മധുര റെയിൽവേ ഡിവിഷൻ

ഇന്ത്യയിലെ റെയിൽവേ ഡിവിഷൻ

ദക്ഷിണ റെയിൽവേയുടെ ഭാഗമായി 1956-ൽ രൂപീകരിച്ച ഒരു റെയിൽവേ ഡിവിഷനാണ് മധുര റെയിൽവേ ഡിവിഷൻ. ഏകദേശം 1356 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടിപ്പാതയുടെ നിയന്ത്രണം നിർവ്വഹിക്കുന്ന ഈ റെയിൽവേ ഡിവിഷൻ ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ കൂടിയാണ്.[1] മധുര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഡിവിഷനു കീഴിൽ കൊല്ലം ജില്ലയിലെ കിളികൊല്ലൂർ വരെയുള്ള ഭാഗവും തമിഴ്നാട്ടിലെ 12 ജില്ലകളും ഉൾപ്പെടുന്നു.[2] മധുരൈ റെയിൽവേ ഡിവിഷനിൽ നിന്ന് മികച്ച വരുമാനമാണ് ഇന്ത്യൻ റെയിൽവേക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.[3] ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനുകളിൽ ഒന്നായിരുന്ന മധുര റെയിൽവേ ഡിവിഷൻ വിഭജിച്ചാണ് 1979-ൽ തിരുവനന്തപുരം ഡിവിഷൻ രൂപീകരിച്ചത്.

മധുര റെയിൽവേ ഡിവിഷൻ
മധുര ജംഗ്ഷൻ തീവണ്ടിനിലയം
Overview
Headquartersമധുര
Localeതമിഴ് നാട്, ഇന്ത്യ
Dates of operation1956; 68 വർഷങ്ങൾ മുമ്പ് (1956)
Predecessorദക്ഷിണ റെയിൽവേ
Technical
Track gauge1,676 mm (5 ft 6 in)
Previous gauge1,000 mm (3 ft 3 38 in)
Length1,356 കി.മീ (4,449,000 അടി)
Other
WebsiteMadurai railway division

ചരിത്രം

തിരുത്തുക

1857-ൽ മധുരയെ ദിണ്ടിഗൽ വഴി തിരുച്ചിറപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്തു. തൊട്ടടുത്ത വർഷം മധുരയെ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.[1][1] അതിനുശേഷം രൂപംകൊണ്ട തീവണ്ടിപ്പാതകളാണ്;

  • മധുര- മണ്ഡപം പാത - 1902
  • തിരുനെൽവേലി - കല്ലിഡൈക്കുറിച്ചി പാത - 1902
  • കല്ലിഡൈക്കുറിച്ചി - ചെങ്കോട്ട പാത - 1903
  • കൊല്ലം - പുനലൂർ പാത - 1904
  • പുനലൂ -ചെങ്കോട്ട പാത - 1904
  • പാമ്പൻ - രാമേശ്വരം പാത - 1906
  • പാമ്പൻ -ധനുഷ്കോടി പാത - 1908
  • മണ്ഡപം - പാമ്പൻ പാത - 1914
  • വിരുദ്നഗർ -തെങ്കാശി പാത - 1927
  • ദിണ്ഡിഗൽ - പൊള്ളാച്ചി പാത - 1928
  • തിരുച്ചിറപ്പള്ളി - പുതുക്കോട്ടൈ പാത - 1929
  • പുതുക്കോട്ട -മാനാമധുര പാത - 1930

മധുര റെയിൽവേ ഡിവിഷൻ രൂപീകരണം

തിരുത്തുക

എറണാകുളം - തിരുവനന്തപുരം തീവണ്ടിപ്പാത, തിരുവനന്തപുരം - നാഗർകോവിൽ - തിരുനെൽവേി - മധുര തീവണ്ടിപ്പാത, കൊല്ലം - ചെങ്കോട്ട - തിരുനെൽവേലി പാത, രാമേശ്വരം -മാനാമധുര - മധുര പാത, മാനാമധുര - കാരായ്ക്കുടി -തിരുച്ചിറപ്പള്ളി പാത, മധുര -ദിണ്ഡിഗൽ - പൊള്ളാച്ചി പാത എന്നിവയെ ചേർത്തുകൊണ്ട് 1956-ൽ മധുര റെയിൽവെ ഡിവിഷൻ രൂപീകരിച്ചു. മധുര - ബോഡിനായ്ക്കന്നൂർ പാത ഒഴികെ മറ്റെല്ലാ പാതകളും ബ്രോഡ്ഗേജാക്കി മാറ്റിയിട്ടുണ്ട്. 1979-ൽ മധുര റെയിൽവേ ഡിവിഷന്റെ ചില ഭാഗങ്ങ൮ ഉൾപ്പെടുത്തി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപീകരിച്ചു.[4][5]

ഭരണനിർവ്വഹണം

തിരുത്തുക

മധുര റെയിൽവേ ഡിവിഷനു കീഴിലുള്ള തീവണ്ടിപ്പാത കേരളം, തമിഴ്നാട് എന്നീ രണ്ടു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. തമിഴ് നാട്ടിലെ കോയമ്പത്തൂർ, ദിണ്ഡിഗൽ, മധുരൈ, പുതുക്കോട്ടൈ, രാമനാഥപുരം, ശിവഗംഗ, തേനി, തിരുപ്പൂർ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനെൽവേലി വിരുദുനഗർ എന്നീ ജില്ലകളും കേരളത്തിലെ കൊല്ലം ജില്ലയിൽ കിളികൊല്ലൂർ വരെയുള്ള ഭാഗവും മധുര റെയിൽവേ ഡിവിഷനിൽപ്പെടുന്നു.[6]

തീവണ്ടി നിലയങ്ങൾ

തിരുത്തുക

മധുര റെയിൽവേ ഡിവിഷനു കീഴിലുള്ള റെയിൽവേ സ്റ്റേഷനുകൾ ചുവടെ ചേർക്കുന്നു.[7][8]

Category of station No. of stations Names of stations
A-1 Category 1 Madurai Junction
A Category 9 Kovilpatti, Dindigul Junction, Rameswaram, Tirunelveli Junction , Tuticorin, Virudhunagar Junction Karaikkudi Junction, Manamadurai Junction, Tenkasi Jn,
B Category 6 Arumuganeri, Pudukkottai, Ramanathapuram, Paramakkudi, Sivaganga, Aruppukkottai, Vanchi Maniyachchi Junction railway station
C Category
(Suburban station)
29 Kudalnagar, Samayanallur, Vaadippatti, Silaimaan, Tirumangalam, Tirupparankundram, Vadapalanji, Samayanallur, Madurai East, Tirunelveli Town, Palayankottai, Pettai, Melappalayam, Thalayoothu, Kodai RD, Vellodu, Tamaraippadi, Kallidaikurichi, Kadambur, Tuti Melur, Milavittan, Nazreth, Gangaikondaan, Thattankulam, Narikkinar, Kalligudi, Sivarakkottai, Ambasamudram, Pandiyapuram.
D Category - -
E Category - -
F Category
Halt Station
- -
Total Above 150 -

Stations closed for Passengers -


സേവനങ്ങൾ

തിരുത്തുക

നിത്യേനയുള്ള തീവണ്ടികൾ

തിരുത്തുക
ഇനം എല്ലാ ദിവസവും ബാക്കിയുള്ളവ
എക്സ്പ്രസ് 25 34
പാസഞ്ചർ 56 0

പ്രത്യേക തീവണ്ടികൾ

തിരുത്തുക
2011-12 2012-13 2013-14 (ഒക്ടോബർ വരെ)
1965 1848 700

സ്റ്റേഷനുകൾ

തിരുത്തുക
പാസഞ്ചർ നിർത്തുന്നവ സ്റ്റേഷനുകളുടെ എണ്ണം
ബ്ലോക് സ്റ്റേഷനുകൾ 101
ഫ്ലാഗ് സ്റ്റേഷനുകൾ 20
ഹാൾട്ട് സ്റ്റേഷനുകൾ 16

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Southern Railways - Madurai railway division" (PDF). Southern Railways, India. Retrieved 10 June 2014.
  2. http://www.sr.indianrailways.gov.in/uploads/files/1401881140695-wttmdu.pdf
  3. "Madurai division records growth in overall earnings". Times of India. Retrieved 10 June 2014.
  4. "Southern Railways - Thiruvananthapuram railway division". Southern Railways, India. Retrieved 10 June 2014.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-10-21. Retrieved 2018-07-16.
  6. "Madurai Division System Map" (PDF). Southern Railway. Retrieved 14 May 2017.
  7. "Statement showing Category-wise No.of stations in IR based on Pass. earning of 2011" (PDF). Retrieved 15 January 2016.
  8. "PASSENGER AMENITIES - CRITERIA= For Categorisation Of Stations" (PDF). Archived from the original (PDF) on 4 മാർച്ച് 2016. Retrieved 15 ജനുവരി 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മധുര_റെയിൽവേ_ഡിവിഷൻ&oldid=3640150" എന്ന താളിൽനിന്ന് ശേഖരിച്ചത്