കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുള്ള ഒരു കുഗ്രാമമാണ് മഞ്ഞളരുവി. റബ്ബർ തോട്ടങ്ങൾക്ക് പേരുകേട്ട ചെറുതും മനോഹരവുമായ ഈ കാർഷിക ഗ്രാമം പേരൂർത്തോട് ഗ്രാമത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 47 കിലോമീറ്റർ കിഴക്കോട്ട് മാറി മമ്പാടി എസ്റ്റേറ്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 4.2 കിലോമീറ്റർ ദൂരമുണ്ട്. പാക്കാനം, പുലിക്കുന്ന്, അമരാവതി, 504 കോളനി, ഇരുമ്പൂന്നിക്കര, കണ്ണിമല, പേരൂർത്തോട്, വണ്ടൻപതാൽ, മുക്കൂട്ടുതറ എന്നിവ ഇതിനു സമീപത്തള്ള മറ്റ് ഗ്രാമങ്ങളാണ്.

മഞ്ഞളരുവി
ഗ്രാമം
മഞ്ഞളരുവി is located in Kerala
മഞ്ഞളരുവി
മഞ്ഞളരുവി
Location in Kerala, India
മഞ്ഞളരുവി is located in India
മഞ്ഞളരുവി
മഞ്ഞളരുവി
മഞ്ഞളരുവി (India)
Coordinates: 9°32′0″N 76°53′0″E / 9.53333°N 76.88333°E / 9.53333; 76.88333
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിമുണ്ടക്കയം ഗ്രാമപഞ്ചായത്ത്
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686509
വാഹന റെജിസ്ട്രേഷൻKL-34
Nearest cityമുണ്ടക്കയം, എരുമേലി
Civic agencyMundakayam Grama Panchayath

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ പ്രദേശത്തെ റബ്ബർ തോട്ടങ്ങൾക്ക് നടുവിലുള്ള റോസ മിസ്റ്റിക്ക (മിസ്റ്റിക്കൽ റോസ്) എന്നറിയപ്പെടുന്ന ഒരു ഭവനത്തിലെ രക്തക്കണ്ണീർ ചൊരിഞ്ഞതായി പറയപ്പെടുന്ന മേരിയുടെ പ്രതിമ സന്ദർക്കുവാനായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.[1]

ഭൂമിശാസ്ത്രം

തിരുത്തുക

ഗ്രാമത്തിലൂടെ ഒഴുകുന്ന മഞ്ഞളരുവി തോടും സമീപത്തുള്ള ശബരിമല വനപ്രദേശവും ഈ ഗ്രാമത്തിന്റെ പ്രാധാന ആകർഷണങ്ങളാണ്. ഈ പ്രദേശത്തെ താമസക്കാരിൽ ഭൂരപക്ഷവും കർഷകരാണ്. റബ്ബർ, അടക്ക, മരച്ചീനി, കുരുമുളക് തുടങ്ങിയ നാണ്യ വിളകളാണ് ഇവിടുത്തെ പ്രാധാനയി കൃഷി ചെയ്യുന്നത്.

  1. "Marian Apparitions Attract Hundreds, Some Partially Lose Eyesight".
"https://ml.wikipedia.org/w/index.php?title=മഞ്ഞളരുവി&oldid=4145360" എന്ന താളിൽനിന്ന് ശേഖരിച്ചത്