മധുരൈ മണി അയ്യർ
കർണ്ണാടക സംഗീതജ്ഞനായ മധുരൈ മണി അയ്യർ (ഒക്ടോബർ 25, 1912 – ജൂൺ 8, 1968)തമിഴ് നാട്ടിലെ മധുരയിലാണ് ജനിച്ചത്. സംഗീതജ്ഞനായ വിദ്വാൻ പുഷ്പവനത്തിന്റെ സഹോദരനായ രാമസ്വാമി അയ്യരായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സുബ്ബുലക്ഷ്മിയായിരുന്നു മാതാവ്. ഒമ്പതാം വയസ്സിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ മണി അയ്യരുടെ പ്രഥമ ഗുരു രാജം ഭാഗവതരായിരുന്നു. രാജം ഭാഗവതരുമായുള്ള ബന്ധം ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതരെ പരിചയപ്പെടുന്നതിനിടയാക്കി. മുത്തയ്യാ ഭാഗവതരായിരുന്നു ശ്രീ ത്യാഗരാജ സംഗീത വിദ്യാലയം സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികളിലൊരാളായിരുന്നു മണി അയ്യർ.
മധുരൈ മണി അയ്യർ | |
---|---|
ജനനം | സുബ്രഹ്മണ്യൻ 25 ഒക്ടോബർ 1912 |
മരണം | 8 ജൂൺ 1968 | (പ്രായം 55)
തൊഴിൽ | vocalist |
മാതാപിതാക്ക(ൾ) | M. S. രാമസ്വാമി, സുബ്ബുലക്ഷ്മി |
ആലാപനശൈലി
തിരുത്തുകകല്പനാസ്വരത്തിലും, നിരവലിലും, രാഗാലാപനത്തിലുമുള്ള വൈദഗ്ദ്ധ്യം മണി അയ്യരുടെ സവിശേഷതയായി കരുതപ്പെടുന്നുണ്ട്. മണി അയ്യരുടെ ദീർഘമായ സർവ്വലഘുപ്രയോഗങ്ങൾ വളരെ പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനായ ടി.വി. ശങ്കരനാരായണൻ മണി അയ്യരുടെ ശൈലിയിൽ പാടുന്ന പ്രസിദ്ധനായ സംഗീതജ്ഞനാണ്.
ബഹുമതികൾ
തിരുത്തുക1944ൽ ഗാനകലാധരർ, 1959ൽ സംഗീതകലാനിധി, 1960ൽ രാഷ്ട്രപതിയുടെ പതക്കം, 1962ൽ ഇശൈ പേരറിഞ്ജർ തുടങ്ങിയവ മണിഅയ്യർക്കു നല്കപ്പെട്ട ബഹുമതികളിൽ ചിലതാണ്.[1]
അവലംബം
തിരുത്തുക- ↑ He charmed young and old alike Archived 2012-12-24 at the Wayback Machine. from The Hindu newspaper.