മണത്തല വിശ്വനാഥക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് നഗരസഭയിൽ ഉൾപ്പെട്ട മണത്തലയിലെ ഗുരുപാദപുരിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മണത്തല വിശ്വനാഥക്ഷേത്രം[1][2]. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണ് ഇത്. ശിവനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
അവലംബം
തിരുത്തുക- ↑ "ആവേശക്കടലായി ഗുരുപാദപുരി". manorama. 2020-03-02.
- ↑ "മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവാനന്തര ശുചീകരണം പൂർത്തിയാക്കി ചാവക്കാട് നഗരസഭ". kerala.gov. 2020-03-02.