ദ്രാവിഡ ഭാഷകൾ

പ്രധാനമായും ദക്ഷിണേന്ത്യയിലെ ഭാഷാ കുടുംബം
(ദ്രാവിഡഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും തെക്കേ ഇന്ത്യയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഭാഷാഗോത്രമാണ് ദ്രാവിഡ ഭാഷകൾ. ദ്രാവിഡ ഭാഷാഗോത്രത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട്[1]. പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡ സംസാര ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. ചില പണ്ഡിതന്മാർ ഈ ഭാഷകളെ എലാമോ-ദ്രാവിഡ ഭാഷാ കുടുംബം എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം ഭാഷാപണ്ഡിതരും ഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. സിന്ധു നദീതട സംസ്കാരം ദ്രാവിഡ സംസ്കാരമാ ണെന്നതിന്റെ തെളിവാണ് പാക്കിസ്ഥാനിലെ ബ്രഹൂയി ഭാഷ . എന്നാൽ സിന്ധു നദീതട ലിപികൾ വായിച്ചെടുക്കാൻ ചരിത്രകാരൻമാർക്ക് കഴിഞ്ഞിട്ടില്ല അധിനിവേശം ഉത്തര ദ്രാവിഡ ഭാഷകളെ നശിപ്പിച്ചു. നേരിട്ടുള്ള അധിനിവേശമുണ്ടാകാത്ത ദക്ഷിണേന്ത്യയിൽ ദ്രാവിഡ ഭാഷകൾ തനിമയിൽ നിലനിൽക്കുന്നു. ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു.

  • ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു.
  • അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു.
  • അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്.
  • അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു.
  • നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു.
  • കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്.
ദ്രാവിഡൻ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ദക്ഷിണേഷ്യ, പ്രധാനമായും ദക്ഷിണേന്ത്യയിൽ
ഭാഷാ കുടുംബങ്ങൾലോകത്തിലെ പ്രധാനപ്പെട്ട ഭാഷാകുടുംബങ്ങളിലൊന്ന്
പ്രോട്ടോ-ഭാഷമുതൽ ദ്രാവിഡം
വകഭേദങ്ങൾ
  • Northern
  • Central
  • Southern
ISO 639-2 / 5dra

പ്രധാന ദ്രാവിഡ ഭാഷകൾ

തിരുത്തുക

പ്രധാന ഭാഷകളെ ദേശത്തിന്റെ സ്ഥാനമനുസരിച്ച് താഴെ പറയുന്ന രീതിയിൽ വിഭജിക്കാവുന്നതാണ്. അവയിൽ, ദേശീയ ഭാഷകളെ തിരിച്ചറിയുന്നതിനായി കടുപ്പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ദക്ഷിണം

തിരുത്തുക

ദക്ഷിണ മദ്ധ്യം

തിരുത്തുക

മദ്ധ്യം

തിരുത്തുക
  • കൊലാമി
  • നായികി
  • പാർജി
  • ഗഡബ
  • ഗോണ്ഡി

സംസ്കൃതത്തിന്റെ സ്വാധീനം

തിരുത്തുക

ദ്രാവിഡ ഭാഷകളിൽ, പ്രത്യേകിച്ച് തെലുഗു, മലയാളം, കന്നഡ എന്നിവയിൽ സംസ്കൃതത്തിന്റെ സ്വാധീനം പ്രകടമാണ്. തെന്നിന്ത്യൻ ഭാഷകളിൽ തമിഴിൽ സംസ്കൃതപദങ്ങൾ തത്ഭവങ്ങളായി മാത്രം കാണാൻ സാധിക്കും. ഒരേ വസ്തുവിനു തന്നെ ദ്രാവിഡ മൂലവും സംസ്കൃത മൂലവും കണ്ടെത്താവുന്നതാണ്. ഉദാ: ക്ഷേത്രം, അമ്പലം, കോവിൽ, കോയിൽ എന്നീ പദങ്ങൾ ഒരേ അർത്ഥത്തിലുള്ളവയാണെങ്കിലും, ക്ഷേത്രം സംസ്കൃത മൂലവും മറ്റുള്ളവ ദ്രാവിഡ മൂലവും ഉള്ളവയാണ്. ഏറെ പദങ്ങൾ പ്രത്യക്ഷത്തിൽ ദ്രാവിഡ മൂലമെങ്കിലും, ആര്യ ദ്രാവിഡ ഭാഷകളുടെ ഇഴുകിച്ചേരൽ പദങ്ങളുടെ സമൂല പരിണാമത്തിനും വഴി തെളിച്ചിട്ടുണ്ട്. ഉദാ: കന്നി (യുവതി) എന്ന പദത്തിന് സംസ്കൃതത്തിലെ കന്യ എന്ന പദവുമായി അഭേദ്യ ബന്ധമുണ്ട്. ദ്രാവിഡ ഭാഷകളിൽ ഗോത്ര ഭാഷകളിലും, ആദിവാസി ഭാഷകളിലും സംസ്കൃത സ്വാധീനം തുലോം വിരളമാണെന്നും കാണാം.

മണിപ്രവാളകാലം

തിരുത്തുക

മലയാള സാഹിത്യത്തിൽ സംസ്കൃത സ്വാധീനം വൻതോതിൽ കടന്നു വരാൻ തുടങ്ങിയ കാലത്തെയാണ് മണിപ്രവാളകാലം എന്ന് വിളിക്കുന്നത്. ഇത്തരം ആദ്യകാല സാഹിത്യത്തെ മണിപ്രവാളം എന്ന് വിവക്ഷിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ഈ കാലം ആരംഭിക്കുന്നത്. ദ്രാവിഡ വ്യാകരണം നിലനിർത്തിക്കൊണ്ട് ആര്യപദങ്ങളുടെ സ്വതന്ത്രമായ സ്വീകരണം മൂലം ആധുനിക മലയാളത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു ഘട്ടമായിരുന്നു ഇത്.

മലയാളത്തിലെ സംസ്കൃത വാക്കുകൾക്ക് തത്തുല്യമായ ദ്രാവിഡ വാക്കുകളേക്കാൾ മാന്യത ഉള്ളതായി കാണപ്പെടുന്നത് സംസ്കൃതം ഉപയോഗിച്ച ആര്യവിഭാഗങ്ങൾക്ക് കേരളത്തിൽ രൂപപ്പെട്ട മേൽക്കോയ്‌മയുടെ ഒരു ഫലമാണ്. എന്നാൽ മൂലദ്രാവിഡത്തിന്റെ കൂടുതൽ സ്വഭാവവും ഒരു മാറ്റവും കൂടാതെ മലയാളഭാഷയിൽ നമുക്ക് കാണാൻ സാധിക്കും.

ഉച്ചാരണരീതികൾ

തിരുത്തുക

അക്കങ്ങളുടെ ഉച്ചാരണങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

ഭാഷാഗോത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ദ്രാവിഡ_ഭാഷകൾ&oldid=4012956" എന്ന താളിൽനിന്ന് ശേഖരിച്ചത്