ക് | 24th (0.49% of total pop.) |
• ജനസാന്ദ്രത | 50/ച.കി.മീ.(130/ച മൈ) |
(2012 census)[2] | |
• Sri Lankan Tamil | 80,568 (81.34%) |
• Sri Lankan Moors | 16,087 (16.24%) |
• Sinhalese | 1,961 (1.98%) |
• Indian Tamil | 394 (0.40%) |
• Other | 41 (0.04%) |
(2012 census)[3] | |
• Christian | 56,932 (57.48%) |
• Hindu | 23,464 (23.69%) |
• Muslim | 16,553 (16.71%) |
• Buddhist | 2,066 (2.09%) |
• Other | 36 (0.04%) |
സമയമേഖല | UTC+05:30 (Sri Lanka) |
Post Codes | 41000-41999 |
Telephone Codes | 023 |
ISO കോഡ് | LK-43 |
വാഹന റെജിസ്ട്രേഷൻ | NP |
Official Languages | തമിഴ്, സിംഹള |
വെബ്സൈറ്റ് | Mannar District Secretariat |
ചരിത്രം
തിരുത്തുകബി.സി അഞ്ചാം നൂറ്റാണ്ടിനും എ.ഡി. പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ, ഇന്നത്തെ മാന്നാർ ജില്ല രാസരട്ടൈയുടെ ഭാഗമായിരുന്നു. മാന്നാർ ജില്ലയുടെ ഭാഗങ്ങൾ പിന്നീട് കൊളോണിയൽ ഭരണകാലത്തിന് മുമ്പുള്ള ജാഫ്ന രാജ്യത്തിന്റെ ഭാഗമായിരുന്നു[4] ഈ ജില്ല പിന്നീട് പോർച്ചുഗീസ് ഭരണത്തിലും, ഡച്ചുകാരുടെ കീഴിലും തുടർന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുമായിരുന്നു. 1815-ൽ ബ്രിട്ടീഷുകാർ സിലോൺ ദ്വീപിന്റെ മുഴുവൻ നിയന്ത്രണവും നേടി. അവർ ദ്വീപിനെ വംശീയ അടിസ്ഥാനത്തിൽ ലോ കൺട്രി സിംഹളീസ്, കാൻഡ്യൻ സിംഹളീസ്, തമിഴ് എന്നിങ്ങനെയുള്ള മൂന്ന് ഭരണ വിഭാഗങ്ങളായി വിഭജിച്ചു. ഈ ജില്ല തമിഴ് ഭരണവിഭാഗത്തിന്റെ ഭാഗമായിരുന്നു. 1833-ൽ, കോൾബ്രൂക്ക്-കാമറൂൺ കമ്മീഷൻ ശുപാർശകൾ അനുസരിച്ച്, വംശീയ അധിഷ്ഠിത ഭരണ ഘടനകളെ അഞ്ച് ഭൂമിശാസ്ത്രപരമായ പ്രവിശ്യകളായി വിഭജിച്ച് ഒരൊറ്റ ഭരണകൂടമായി ഏകീകരിച്ചു.[5] മാന്നാർ ജില്ലയും ജാഫ്ന ജില്ലയും വണ്ണി ജില്ലയും ചേർന്ന് പുതിയ നോർത്തേൺ പ്രോവിൻസ് രൂപീകരിച്ചു[6]
സിലോണിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നോർത്തേൺ പ്രോവിൻസിലെ മൂന്ന് ജില്ലകളിൽ ഒന്നായിരുന്നു മന്നാർ. 1978- സെപ്റ്റംബറിൽ മാന്തൈ ഈസ്റ്റ് ഡിവിഷൻ പുതുതായി രൂപീകരിച്ച മുല്ലത്തീവ് ജില്ലയുടെ ഭാഗമാക്കി.
ശ്രീലങ്കയിലെ വംശീയകലാപം നടന്ന സമയത്ത് മന്നാർ ജില്ലയിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പ്രദേശവും തമിഴ് പുലികളുടെ നിയന്ത്രണത്തിൽ ആയിരുന്നു. 2008-ൽ ശ്രിലങ്കൻ സൈന്യം ജില്ലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു.
ഭൂമിശാസ്ത്രം
തിരുത്തുകശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി നോർത്തേൺ പ്രോവിൻസിലായാണ് മന്നാർ ജില്ല സ്ഥിതിചെയ്യുന്നത്. ഈ ജില്ലയുടെ വിസ്തീർണ്ണം 1996 ചതുരശ്ര കിലോമീറ്റർ അഥവാ 771 ചതുരശ്ര മൈൽ ആണ്.[1]
ജലസേചനത്തിനായി നിർമ്മിച്ച കാട്ടുക്കരൈ കുളം സ്ഥിതിചെയ്യുന്ന പ്രദേശത്തായി കറുത്ത കളിമണ്ണ് കാണപ്പെടുന്നു.ഇത്തരം കളിമണ്ണ് ശ്രീലങ്കയിൽ ഈ പ്രദേശത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ, ഇത് സിമന്റ് നിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു.
ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദികളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അരുവു ആറ് മന്നാർ, അനുരാധപുര എന്നീ ജില്ലകളിലായി ഒഴുകുന്നു.
ആർട്ടീസിയൻ കിണറുകളും ജലഭൃതങ്ങളും(aquifer) മന്നാർ ജില്ലയിൽ കാണപ്പെടുന്നു.
ജീവജാലങ്ങൾ
തിരുത്തുകശ്രീലങ്കയിലെ മറ്റ് പ്രദേശങ്ങളിൽ കാണപ്പെടാത്ത സസ്യങ്ങളും ജീവികളും മന്നാർ ജില്ലയിൽ കാണപ്പെടുന്നു. ബൊവാബാബ് എന്നറിയപ്പെടുന്ന അഡൻസോണിയ ഡിജിറ്റാറ്റ വളരുന്ന ശ്രീലങ്കയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഈ ജില്ല. രാമസേതുവിന് (ആഡംസ് ബ്രിഡ്ജ്) സമീപമുള്ള ജാഫ്ന ദ്വീപ്, മന്നാർ ഉൾക്കടൽ, നാച്ചിക്കുട എന്നിവിടങ്ങളിൽ കടൽപ്പശുവിനെ കാണപ്പെടുന്നു, അമിതമായ വേട്ടയാടലിനാലും മീൻപിടിത്തത്തിനായി ഉപയോഗിക്കുന്ന വലകളിൽ കുടുങ്ങന്നതിനാലും വംശനാശഭീഷണി നേരിടുന്ന ഇവയെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് വംശനാശ സാദ്ധ്യതയുള്ള ജീവികൾ(Vulnerable VU) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളതും ടറന്റുല വംശത്തിൽ പെടുന്നതുമായ രാമേശ്വരം അലങ്കാരച്ചിലന്തിയെ (Poecilotheria hanumavilasumica) ശ്രീലങ്കയിൽ ആദ്യമായി കണ്ടെത്തിയത് ഈ പ്രദേശത്തിലാണ്, ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇവയെ കണ്ടെത്തിയത് മാന്നാറിലാണ് [7][8][9]റാംസർ ഉടമ്പടി പ്രദേശങ്ങളിൽ ഉൾപ്പെടുന്ന വാൻകലൈ വന്യജീവി സങ്കേതം[10] മന്നാർ ജില്ലയിൽ സ്ഥിതിചെയ്യുന്നു.
മതം
തിരുത്തുകവർഷം | ക്രിസ്തുമതം[a] | ഹിന്ദു | ഇസ്‌ലാം | ബുദ്ധമതം | മറ്റുള്ളവ | Total No. | |||||
---|---|---|---|---|---|---|---|---|---|---|---|
No. | % | No. | % | No. | % | No. | % | No. | % | ||
1981 സെൻസസ് | 44,689 | 42.07% | 28,895 | 27.20% | 29,161 | 27.45% | 3,363 | 3.17% | 127 | 0.12% | 106,235 |
2012 സെൻസസ് | 56,932 | 57.48% | 23,464 | 23.69% | 16,553 | 16.71% | 2,066 | 2.09% | 36 | 0.04% | 99,051 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Area of Sri Lanka by province and district" (PDF). Statistical Abstract 2011. Department of Census & Statistics, Sri Lanka. Archived from the original (PDF) on 2012-11-13.
- ↑ 2.0 2.1 "A2 : Population by ethnic group according to districts, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2021-11-13.
- ↑ 3.0 3.1 "A3 : Population by religion according to districts, 2012". Census of Population & Housing, 2011. Department of Census & Statistics, Sri Lanka. Archived from the original on 2019-01-07. Retrieved 2021-11-13.
- ↑ de Silva, K. M. (1981). A History of Sri Lanka. New Delhi: Oxford University Press. pp. xvii. Archived from the original on 2021-11-14. Retrieved 2021-11-14.
- ↑ Mills, Lennox A. (1933). Ceylon Under British Rule (1795 - 1932). London: Oxford University Press. pp. 67–68.
- ↑ Medis, G. C. (1946). Ceylon Under the British (2nd (revised) ed.). Colombo: The Colombo Apothecaries Co. pp. 39–40.
- ↑ Nanayakkara, Ranil P.; Ganehiarachchi, G.A.S. Mangala; Vishvanath, Nilantha; Kusuminda, Thambiliya Godage Tharaka (2015-03-30). "Discovery of the Critically Endangered Tarantula Species of the Genus Poecilotheria (Araneae: Theraphosidae), Poecilotheria hanumavilasumica, From Sri Lanka". Journal of Asia-Pacific Biodiversity. 8 (1): 1–6. doi:10.1016/j.japb.2015.01.002.
- ↑ "Critically Endangered Tarantula Links India and Sri Lanka".
- ↑ "Discovery of the Critically Endangered Tarantula Species of the Genus Poecilotheria (Araneae: Theraphosidae), Poecilotheria hanumavilasumica, from Sri Lanka".
- ↑ https://rsis.ramsar.org/ris/1910
- ↑ "Population by religion and district, Census 1981, 2001" (PDF). Statistical Abstract 2011. Department of Census & Statistics, Sri Lanka. Archived from the original (PDF) on 2012-11-13.
കുറിപ്പുകൾ
തിരുത്തുക- ↑ Roman Catholic and Other Christian.