മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെൽവെ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ഭവാൻഗഡ് കോട്ട (മറാത്തി: भवानगड किल्ला). ഇന്ന് ഈ കോട്ട വളരെ തകർന്ന നിലയിലാണ്. മറാഠാ സൈന്യം വസായ് കോട്ട പിടിച്ചെടുക്കുന്നതിനാണ് ഈ കോട്ട പണിതത്.

ഭവാൻഗഡ് കോട്ട
भवानगड किल्ला
Part of കൊങ്കൺ തീരം
പാൽഘർ ജില്ല, മഹാരാഷ്ട്ര
ഭവാൻഗഡ് കോട്ട is located in Maharashtra
ഭവാൻഗഡ് കോട്ട
ഭവാൻഗഡ് കോട്ട
ഭവാൻഗഡ് കോട്ട is located in India
ഭവാൻഗഡ് കോട്ട
ഭവാൻഗഡ് കോട്ട
Coordinates 19°35′03.4″N 72°44′47.9″E / 19.584278°N 72.746639°E / 19.584278; 72.746639
തരം Sea Fort
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by  Maratha (1737-1818)
 United Kingdom

 ഇന്ത്യ (1947-)

Open to
the public
അതെ
Condition നാശോന്മുഖം
Site history
Materials Black Basalt Stone
Height 165 ft

ചരിത്രം

തിരുത്തുക

പോർച്ചുഗീസുകാർ നടത്തിയ അതിക്രമങ്ങൾക്കെതിരെ മറാഠാ സൈന്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ചിമാജി അപ്പയാണ് ഈ കോട്ട പണിതത്. 2000 തൊഴിലാളികളുടെ സഹായത്തോടെ 1737-ലായിരുന്നു ഈ കോട്ടയുടെ നിർമ്മാണം. വളരെ വേഗത്തിൽ പണി തീർക്കേണ്ടിയിരുന്നതു കൊണ്ട് പലയിടത്തും ചുണ്ണാമ്പുകല്ല് തീരെ ഉപയോഗിക്കാതെ തന്നെ പുറം മതിലുകൾ, പടികൾ, പാരപ്പറ്റുകൾ, കൊത്തളങ്ങൾ തുടങ്ങിയവ നിർമ്മിച്ചു.[1]വസായ് കോട്ട പിടിച്ചടക്കിയ യുദ്ധത്തിൽ ഈ കോട്ടയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.[2] ഈ കോട്ട 1818 ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.

ധാരാളം മരങ്ങളുള്ള ഒരു കുന്നിൻമുകളിലാണ് ഭവാൻഗഡ് കോട്ട നിലകൊള്ളുന്നത്.[1][3]കോട്ട തകർന്ന നിലയിലാണ്. കോട്ടയുടെ ചില അവശിഷ്ടങ്ങൾ, കോട്ട മതിലുകൾ, ഒരു വലിയ കിണർ എന്നിവ കോട്ടയിൽ കാണാം. ഗോമുഖി ശൈലിയിലാണ് ഇതിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടത്തിന്റെ നിർമ്മാണം. കോട്ടയുടെ പ്രവേശനകവാടത്തിനു മുൻപായി ഭവാംഗദേശ്വർ ക്ഷേത്രമുണ്ട്. കോട്ടയുടെ പിൻഭാഗത്തുള്ള മതിലിനരികിൽ നിന്നും അറബിക്കടലിന്റെ വിദൂരദൃശ്യവും ലഭ്യമാണ്.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 http://kelvabeach.in/bhavangad-kelvabeach.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-04-04. Retrieved 2021-02-11.
  3. https://timesofindia.indiatimes.com/city/mumbai/leopard-scare-in-palghar-as-calf-found-mauled/articleshow/58243046.cms
"https://ml.wikipedia.org/w/index.php?title=ഭവാൻഗഡ്_കോട്ട&oldid=3762196" എന്ന താളിൽനിന്ന് ശേഖരിച്ചത്