കവനകൗമുദിയുടെ അനുബന്ധം ആയിട്ടാണ് മലയാളഭാഷയിലെ ആദ്യത്തെ വിശേഷാൽപ്രതി എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന ഭാഷാവിലാസംപ്രസിദ്ധീകരിയ്ക്കപ്പെട്ടത്. കവികുലഗുരു പി.വി. കൃഷ്ണവാര്യരുടെ പത്രാധിപത്യത്തിലാണ് ഈ മാസിക പുറത്തിറങ്ങിയത്.

മാസികയെക്കുറിച്ച് തിരുത്തുക

കൊല്ലവർഷം 1089 മിഥുനമാസത്തിലാണ് (1914) ഇതു പുറത്തിറങ്ങിയത്. വില ഒരു രൂപയായി നിജപ്പെടുത്തിയിരുന്നു.

ലേഖകർ തിരുത്തുക

എ.ആർ. രാജരാജവർമ്മ, കെ.എം.പണിക്കർ, ഉള്ളൂർ,വള്ളത്തോൾ,കുട്ടികൃഷ്ണമാരാർ,കുറ്റിപ്പുഴ,കുട്ടമത്ത്,കെ.പി.കറുപ്പൻ,കൊട്ടാരത്തിൽ ശങ്കുണ്ണി,പി.ജി. രാമയ്യൻ തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാർ ഈ മാസികയുമായി സഹകരിച്ചിരുന്നു. [1]

അവലംബം തിരുത്തുക

  1. പത്രചരിത്രത്തിലെ ഓർമ്മച്ചിത്രങ്ങൾ- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2006 പേജ് 63,64