ലെസിത്തിഡേസി എന്ന കുടുംബത്തിൽപ്പെട്ട ഒരു തെക്കേ അമേരിക്കൻ വൃക്ഷമാണ് ബ്രസീൽ നട്ട് (Bertholletia excelsa). ഈ വൃക്ഷത്തിന്റെ വാണിജ്യപരമായി വിളവെടുക്കുന്ന ഭക്ഷ്യയോഗ്യമായ വിത്തുകളുടെ പേരും ഇതുതന്നെയാണ്. 

Brazil nut tree
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B excelsa
Binomial name
Bertholletia excelsa
Humb. & Bonpl.

ബ്രസീൽ നട്ട് വൃക്ഷം തിരുത്തുക

 
Tree branch

ബെർത്തൊലെറ്റിയ എന്ന ജനുസ്സിലെ ഏക ഇനമാണ് ബ്രസീൽ നട്ട് വൃക്ഷം. ഗിനി, വെനസ്വേല, ബ്രസീൽ, കിഴക്കൻ കൊളംബിയ, കിഴക്കൻ പെറു, കിഴക്കൻ ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നു. ആമസോൺ നദി, റിയോ നീഗ്രോ, ടാപാജോസ്, ഒരിനോക്കോ എന്നീ നദിതടങ്ങളിൽ വലിയ വനങ്ങളിൽ ഇവ കാണപ്പെടുന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനായ ക്ലോഡ് ലൂയിസ് ബെർത്തോൾലെറ്റിന്റെ പേരാണ് ഈ വിഭാഗത്തിന് നൽകിയിരിക്കുന്നത്. 

ബ്രസീൽ നട്ട് 50 മീറ്റർ ഉയരവും 1 മുതൽ 2 മീറ്റർ വ്യാസമുള്ള ഒരു വലിയ മരം ആണ്. ആമസോൺ മഴക്കാടുകളിൽ ഏറ്റവും വലിയ മരങ്ങൾക്കിടയിൽ ഒന്നാണ് ഈ വൃക്ഷം. 500 വർഷമോ അതിൽ കൂടുതലോ ജീവിച്ചിരിക്കാമെങ്കിലും ആയിരം വർഷത്തെ വരെ എത്താറുണ്ട് എന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.[1] പുറംതൊലി ചാരനിറവും മിനുസമാർന്നതുമാണ്. ഇലകൾ വരൾച്ച കാലത്ത് പൊഴിയുന്നതും 20 മുതൽ 35 സെന്റിമീറ്റർ നീളവും 10-15 സെന്റീമീറ്റർ വീതിയുമുള്ളതാണ്. പൂക്കൾ ചെറുതും പച്ചകലർന്ന വെളുത്തതുമാണ്. 

ബ്രസീലിൽ ഈ വൃക്ഷം വെട്ടുന്നത് നിയമവിരുദ്ധമാണ്. ഇതിന്റെ ഫലമായി, സർവസാധാരണമായി ഇവ കാണപ്പെടുന്നു. പഴങ്ങൾ വളരെ കനത്തതും കഠിനവുമായതിനാൽ വൃക്ഷത്തിൻകീഴിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും ആളുകൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. വെള്ളത്തിൽ വീഴുന്ന പഴങ്ങൾ വെള്ളക്കെട്ടിന് കാരണമാവാറുണ്ട്.  

അവലംബം തിരുത്തുക

  1. Bruno Taitson (January 18, 2007). "Harvesting nuts, improving lives in Brazil". World Wildlife Fund. Archived from the original on May 23, 2008. Retrieved July 17, 2012.
"https://ml.wikipedia.org/w/index.php?title=ബ്രസീൽ_നട്ട്&oldid=3320111" എന്ന താളിൽനിന്ന് ശേഖരിച്ചത്