മനോജ് തിവാരി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

മനോജ് കുമാർ തിവാരി ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1985 നവംബർ 14ന് പശ്ചിമബംഗാളിലെ ഹൗറയിൽ ജനിച്ചു. വലംകയ്യൻ ബാറ്റ്സ്മാനായ തിവാരി തന്റെ സ്ട്രോക്ക്‌പ്ലേയിലൂടെയും ആഭ്യന്തര ക്രിക്കറ്റിലെ ഉയർന്ന റൺ സ്കോറിങ്ങിലൂടെയും സെലക്ടർമാരുടേയും ആരാധകരുടേയും ശ്രദ്ധയാകർഷിച്ചു. പലരും തിവാരിയുടെ ബാറ്റിങ്ങ് ശൈലിയെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണിന്റേതിന് സമാനമാണെന്ന് അഭിപ്രായപ്പെട്ടിടുണ്ട്. മികച്ച ബാറ്റ്സ്മാനായ തിവാരി പലപ്പോഴും ബൗളിംഗിലും ഫീൽഡിംഗിലും തിളങ്ങാറുണ്ട്. 2008ൽ നടന്ന കോമൺവെൽത്ത് ത്രിരാഷ്ട്ര പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ തിവാരി കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനുവേണ്ടിയാണ് കളിക്കുന്നത്.

മനോജ് തിവാരി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മനോജ് കുമാർ തിവാരി
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ലെഗ് ബ്രേക്ക് ഗൂഗ്ലി
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ഏക ഏകദിനം (ക്യാപ് 171)3 ഫെബ്രുവരി 2008 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
2004/05–presentബംഗാൾ ക്രിക്കറ്റ് ടീം
2008–2009ഡെൽഹി ഡെയർഡെവിൾസ്
2010–presentകൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ടി20
കളികൾ 7 57 81 86
നേടിയ റൺസ് 186 4,335 2,471 1,753
ബാറ്റിംഗ് ശരാശരി 31.0 58.58 38.01 30.75
100-കൾ/50-കൾ 1/1 16/11 1/17 0/9
ഉയർന്ന സ്കോർ 104* 267 104* 75
എറിഞ്ഞ പന്തുകൾ 120 1,985 1,271 224
വിക്കറ്റുകൾ 5 18 28 10
ബൗളിംഗ് ശരാശരി 26.0 60.72 43.85 27.70
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 n/a 0
മികച്ച ബൗളിംഗ് 4/61 2/38 4/61 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 3/– 52/– 24/– 43/–
ഉറവിടം: CricInfo, 03 Aug 2012

2013 ജൂലൈ 20ന് പ്രണയിനിയും അടുത്ത സുഹൃത്തുമായ സുഷ്മിത റോയിയെ വിവാഹം കഴിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. [1]

"https://ml.wikipedia.org/w/index.php?title=മനോജ്_തിവാരി&oldid=3951089" എന്ന താളിൽനിന്ന് ശേഖരിച്ചത്