ബൗറാം

ഇന്ത്യയിലെ വില്ലേജുകള്‍

ബിഹാറിലെ ദർഭംഗ ജില്ലയിലെ ഒരു ഗ്രാമമാണ് ബൗറാം(Bauram). ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റർ ദൂരത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ബിഹാർ സംസ്ഥാനത്തെ വലിയ ഗ്രാമങ്ങളിലൊന്നാണിത്.

ബൗറാം

بورام

बौराम
village
Map of village Bauram
Map of village Bauram
ബൗറാം is located in Bihar
ബൗറാം
ബൗറാം
Location in Bihar, India
Coordinates: 25°58′26″N 86°19′11″E / 25.973910°N 86.319607°E / 25.973910; 86.319607
Country ഇന്ത്യ
StateBihar
DistrictDarbhanga
Sub divisionBiraul
Police stationJamalpur
Outpost (O.P.)Badgaaon
setteled inabout 1600 A.D.
ഭരണസമ്പ്രദായം
 • ഭരണസമിതിsarpanch
വിസ്തീർണ്ണം
(approx)
 • ആകെച.കി.മീ.(2 ച മൈ)
ഉയരം
(above sea level)
79 മീ(259 അടി)
ജനസംഖ്യ
 • ആകെ11,455
 • ജനസാന്ദ്രത2,900/ച.കി.മീ.(7,400/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
847203
Telephone code06272
വെബ്സൈറ്റ്villagebauram.simdif.com

ബൗറാം ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നു. നെല്ല്, ഗോതമ്പ്, ബാർലി, മല്ലി, ചോളം, ചെറുപയർ, വെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യകൃഷികൾ.

രാഷ്ട്രീയം

തിരുത്തുക
Panchayat Bauram
Block GodaBauram
Vidhansabha(legislative assembly) constituency Gaura Bauram (Vidhan Sabha constituency)
Loksabha(parliamentary) constituency Darbhanga (Lok Sabha constituency)

ഇപ്പോഴത്തെ രാഷ്ട്രീയനില

തിരുത്തുക
Member of parliament (MP) Kirti Jha Azad
Member of legislative assembly (MLA) Madan Sahni
Mukhiya Motiur-Rahman
Sarpanch Ramvilas Gupta
Block Pramukh Shakila Khatoon
Panchayat Samiti Member Tarannum Khanam

ബൗറാമുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ

തിരുത്തുക
  • 2011-ലെ സെൻസസ് പ്രകാരം ബൗറാമിൽ 2297 കുടുംബങ്ങൾ താമസിക്കുന്നു. ആകെ ജനസംഖ്യ: 11455 അതിൽ 5849 പുരുഷന്മാരും 5606 സ്ത്രീകളുമാണ്.[1]
  • ബൗറാമിലെ ലിംഗാനുപാതം 958:1000 /♂ ആകുന്നു. കുട്ടികളിലെ ലിംഗാനുപാതം 975:1000 ആണ്. ബിഹാറിലെ ലിംഗാനുപാതത്തിനേക്കാൾ കൂടുതലാണിത്.
  • ബിഹാർ സംസ്ഥാനത്തിലെ ശരാശരി സാക്ഷരതാനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ബൗറാമിലെ സാക്ഷരതാനിരക്ക് വളരെക്കുറവാണ്. സംസ്ഥാനതല സാക്ഷരതാനിരക്ക് 61.80% ആയിരിക്കുമ്പോൾ ബൗറാമിലെ സാക്ഷരതാനിരക്ക് 43.85% മാത്രമാണ്. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 52.15% ആയിരിക്കുമ്പോൾ സ്ത്രീകളുടേത് 35.15% മാത്രമാണ്.

ഭാഷകളും സംസ്കാരവും

തിരുത്തുക

ഈ ഗ്രാമത്തിൽ മൈഥിലി, മഗധി എന്നീ ഭാഷകൾ കൂടിചേർന്ന ഒരു മിശ്രഭാഷയാണ് സംസാരിക്കുന്നത്. ഹിന്ദുക്കളും, മുസ്ലിങ്ങളും ഈ ഭാഷയുടെ വ്യത്യസ്ത വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്.

ദുർഗാപൂജ , ഛാത്ത്, ഈദുൽ ഫിത്ർ, ബക്രീദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ഈ ഗ്രാമത്തിൽ ഒരു 'ജുമാ മസ്ജിദ്' അടക്കം എട്ട് മുസ്ലീം ആരാധനാലയങ്ങളും 'ഭഗവതി ആസ്ഥാൻ', 'ബാബാജി കുടി' എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങളുമുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. "Census of India: Search Details". www.censusindia.gov.in. Retrieved 2019-12-30.
"https://ml.wikipedia.org/w/index.php?title=ബൗറാം&oldid=3703587" എന്ന താളിൽനിന്ന് ശേഖരിച്ചത്