ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌ രാമസേതു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം)[1] എന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്[2]‌. എന്നാൽ ഈ മണൽത്തിട്ടകൾ 4000 വർഷം പഴക്കമുള്ളതാണെന്ന് ഗവേഷകർ പറയുന്നു. ഈ മണൽത്തിട്ടയ്ക്ക് മുകളിൽ സമുദ്രത്തിൽ പരന്നുകിടക്കുന്ന ചുണ്ണാമ്പുകല്ലുകൾക്ക് 7000 വർഷ ഷത്തിലധികം പഴക്കമുണ്ട്. ഏകദേശം 48 കിലോമീറ്റർ നീളമുള്ള രാമ സേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു. ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ രാമൻ സീതാദേവിയെ രാവണനിൽ നിന്നു രക്ഷിക്കാനായി സമുദ്രലംഘനം ചെയ്തുണ്ടാക്കിയ പാലമാണിതെന്നതാണ് ഇതിനെക്കുറിച്ചുള്ള ഒരു ഐതീഹ്യം.[3]ഇതിന്റെ പല ഭാഗങ്ങളിലും ജലനിരപ്പിൽ നിന്നുള്ള ആഴം വളരെ കുറവായതിനാൽ(1 മീ - 10 മീ) ഇതിന്റെ മുകളിലൂടെ സഞ്ചരിക്കാൻ കപ്പലുകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്‌.

രാമ സേതു. ആകാശദൃശ്യം

ഐതീഹ്യം

തിരുത്തുക

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. രാമൻ തന്റെ പത്നിയായ സീതയെ മഹാരാജാവായ രാവണനിൽ നിന്നു വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമസേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമസേതു നിർമ്മാണത്തെപ്പറ്റി രാമായണത്തിന്റെ സേതുബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്രഭാഗം സേതുസമുദ്രം എന്നറിയപ്പെടുന്നു.

മുസ്ലീം ഐതിഹ്യമനുസരിച്ച്, ആദം ഈ പാലത്തിലൂടെ സിലോണിലെ ആദാമിന്റെ കൊടുമുടിയിലേക്ക് പോയി അതിന് മുകളിൽ 1,000 വർഷത്തോളം അദ്ദേഹം ദൈവപ്രാർഥനയിൽ നിലകൊണ്ടു.[1] ഇതിൻ്റെ ഇംഗ്ലീഷ് പേര് ആദംസ് ബ്രിഡ്ജ് ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

  1. 1.0 1.1 http://www.britannica.com/eb/article-9003680/Adams-Bridge
  2. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 258. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Adam's bridge". Encyclopædia Britannica. 2007. Archived from the original on 13 January 2008. Retrieved 2007-09-14.
"https://ml.wikipedia.org/w/index.php?title=രാമസേതു&oldid=4072691" എന്ന താളിൽനിന്ന് ശേഖരിച്ചത്