ബ്രഹൂയി ഭാഷ
ബലൂചിസ്ഥാനിലെ ഭാഷ
പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ബ്രഹൂയികൾ അഥവാ ബ്രോഹികൾ സംസാരിക്കുന്ന ഒരു ഭാഷയാണ് ബ്രാഹുയി (Brahui, ഉർദു: براہوئی) അഥവാ ബ്രാഹ്വി Brahvi ഉർദു:براہوئی). ഇത് ഒരു ദ്രാവിഡ ഭാഷയാണു്. ദ്രാവിഡഭാഷാകുടുംബത്തിൽ ഇന്ത്യയ്ക്ക് പുറത്ത് സംസാരിക്കപ്പെടുന്ന ഏക ഭാഷയും ഇതാണു്. കൂടുതലായും മുസ്ലീമുകൾ സംസാരിക്കുന്ന ഭാഷയാണിത്. ഇറാനിയൻ ഭാഷകൾ, പശ്തോ, സിന്ധി, ബലൂചി എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയ്ക്കുണ്ട്[1]. പുരാതനകാലത്ത് ദ്രാവിഡന്മാർ ഉത്തരേന്ത്യയിലാണ് വസിച്ചിരുന്നതെന്നതിനും സിന്ധൂ നദീതട സംസ്കാരം ഒരു ദ്രാവിഡ സംസ്കാരമായിരുന്നു എന്നതിനും തെളിവായി ചരിത്രകാരന്മാർ ഈ ഭാഷയെയാണ് ചൂണ്ടിക്കാട്ടുന്നത്.
ബ്രാഹുയി | |
---|---|
براہوئی | |
Region | ബലൂചിസ്താൻ |
Native speakers | 22 ലക്ഷം (1998-ലെ കണക്ക്) |
പേർസോ-അറബിക് | |
Language codes | |
ISO 639-3 | brh |