ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ, ബുദ്ധമതാനുയായികൾക്കിടയിൽ വികസിച്ച് വന്ന ഒരു വാസ്തുവിദ്യയാണ് ബൗദ്ധ വാസ്തുവിദ്യ (ഇംഗ്ലീഷിൽ: Buddhist architecture). ആദ്യകാല ബുദ്ധമത വാസ്തുവിദ്യയിൽ പ്രധാനമായും മൂന്നുതരം നിർമിതികളാണുണ്ടായിരുന്നത്: വിഹാരങ്ങൾ എന്നറിയപ്പെടുന്ന ബുദ്ധമഠങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹ എന്ന ബുദ്ധമതസ്തരുടെ ആരാധനാലയങ്ങൾ എന്നിവയായിരുന്നു അവ. ദേശങ്ങൾ തോറും പര്യടനം നടത്തുന്ന ബുദ്ധസന്യാസിമാർക്ക് മഴകാലത്തെ അഭയസ്ഥാനം എന്ന്നിലയ്ക്കാണ് വിഹാരങ്ങൾ പണിതുതുടങ്ങിയത്. പിൽകാലത്ത് ബുദ്ധമതത്തിന്റെ വികാസ ഫലമായ് അവ മഠങ്ങളായ് തീരുകയായിരുന്നു. ബീഹാറിലെ നളന്ദയിൽ അത്തരമൊരു വിഹാരം നിലനിന്നിരുന്നു. ഗൗതമബുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പൂജനീയമായ മന്ദിരങ്ങളാണ് സ്തൂപങ്ങൾ. ഇവയിൽ പ്രശസ്തമായത് മധ്യപ്രദേശിലെ സാഞ്ചിയിലുള്ള മഹാസ്തൂപമാണ്. പഗോഡകൾ ഇന്ത്യൻ സ്തൂപങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞുണ്ടായവയാണ്. മതാനുഷ്ഠാനങ്ങളിൽ വന്ന മാറ്റത്തിനനുസൃതമായി വിഹാരങ്ങൾ ചൈത്യഗൃഹങ്ങളുടെ(ബുദ്ധ ക്ഷേത്രങ്ങൾ) ധർമ്മവും നിറവേറ്റുകയുണ്ടായി. ക്രി.മു 1ആം നൂറ്റാണ്ടിലാണ് ഈ ശൈലി അതിന്റെ ഉച്ചസ്ഥനത്ത് എത്തുന്നത്. അജന്താ എല്ലോറാ ഗുഹാക്ഷേത്രങ്ങളും മഹാബോധി ക്ഷേത്രവും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്.

സാഞ്ചിയിലെ മഹാസ്തൂപം

വികാസം തിരുത്തുക

ശ്രീബുദ്ധന്റെ നിർവാണത്തിനു ശേഷം സാവധാനത്തിലാണ് ബൗദ്ധ വാസ്തുവിദ്യ ഉയർന്നുവന്നത്.

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൗദ്ധ_വാസ്തുവിദ്യ&oldid=3798844" എന്ന താളിൽനിന്ന് ശേഖരിച്ചത്