മധുരൈ പുഷ്പവനം അയ്യർ
ആദ്യകാല കർണാടക സംഗീതജ്ഞൻമാരിൽ പ്രമുഖനായിരുന്നു മധുരൈ പുഷ്പവനം അയ്യർ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ഏറ്റവും ജനപ്രിയ സംഗീതകാരനായിരുന്ന അദ്ദേഹം ചെറുപ്രായത്തിൽത്തന്നെ അന്തരിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞയായ രാജം പുഷ്പം ഇദ്ദേഹത്തിന്റെ മകളാണ്. പുഷ്പവനത്തിന്റെ ജ്യേഷ്ഠസഹോദരന്റെ പുത്രനാണ് മധുരൈ മണി അയ്യർ. രണ്ടും നാലും ശ്രുതികൾക്കിടയ്ക്കെവിടെയും പാടാൻ കഴിവാർജ്ജിച്ചിരുന്ന ഗായകനായിരുന്നു പുഷ്പവനം. [1]
മധുരൈ പുഷ്പവനം അയ്യർ | |
---|---|
ജനനം | Mid-1880s |
മരണം | Early 1920s |
സജീവ കാലം | 1910s–1920s (Carnatic Vocalist) |
ജീവിതപങ്കാളി(കൾ) | സുന്ദരമ്മാൾ (d. 1978) |
കുട്ടികൾ | രാജം പുഷ്പവനം |
ജീവിതരേഖ
തിരുത്തുക1880 കളുടെ മധ്യത്തിൽ മധുരൈയിൽ ജനിച്ചു. കുട്ടിക്കാലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എട്ടയപുരം രാമചന്ദ്ര ഭാഗവതരായിരുന്നു പുഷ്പവനത്തിന്റെ ഗുരുവെന്ന് ആകാശവാണിയുടെ ഒരു അഭിമുഖത്തിൽ മണി അയ്യർ അനുസ്മരിച്ചിരുന്നു. [2]
ശൈലി
തിരുത്തുകമധുരൈ പുഷ്പവനം അയ്യർ കച്ചേരികളിൽ നാലോ അഞ്ചോ കൃതികൾ മാത്രമാണ് പതിവായി പാടിയിരുന്നത്. തോടിയിൽ മാത്രം അറുപതിലധികം കൃതികൾ വശമുണ്ടായിരുന്ന അരിയക്കുടിയിൽ നിനന്നു വ്യത്യസ്തമായി ഇരുപതോളം കൃതികളുടെ പ്രയോഗം കൊണ്ടു തന്നെ സംഗീതാരാധകരെ തൃപ്തിപ്പെടുത്താൻ പുഷ്പവനത്തിനു കഴിഞ്ഞിരുന്നു. വാതാപി ഗണപതിം (ഹംസധ്വനി), ക്ഷീര സാഗരശയന (ദേവഗാന്ധാരി), അക്ഷയലിംഗവിഭോ (ശങ്കരാഭരണം), അലകലല്ല (മധ്യമാവതി), കാവടിചിന്ത് തുടങ്ങിയ ചുരുക്കം കൃതികൾ പാടി അദ്ദേഹം ആസ്വാദകരെ തന്റെ മാസ്മരസംഗീതത്താൽ മയക്കിയിരുന്നു. ഭാവനയും ക്രിയാത്മകതയും കൊണ്ട് സമ്പന്നമായിരുന്നു ആ സംഗീതം എന്ന് പാപനാശം ശിവൻ ആത്മകഥയിൽ പുഷ്പവനത്തിന്റെ സംഗീതത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീത കൃതികളും കച്ചേരികളിൽ ആദ്ദേഹം ആലപിച്ചിരുന്നതായി ചെമ്പൈ അനുസ്മരിച്ചിട്ടുണ്ട്. [3] ഇന്ദിരാ മേനോൻ "എപ്പടി പാടിനാരോ” എന്ന ഗ്രന്ഥത്തിൽ (1930-65) ഇങ്ങനെ പറയുന്നു "ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ , കർണാടക സംഗീത നഭസിൽ ഉജ്ജ്വലമായൊരു കൊള്ളിമീൻ ഉദിച്ചുയർന്നു. അല്പ നേരം കൊണ്ട് അത് കെട്ടടങ്ങി. ഇരുപതാം നൂറ്റാണ്ട് കണ്ട അത്യജ്ജ്വല ഗായകരിൽ ഒരാളായിരുന്നു മധുരൈ പുഷ്പവനം അയ്യർ” എം.എസ്. ആൻഡ് രാധ : എ സാഗ ഓഫ് സ്റ്റെഡ്ഫാസ്റ്റ് ഡിവോഷൻ എന്ന ഗ്രന്ഥത്തിൽ ഗൗരി നാരായണൻ എം.എസ്. തന്റെ തിളക്കമാർന്ന സംഗീതജവിതത്തിലൊരിക്കലും തന്റെ അച്ഛനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു. മധുരൈ പുഷ്പവനം അയ്യരായിരുന്നു എം.എസിന്റെ പിതാവെന്ന് അനേകം പേർ കരുതിയിരുന്നു. 1990 കൾ വരെയും പുഷ്പവനം അയ്യരെക്കുറിച്ച് പരസ്യമായഒരു സൂചനയും നൽകിയിരുന്നില്ലെന്ന് കൽക്കി കൃഷ്ണമൂർത്തിയുടെ കൊച്ചു മകളായ ഗൗരി നാരായണൻ പറയുന്നു. [4]
ചിത്രജാലകം
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://archive.org/stream/MusicRes-Periodicals/PAC-Souvenir-1998_djvu.txt page 43
- ↑ http://maduraimani.tripod.com/id8.html
- ↑ https://ia600508.us.archive.org/3/items/anothergarlandbo014528mbp/anothergarlandbo014528mbp.pdf, Page122
- ↑ http://www.srutimag.blogspot.in/2012/02/child-ms-meets-teacher.html