മക്കോട്ടദേവ
ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന നിത്യഹരിത മരമാണ് മക്കോട്ടദേവ (ശാസ്ത്രനാമം:പലേറിയ മാക്രോ കാർപ്പ). ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ഈ പഴം സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശമായ ന്യൂഗിനിയയിലാണ് കാണപ്പെടുന്നത്. പരമാവധി 18-20 മീ്റ്റർവരെ ഉയരം വെക്കുന്ന ഈ മരം മാർച്ചു മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്നത്. മക്കോട്ടദേവ എന്ന വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.[1]
മക്കോട്ടദേവ | |
---|---|
Ripe Phaleria macrocarpa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. macrocarpa
|
Binomial name | |
Phaleria macrocarpa (Scheff.) Boerl.
|
സസ്യശാസ്ത്രം
തിരുത്തുക18 മുതൽ 20 മീ്റ്റർ വരെ ഉയരം വെക്കുന്ന മക്കോട്ടദേവയുടെ പട്ടയ്ക്ക് പച്ചനിറമാണ്. തടി വൈറ്റ് വുഡ് ആണ്. പച്ചയും അറ്റം കൂർത്തതുമായ ഇലകൾക്ക് 7 മുതൽ 10 സെ. മീ. നീളവും 3 മുതൽ 5 സെ. മീ. വീതിയും കാണപ്പെടുന്നു. പച്ചയ്ക്കും മറൂണിനും ഇടയിൽ നിറം വരുന്ന പൂക്കൾക്ക് രണ്ടു മുതൽ നാല് ഇതളുകൾ വരെ കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന ഇവയ്ക്ക് 10 മുതൽ 20 വർഷം വരെ വളർച്ചയുള്ളതായി കാണപ്പെടുന്നു. ചെടികൾ നട്ട് രണ്ടുവർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. എക്ലിപ്സ് ഷേപ്പിൽ 3 സെ. മീ. വ്യാസമുള്ള പഴങ്ങൾക്ക് പാകമാകുന്നതിനുമുമ്പ് പച്ചനിറവും വിളയുമ്പോൾ മഞ്ഞ കലർന്ന മജന്ത- ചുവപ്പുനിറവുമാണ്. ഓഗസ്റ്റ് മുതൽ നവംബർ - ഡിസംബർ വരെയാണ് വിളവെടുപ്പ് കാലം. ഇത് പഴുത്തു കഴിഞ്ഞാൽ നേരിട്ട് കഴിക്കാറില്ല. ഇത് സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. പഴത്തിനകത്തുള്ള വെളുത്ത് ഉരുണ്ട കുഴികൾ വിഷമുള്ളതാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ 150 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കായകൾ കിട്ടും. ഓരോ പഴങ്ങളിലും ഒന്നുമുതൽ രണ്ടുവരെ കാണപ്പെടുന്ന അനാട്രോപ്പസ് വിത്തുകൾ ബ്രൗൺ നിറമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. സസ്യത്തിൽ നിന്നെടുക്കുന്ന സത്തിന് ഔഷധഗുണമുണ്ട്. ഇതിന്റെ സത്ത് ഒരു ആന്റി ഓക്സിഡന്റായും, ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഏജന്റായും ഉപയോഗിച്ചുവരുന്നു. നന്നായി വിളഞ്ഞ പഴങ്ങൾ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്‌കരിച്ച് സൂക്ഷിച്ചുവെച്ചുപയോഗിക്കുന്നു.[2]
ചിത്രശാല
തിരുത്തുക-
മലേഷ്യയിലെ ഫലേരിയ മാക്രോകാർപ്പയുടെ ഇളം ഫലം
-
The split fruit.
-
Ripened fruits falls to ground
-
Seedlings of Phaleria macrocarpa growing under the parent tree
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/agriculture/features/mahkota-dewa-known-as-god-s-crown-1.2597351
- ↑ Altaf, Rabia; Asmawi, MohammadZaini Bin; Dewa, Aidiahmad; Sadikun, Amirin; Umar, MuhammadIhtisham. "Phytochemistry and medicinal properties of Phaleria macrocarpa (Scheff.) Boerl. extracts". Pharmacognosy Reviews. 7 (1): 73. doi:10.4103/0973-7847.112853.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- മക്കോട്ടദേവ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)