ബുദ്ധഗയ മഹാബോധി ക്ഷേത്രം

ബുദ്ധക്ഷേത്രം

ബിഹാർ സംസ്ഥാനത്തിലെ ബോധ് ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി വിഹാരം (The Mahabodhi Vihar/महाबोधि विहार) (പദാനുപദമായി: "മഹാ ബോധോദയ ക്ഷേത്രം"). ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.[2]

മഹാബോധി വിഹാരം
Mahabodhi Temple
ബോധഗയയിലെ മഹാബോധി ക്ഷേത്രപരിസരം
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area4.86 ഹെ (523,000 sq ft)
മാനദണ്ഡം(i)(ii)(iii)(iv)(vi)[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1056 1056
നിർദ്ദേശാങ്കം24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358Coordinates: 24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358
രേഖപ്പെടുത്തിയത്2002 (26th വിഭാഗം)

പറ്റ്നയിൽ നിന്നും 96 കി.മീ (314,961 അടി) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബോധ് ഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമനു ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നു.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. http://whc.unesco.org/en/list/1056.
  2. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -466)]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക