ഇന്ത്യയിലെ ഒരു ടേബിൾ ടെന്നീസ് കളിക്കാരിയാണ് മനിക ബത്ര. 2016 ജൂണിലെ കണക്ക് പ്രകാരം ഇന്ത്യയിലെ വനിതാ ടേബിൾ ടെന്നീസ് കളിക്കാരിൽ ഒന്നാം റാങ്കുകാരിയും ലോക റാങ്കിങിൽ 115ആം സ്ഥാനവുമാണ് മനിക ബത്രയ്ക്ക്.[2]

Manika Batra
Manika Batra 1.jpg
Personal information
Full nameManika Batra
NationalityIndian
Born (1995-06-15) 15 ജൂൺ 1995  (27 വയസ്സ്)[1]
Delhi, India[1]
Playing styleShakehand grip
Height1.8 മീ (5 അടി 11 ഇഞ്ച്) (2018)[1]
Weight67 കി.ഗ്രാം (148 lb) (2018)[1]

ജീവിത രേഖതിരുത്തുക

ഡൽഹിയിലെ 1995 ജൂൺ 15നാണ് മനിക ജനിച്ചത്.[3] ഡൽഹിയിലെ നാരായണ വിഹാർ സ്വദേശിയാണ് മനിക.[4] അവർ നാലു വയസുള്ളപ്പോൾ തന്നെ ടേബിൾ ടെന്നീസ് കളിക്കാൻ തുടങ്ങിയിരുന്നു.[5] അവരുടെ മൂത്ത സഹോദരിയായ അഞ്ചലും, മൂത്ത സഹോദരൻ സഹിക്കും ടേബിൾ ടെന്നിസ് കളിക്കുന്നവരാണ്.[6] ബത്രയുടെ ആദ്യകാല കായിക രംഗത്ത് അഞ്ചൽ അവളെ വളരെ സ്വാധീനിച്ചിരുന്നു.[7] സംസ്ഥാന തലത്തിലുള്ള അണ്ടർ-8 ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചശേഷം, ബത്ര സന്ദീപ് ഗുപ്തയുടെ കീഴിൽ പരിശീലനം നടത്താൻ അവർ തീരുമാനിച്ചു. പരിശീലനത്തിനുവേണ്ടി ഹൊൻസ് രാജ് മോഡൽ എന്ന സ്കൂളിലേക്ക് മാറാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്‌തു.[6]

കൗമാരക്കാരിൽ തന്നെ തേടിവന്ന പല മോഡലിംഗ് ഓഫറുകളും ബദ്ര ഉപേക്ഷിച്ചു.[1] ടേബിൾ ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒരു വർഷം മുൻപ് ജീസസ് ആൻഡ് മേരി കോളേജിലായിരുന്നു അവർ പഠിച്ചിരുന്നത്.[8]

 
21-ാമത്തെ കോമൺവെൽത്ത് ഗെയിംസിന്റെ വനിത ടി. ടി. ടീം

നേട്ടങ്ങൾതിരുത്തുക

 • 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി.വനിതാ വ്യക്തിഗത ഇനത്തിൽ മത്സരിച്ച മനിക പോളണ്ടിന്റെ കതർസൈനയോട് മത്സരിച്ച് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.[9]
 • 2011ൽ ചിലി ഓപ്പൺ ടൂർണമെന്റിൽ അണ്ടർ 21 വിഭാഗത്തിൽ വെള്ളി മെഡൽ നേടി.
 • 2014ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ക്വാർട്ടർ ഫൈനലിൽ കടന്നു.
 • 2014ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
 • 2015ലെ കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിൽ മൂന്നു മെഡലുകൾ നേടി.വനിതാ ടീം, വനിതാ ഡബിൾസ് എന്നിവയിൽ വെള്ളി മെഡലുകളും വനിതാ സിംഗിൾസിൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്.[10]
 • 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടി. വനിതാ ഡബ്ൾസിലും മിക്‌സഡ് ഡബിൾസിലും വനിതാ ടീം ഇനത്തിലും മെഡലുകൾ കരസ്ഥമാക്കി.[11]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 "Manika Batra". Glasgow 2014. ശേഖരിച്ചത് 28 June 2016.
 2. "BATRA Manika (IND) - WR List 6/2016". ITTF. മൂലതാളിൽ നിന്നും 2016-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 August 2016.
 3. Judge, Shahid (3 July 2016). "India's table tennis hope for Rio 2016 Olympics – Manika Batra". The Indian Express. ശേഖരിച്ചത് 6 July 2016.
 4. "Paddler Manika Batra completes hat-trick of gold medals at South Asian Games". News18. 10 February 2016. ശേഖരിച്ചത് 4 July 2016.
 5. "Manika Batra: the new hope of the nation". The Hindu. 21 August 2011. ശേഖരിച്ചത് 28 June 2016.
 6. 6.0 6.1 Sen, Debayan (27 July 2016). "Manika Batra looks to Rio and beyond". ESPN.in. ശേഖരിച്ചത് 2 August 2016.
 7. Ghoshal, Shuvro (11 February 2016). "Interview with Manika Batra: "I don't want to go to Rio Olympics and return without a medal"". Yahoo!. ശേഖരിച്ചത് 4 July 2016.
 8. Patra, Pratyush (6 May 2016). "Delhi love & Rio talk before Olympics". The Times of India. ശേഖരിച്ചത് 6 July 2016.
 9. "Rio Olympics 2016: Mouma Das, Manika Batra lose as Indian women's challenge in table tennis ends". First Post. 6 August 2016. ശേഖരിച്ചത് 8 August 2016.
 10. Keerthivasan, K. (21 December 2015). "Singapore sweeps singles titles". The Hindu. ശേഖരിച്ചത് 6 July 2016.
 11. "South Asian Games: India clean sweeps 12 medals in Table Tennis". Ten Sports. 10 February 2016. ശേഖരിച്ചത് 6 July 2016.
"https://ml.wikipedia.org/w/index.php?title=മനിക_ബത്ര&oldid=3656003" എന്ന താളിൽനിന്ന് ശേഖരിച്ചത്