ബോബ് ഹോസ്‌കിൻസ്
ബ്രിട്ടീഷ് സിനിമാനടനായിരുന്നു ബോബ് ഹോസ്‌കിൻസ് (26 ഒക്ടോബർ 1942 – 29 ഏപ്രിൽ 2014). ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായിരുന്നു.
ബോബ് ഹോസ്‌കിൻസ് | |
---|---|
ജനനം | Robert William Hoskins, Jr. 26 ഒക്ടോബർ 1942 Bury St Edmunds, West Suffolk, ഇംഗ്ലണ്ട് |
മരണം | 29 ഏപ്രിൽ 2014 | (പ്രായം 71)
മരണ കാരണം | ന്യൂമോണിയ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1969–2012 |
ജീവിതപങ്കാളി(കൾ) |
|
ജീവിതരേഖ
തിരുത്തുക1942 ഒക്ടോബർ 26ന് ബ്രിട്ടനിലെ സഫോൽക്കയിലാണ് അദ്ദേഹം ജനിച്ചത്. 1970കളിലാണ് അദ്ദേഹം ടെലിവിഷൻ-സിനിമ അഭിനയ രംഗത്തേക്ക് വരുന്നത്. 1986ൽ പുറത്തിറങ്ങിയ 'മൊണാലിസ" അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.[1] 'ഹൂ ഫ്രേമ്ഡ് റോജർ റാബിറ്റ്' (1988) എന്ന ചിത്രത്തിലെ അഭിനയമാണ് ഹോസ്‌കിൻസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. 1986-ൽ മൊണാലിസ എന്ന ചിത്രത്തിലെ അഭിനയം ഇംഗ്ലീഷ് നടന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിക്കൊടുത്തു. ചിത്രം ഓസ്‌കറിനും ശുപാർശചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ക്രൈം സിനിമകളിൽ അഭിനയിച്ചുതുടങ്ങിയ ഹോസ്‌കിൻസ് പിന്നീട് ഹോളിവുഡിലും നിരവധി സിനിമകളിൽ അഭിനയിച്ചു.[2] 2012ൽ പുറത്തിറങ്ങിയ 'സ്നോ വൈറ്റ് ആൻഡ് ദ ഹണ്ട്സ് മാൻ" ആണ് അവസാന ചിത്രം.
പ്രശസ്ത ചിത്രങ്ങൾ
തിരുത്തുക- മൊണാലിസ (1986)
- 8മെർമെയ്ഡ്‌സ് (1990)
- ഹൂക്ക് (1991)
- നിക്‌സൺ (1995)
- എ ക്രിസ്മസ് കരോൾ (2009)
- നെവർലാൻഡ് (2011)
പുരസ്കാരങ്ങൾ
തിരുത്തുക- ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "ഹോളിവുഡ് നടൻ ബോബ് ഹോസ്‌കിൻസ് അന്തരിച്ചു". news.keralakaumudi.com. Retrieved 2 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇംഗ്ലീഷ് നടൻ ബോബ് ഹോസ്‌കിൻസ് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-05-02. Retrieved 2 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)