മംഗലം ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മംഗലം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ തിരൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മംഗലം ഗ്രാമപഞ്ചായത്ത്[1]. മുൻപ് വെട്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു. അറബിക്കടലും , ഭാരതപ്പുഴയും, മറ്റു നദികളും, കുളങ്ങളും, വയലുകളും ഈ പ്രദേശം പ്രകൃതിരമണീയമായി നിലനിർ‍ത്തുന്നു. മംഗലം ഗ്രാമപഞ്ചായത്തിനു 12.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തിരൂർ ബ്ളോക്കിലാണ് മംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മംഗലം വില്ലേജുപരിധിയിലുൾപ്പെടുന്ന മംഗലം ഗ്രാമപഞ്ചായത്തിനു 12.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വെട്ടം, തലക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തും തെക്കുഭാഗത്ത് പുറത്തൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. 2000 സെപ്റ്റംബർ 30-ാം തിയതി വെട്ടം പഞ്ചായത്ത് വിഭജിച്ചു കൊണ്ടാണ് മംഗലം പഞ്ചായത്ത് രൂപീകൃതമായത്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ പ്രധാന വിളകൾ, തെങ്ങ്, നെല്ല്, വാഴ എന്നിവയാണ്. തിരൂർ-പൊന്നാനിപുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദി. പഞ്ചായത്തിൽ അഞ്ചു ഏക്കറോളം പ്രദേശത്ത് കണ്ടൽ കാടുകളുണ്ട്. തിരൂർ പൊന്നാനി കടവ്, വാടികടവ്, തെക്കേകടവ്, വടക്കേകടവ് എന്നിവ പഞ്ചായത്തിലെ പ്രധാന ജലഗതാഗത കേന്ദ്രങ്ങളാണ്. തിരൂർ-പുറത്തൂർ റോഡ്, മംഗലം-ആലിങ്ങൾ റോഡ്, കൂട്ടായി-തിരൂർ റോഡ്, മംഗലം-കൂട്ടായി റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതകൾ. ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ കുടുംബത്തിന്റെ വേരുകൾ കൂട്ടായി പ്രദേശത്താണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ ജനിച്ചതും വളർന്നതും മംഗലം ഗ്രാമത്തിലാണ്.

മംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°50′45″N 75°55′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾആശാൻപടി, പുല്ലൂണി സൌത്ത്, പുല്ലൂണി നോർത്ത്, മംഗലം സൌത്ത്, തൊട്ടിയിലങ്ങാടി, ചേന്നര വെസ്റ്റ്, പുന്നമന, വാളമരുതൂർ വെസ്റ്റ്, ചേന്നര ഈസ്റ്റ്, കാവഞ്ചേരി, വാളമരുതൂർ ഈസ്റ്റ്, പെരുന്തിരുത്തി ഈസ്റ്റ്, കുറുമ്പടി, കൂട്ടായി സൌത്ത്, പെരുന്തിരുത്തി വെസ്റ്റ്, കൂട്ടായി ടൌൺ, കൂട്ടായി പാരീസ്, കൂട്ടായി വെസ്റ്റ്, അരയൻ കടപ്പുറം, കൂട്ടായി നോർത്ത്
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD• 221577
LSG• G101306
SEC• G10087
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - തൃപ്രങ്ങോട് പഞ്ചായത്ത്
  • പടിഞ്ഞാറ് – അറബിക്കടൽ
  • തെക്ക്‌ - പുറത്തൂർ പഞ്ചായത്ത്
  • വടക്ക് – വെട്ടം, തലക്കാട് പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. ആശാൻപടി
  2. പുല്ലൂണി നോർത്ത്
  3. പുല്ലൂണി സൗത്ത്
  4. തൊട്ടിയിലങ്ങാടി
  5. മംഗലം സൗത്ത്
  6. പുന്നമന
  7. ചേന്നര വെസ്റ്റ്
  8. ചേന്നര ഈസ്റ്റ്
  9. വാളമരുതൂർ വെസ്റ്റ്
  10. വാളമരുതൂർ ഈസ്റ്റ്
  11. കാവഞ്ചേരി
  12. കുറുമ്പടി
  13. പെരുന്തിരുത്തി ഈസ്റ്റ്
  14. പെരുന്തിരുത്തി വെസ്റ്റ്
  15. കൂട്ടായി സൗത്ത്
  16. കൂട്ടായി ടൗൺ
  17. കൂട്ടായി വെസ്റ്റ്
  18. അരയൻ കടപ്പുറം
  19. കൂട്ടായി പാരീസ്
  20. കൂട്ടായി നോർത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
  1. C-DIT, Thiruvananthapuram for Public Relations Department, Govt. of Kerala. "Address of Grama Panchayats" (in ഇംഗ്ലീഷ്). Archived from the original on 2009-06-24. Retrieved 2009 ഡിസംബർ 1. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മംഗലം_ഗ്രാമപഞ്ചായത്ത്&oldid=4119345" എന്ന താളിൽനിന്ന് ശേഖരിച്ചത്