മനബാസ ഗുരുബാര

ഹിന്ദു ഉത്സവം

ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിൽ ഒഡിയ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് മനബാസ ഗുരുബര. ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, തെക്കൻ ഝാർഖണ്ഡ്, തെക്ക് പടിഞ്ഞാറൻ ബംഗാൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒഡിയക്കാരും ഇത് ആഘോഷിക്കുന്നു. ഈ ഉത്സവത്തിൽ മഹാലക്ഷ്മി ദേവിയാണ് പ്രതിഷ്ഠ. ദേവി തന്നെ ഓരോ വീട്ടിലും വന്ന് വേദനയും സങ്കടവും നീക്കംചെയ്യുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു. മാർഗസിര മാസത്തിലെ എല്ലാ വ്യാഴാഴ്ചയും ഇത് നടത്തപ്പെടുന്നു.[1][2][3]

Mānabasā Gurubāra
ആചരിക്കുന്നത്Odias
തരംHindu
അനുഷ്ഠാനങ്ങൾLaxmi Puja
ആരംഭം1st Thursday of the month of Margasira
ആവൃത്തിannual

ലക്ഷ്മി ദേവി ഒരു വൃത്തിയുള്ള വീടിനെ സ്നേഹിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ എല്ലാ സ്ത്രീകളും അവരുടെ വീടുകൾ വൃത്തിയാക്കുന്നു. തുടർന്ന് വീട് ജോതി ചിറ്റ കൊണ്ട് അലങ്കരിക്കുന്നു.[4]ഗ്രാമത്തിലെ ഏറ്റവും മനോഹരമായ വീട് ലക്ഷ്മി ദേവി സന്ദർശിക്കുമെന്നും പണവും സമൃദ്ധിയും ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

ലക്ഷ്മി പുരാണത്തിലെ ലക്ഷ്മി ദേവിയുടെ ഹിന്ദു പുരാണത്തെ അടിസ്ഥാനമാക്കിയാണ് ഈ ഉത്സവം.[5]ഈ പുരാണത്തിൽ, ഒരിക്കൽ ലക്ഷ്മി ദേവി തോട്ടിവേല ചെയ്യുന്ന താഴ്ന്ന ജാതിക്കാരിയായ ശ്രിയയെ സന്ദർശിച്ചു. ഇതിനായി ജഗന്നാഥന്റെ ജ്യേഷ്ഠൻ ബലറാമിന് ലക്ഷ്മിയോട് ദേഷ്യം വന്നു. ഹിന്ദുക്കളുടെ തീർത്ഥാടനത്തിന്റെ (ധാം) ഏറ്റവും പവിത്രമായ നാല് സ്ഥലങ്ങളിൽ ഒന്നായ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് അവരെ പുറത്താക്കി. ഭക്ഷണമോ വെള്ളമോ പാർപ്പിടമോ ഇല്ലാതെ നീണ്ട പരീക്ഷണത്തിലൂടെ കടന്നുപോകാൻ ലക്ഷ്മി ക്ഷേത്രം വിട്ട് ഭർത്താവിനെയും മൂത്ത സഹോദരനെയും ശപിച്ചുകൊണ്ട് അപമാനത്തിന് പ്രതികാരം ചെയ്യുന്നു. സമൂഹത്തിലെ തൊട്ടുകൂടായ്മയുടെ ദുഷ്പ്രവൃത്തികൾക്കെതിരെ പുരാണം ശബ്ദമുയർത്തുന്നു. ഇത് ഫെമിനിസത്തിന് പ്രാധാന്യം നൽകുന്നു. ഒപ്പം പുരുഷ മേധാവിത്വത്തെ ചെറുക്കാൻ സ്ത്രീശക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ലക്ഷ്മി പുരാണം അനുസരിച്ച് ലക്ഷ്മി ദേവിക്കായി പൂജ നടത്തുന്നു.

  1. "In Pics: Manabasa Gurubar enters its third phase". Archived from the original on 2015-12-15. Retrieved 2020-12-05.
  2. "Manabasa Gurubara".
  3. "Manabasa Gurubara". Archived from the original on 2017-01-11. Retrieved 2020-12-05.
  4. "Jhooti, Gurubara Chitta - Rangoli :- A Symbol of Traditional Odia Culture : Margasira Masa Sesa Gurubar #Odisha #Festival #Odia". eodisha.org. Archived from the original on 2016-10-02. Retrieved 29 September 2016.
  5. "Lakhmi Puarana". Archived from the original on 2015-12-08. Retrieved 2020-12-05.
"https://ml.wikipedia.org/w/index.php?title=മനബാസ_ഗുരുബാര&oldid=4045098" എന്ന താളിൽനിന്ന് ശേഖരിച്ചത്