തൊപ്പിമദ്ദളം
ശുദ്ധമദ്ദളത്തിന്റെ അൽപം ചെറിയ ഒരു രൂപമാണ് തൊപ്പിമദ്ദളം. ഇതിന് ചോറിട്ട തലയില്ല. കൊട്ടിപ്പാടി സേവക്കും , പൂജകൊട്ടിനും(ഇടക്കുമാത്രം) തൊപ്പിമദ്ദളം ഉപയോഗിക്കുന്നു. കൃഷ്ണനാട്ടത്തിന് അടുത്തകാലം വരെ തൊപ്പിമദ്ദളമാണ് ഉപയോഗിച്ചിരുന്നത്. തുള്ളലിനും അടുത്തകാലം വരെ തൊപ്പിമദ്ദളമായിരുന്നു പക്കവാദ്യം.