മധുശ്രീ നാരായണൻ
മധുശ്രീ നാരായൺ (ജനനം: സെപ്റ്റംബർ 2, 1999) ഒരു യുവ പിന്നണി ഗായികയാണ്. 2015 ലെ മികച്ച പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും 2014 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും മധുശ്രീ നേടിയിട്ടുണ്ട്.
മധുശ്രീ നാരായൺ | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | Playback singer |
സജീവ കാലം | 2003 – present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വെബ്സൈറ്റ് | www |
മധുശ്രീ മൂന്നാമത്തെ വയസിൽ പാടാൻ തുടങ്ങിയിരുന്നു. പിതാവ് പണ്ഡിറ്റ് രമേശ് നാരായണനിൽനിന്ന് ഔപചാരികമായ സംഗീത പഠനം തുടങ്ങിയ മധുശ്രീ, പത്മവിഭൂഷൺ പണ്ഡിറ്റ് ജസ്രാജ് ജിയുടെ രക്ഷാകർത്തൃത്വത്തിൽ സംഗീതത്തിൽ ഉപരി പഠനം നടത്തി. നാലു വയസ് പ്രായമുള്ളപ്പോൾ മകൾക്ക് എന്ന മലയാള ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് മധുശ്രീ അരങ്ങേറ്റം കുറിച്ചത്. 2011 ൽ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഒടുതലം എന്ന തമിഴ് സിനിമയിൽ പിതാവിന്റെ സംഗീത സംവിധാനത്തിൽ പിന്നണി ഗായികയായിരുന്നു. ഇടവപ്പാതി, എന്നു നിന്റെ മൊയ്തീൻ, ആദാമിന്റെ മകൻ അബു, അലിഫ് (2015), മക്കൾക്ക്, ഒറ്റമന്ദാരം തുടങ്ങിയ ചിത്രങ്ങളിൽ മധുശ്രീ പിന്നണി പാടിയിരുന്നു.[1]