മന്നാട്ടിൽ അച്യുതൻ നായർ
പ്രസിദ്ധ കഥകളിനടനായിരുന്നു മന്നാട്ടിൽ അച്യുതൻ നായർ. സ്ത്രീവേഷങ്ങളും ചുവന്ന താടിയും കെട്ടി പേരെടുത്തു. 1870-ൽ പാലക്കാട് ജില്ലയിൽ കോട്ടായി ഗ്രാമത്തിൽ ജനിച്ചു. കേരളശ്ശേരി ഇട്ടീണാൻ പണിക്കരിൽനിന്നും കഥകളി അഭ്യസിച്ചു. പഠനം പൂർത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോൻ, കൊച്ചി കൊച്ചുണ്ണിത്തമ്പുരാൻ എന്നിവരുടെ കളിയോഗങ്ങളിൽ വേഷക്കാരനായി ചേർന്നു. ആദ്യകാലത്ത് സ്ത്രീവേഷവും പില്ക്കാലത്തു ചുവന്ന താടിയും കെട്ടി. പല പ്രസിദ്ധ കഥാപാത്രങ്ങളെയും അച്യുതൻനായർ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. 50 വയസ്സ് എത്തിയപ്പോഴേക്കും നേത്രരോഗം പിടിപെടുകയാൽ കലാരംഗത്തുനിന്ന് വിരമിക്കേണ്ടിവന്നു. 1951-ൽ അച്യുതൻനായർ അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ മന്നാട്ടിൽ അച്യുതൻ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |