ബോജ്‌നോർഡ്
ഇറാനിലെ വടക്കൻ ഖൊറാസാൻ പ്രവിശ്യയിലെ ബോജ്‌നോർഡ് കൗണ്ടിയിൽ, മദ്ധ്യ ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ബോജ്‌നോർഡ് (പേർഷ്യൻ: بجونورد) . ഈ നഗരം ഈ പ്രവിശ്യയുടെയും കൗണ്ടിയുടെയും അതുപോലെതന്നെ ജില്ലയുടെയും തലസ്ഥാന നഗരമായി പ്രവർത്തിക്കുന്നു.[3] ടെഹ്‌റാനിൽ നിന്ന് ഏകദേശം 701 കിലോമീറ്റർ (436 മൈൽ) അകലെയും[4] റസാവി ഖൊറാസാൻ പ്രവിശ്യയുടെ തലസ്ഥാനമായ മഷാദിൽ നിന്ന് 237 കിലോമീറ്റർ അകലെയുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.[5] വടക്കൻ ഖൊറാസാനിലെ ഏറ്റവും വികസിതവും വലുതുമായ വ്യാവസായിക കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ബോജ്‌നോർഡ്.
Bojnord بجنورد | |||||
---|---|---|---|---|---|
City | |||||
Mofakham's House of Mirrors, Sardar Mofkham Mansion, Jajarmi Mansion | |||||
| |||||
Coordinates: 37°28′20″N 57°19′44″E / 37.47222°N 57.32889°E[1] | |||||
Country | Iran | ||||
Province | North Khorasan | ||||
County | Bojnord | ||||
District | Central | ||||
• Mayor | Mohammad Ali Keshmiri | ||||
• City | 36 ച.കി.മീ.(14 ച മൈ) | ||||
ഉയരം | 1,070 മീ(3,510 അടി) | ||||
(2016)[2] | |||||
• നഗരപ്രദേശം | 2,28,931 | ||||
• മെട്രോപ്രദേശം | 3,35,931 | ||||
സമയമേഖല | UTC+03:30 (IRST) | ||||
ഏരിയ കോഡ് | (+98) 58 | ||||
Climate | BSk | ||||
വെബ്സൈറ്റ് | http://www.bojnord-city.ir/ |
ചരിത്രം
തിരുത്തുകപ്രാദേശിക പാരമ്പര്യമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ അധിനിവേശം മുതൽ ഈ പ്രദേശം മുഴുവൻ ഖറായ് തുർക്കികളുടെ നിയന്ത്രണത്തിലായിരുന്നു.[6] ബോജ്‌നോർഡ് നഗരത്തിൻറെ സമീപകാല ഉത്ഭത്തെക്കുറിച്ച് അനുമാനിക്കപ്പെടുന്നത്, സഫാവിദുകളുടെ ശത്രുക്കളായ തുർക്ക്മെൻമാർക്കെതിരെ അതിർത്തികൾ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ഥിരതാമസമാക്കിയ കുർദിഷ് സാദിയൻ ഗോത്രത്തിന് വേണ്ടി സഫാവിദ് രാജവംശം നിർമ്മിച്ചതാകാമെന്നാണ്. പരമ്പരാഗതമായി ഒരു പ്രതിരോധ മതിലിനാൽ ചുറ്റപ്പെട്ടിരുന്ന നഗരം പതിനൊന്ന് ക്വാർട്ടേഴ്സുകളും അങ്ങാടികളും നാല് പള്ളികളും ഉൾപ്പെടുന്നതാണ്.[7]
1849-ൽ നഗരത്തെ നശിപ്പിച്ച ഒരു കലാപം നടന്നു. 1876-ൽ സഞ്ചാരിയായ ജി.സി. നേപ്പിയർ നഗരം സന്ദർശിക്കവേ ടെഹ്‌റാനിലെ കേന്ദ്ര സർക്കാരിനുള്ള സൈനിക പിന്തുണയ്‌ക്ക് പകരമായി നികുതിയില്ലാതെ നഗരം ഭരിച്ചിരുന്ന ഒരു കുർദ് വംശജനായിരുന്നു ബോജ്‌നോർഡ് മേധാവിയെന്നത് ശ്രദ്ധിക്കപ്പെട്ടു.[8]
1896 ലും 1929 ലും ഉണ്ടായ ശക്തമായ രണ്ടു ഭൂകമ്പങ്ങൾ നഗരവും പരിസരവും തരിപ്പണമാക്കി. ചരിത്രപരമായതോ സമീപകാലത്തേയോ കോട്ടകൾ ഒന്നും ഇല്ലാതെ തന്നെ നഗരം പുനർനിർമ്മിക്കപ്പെട്ടു.[9] 1997-ൽ, 6.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം നഗരത്തിൽ കാര്യമായ നാശനഷ്ടങ്ങൾക്കും നിരവധി മരണങ്ങൾക്കും കാരണമായി.[10]
ജനസംഖ്യാശാസ്ത്രം
തിരുത്തുകജനസംഖ്യ
തിരുത്തുക2006 ലെ ദേശീയ സെൻസസ് സമയത്ത്, നഗരത്തിലെ ജനസംഖ്യ 44,217 കുടുംബങ്ങളിലായി 172,772 ആയിരുന്നു.[11] 2011-ലെ സെൻസസ് പ്രകാരം ഇവിടെ 56,761 കുടുംബങ്ങളിലായി 199,791 പേർ ആയിരുന്നു.[12] 2016 ലെ സെൻസസ് നഗരത്തിലെ ജനസംഖ്യ 67,335 കുടുംബങ്ങളിലായി 228,931 ആയി കണക്കാക്കി.[2]
ഭൂമിശാസ്ത്രം
തിരുത്തുകഏകദേശം 36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും വടക്കൻ ഖൊറാസാൻ പ്രവിശ്യയുടെ തലസ്ഥാനവുമായ ബോജ്‌നോർഡ് നഗരം, വടക്കുകിഴക്കൻ ഇറാനിൽ, കോപെഡാഗ് പർവതനിരയുടെ തെക്കും, അലദാഗ് പർവതനിരയുടെ കിഴക്കും, അൽബോർസ് പർവതനിരയുടെ വടക്കുമായി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1070 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബോജ്‌നോർഡ് നഗരത്തിൽനിന്ന് ടെഹ്‌റാനിലേക്കുള്ള ദൂരം 821 കിലോമീറ്ററാണ്.[13]
ഗതാഗതം
തിരുത്തുകവടക്കൻ ഖൊറാസൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ബോജ്‌നോർഡ് നഗരത്തിന് വ്യോമസേവനം നൽകുന്ന ഒരു വിമാനത്താവളമാണ് ബോജ്‌നോർഡ് എയർപോർട്ട്. ഒറ്റ റൺവേ മാത്രമുള്ള ഈ വിമാനത്താവളം സമുദ്രനിരപ്പിൽ നിന്ന് ശരാശരി 3,499 അടി (1,066 മീറ്റർ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
തിരുത്തുകകോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം അനുസരിച്ച് ബോജ്‌നോർഡിൽ തണുത്ത അർദ്ധ വരണ്ട കാലാവസ്ഥയാണ് (BSk) അനുഭവപ്പെടാറുള്ളത്.[14] നഗരം നിലനിൽക്കുന്ന പ്രദേശം ഭൂരിഭാഗവും പർവതങ്ങളാലും ഉയർന്ന പീഠഭൂമികളാലും ചുറ്റപ്പെട്ടതാണ്.
Bojnurd (1991–2020)[i] പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 19.2 (66.6) |
27.2 (81) |
30.8 (87.4) |
34.4 (93.9) |
37.4 (99.3) |
40.0 (104) |
41.2 (106.2) |
40.6 (105.1) |
39.0 (102.2) |
33.6 (92.5) |
27.8 (82) |
25.0 (77) |
41.2 (106.2) |
ശരാശരി കൂടിയ °C (°F) | 6.9 (44.4) |
8.7 (47.7) |
13.9 (57) |
19.9 (67.8) |
24.9 (76.8) |
30.3 (86.5) |
32.8 (91) |
32.1 (89.8) |
28.2 (82.8) |
21.8 (71.2) |
13.9 (57) |
8.8 (47.8) |
20.18 (68.32) |
പ്രതിദിന മാധ്യം °C (°F) | 0.9 (33.6) |
2.4 (36.3) |
7.0 (44.6) |
12.6 (54.7) |
17.8 (64) |
22.9 (73.2) |
25.4 (77.7) |
24.4 (75.9) |
20.2 (68.4) |
13.8 (56.8) |
7.0 (44.6) |
2.7 (36.9) |
13.09 (55.56) |
ശരാശരി താഴ്ന്ന °C (°F) | −3.7 (25.3) |
−2.4 (27.7) |
1.7 (35.1) |
6.6 (43.9) |
11.2 (52.2) |
15.5 (59.9) |
18.2 (64.8) |
16.7 (62.1) |
12.8 (55) |
6.9 (44.4) |
1.8 (35.2) |
−1.9 (28.6) |
6.95 (44.52) |
താഴ്ന്ന റെക്കോർഡ് °C (°F) | −19.0 (−2.2) |
−21.0 (−5.8) |
−13.6 (7.5) |
−5.4 (22.3) |
−0.2 (31.6) |
4.0 (39.2) |
10.0 (50) |
5.4 (41.7) |
1.6 (34.9) |
−5.0 (23) |
−14.4 (6.1) |
−18.1 (−0.6) |
−21 (−5.8) |
മഴ/മഞ്ഞ് mm (inches) | 22.2 (0.874) |
31.9 (1.256) |
45.3 (1.783) |
38.7 (1.524) |
30.4 (1.197) |
10.2 (0.402) |
6.8 (0.268) |
4.8 (0.189) |
7.7 (0.303) |
12.4 (0.488) |
25.8 (1.016) |
19.2 (0.756) |
255.4 (10.056) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 5.4 | 6.3 | 7.4 | 6.1 | 4.9 | 1.9 | 1.1 | 0.7 | 1 | 2.8 | 4.5 | 4.5 | 46.6 |
ശരാ. മഴ ദിവസങ്ങൾ | 4 | 5.5 | 9.2 | 9.6 | 7.9 | 2.9 | 2.1 | 1.1 | 1.9 | 4.5 | 7.4 | 5.9 | 62 |
ശരാ. മഞ്ഞു ദിവസങ്ങൾ | 7.2 | 7.5 | 4.7 | 0.6 | 0 | 0 | 0 | 0 | 0 | 0 | 1.2 | 4.1 | 25.3 |
% ആർദ്രത | 72 | 71 | 68 | 64 | 58 | 47 | 45 | 42 | 48 | 57 | 69 | 73 | 59.5 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 152 | 152 | 174 | 211 | 272 | 325 | 342 | 342 | 289 | 248 | 175 | 144 | 2,826 |
ഉറവിടം: NOAA[15] (Snow and Sleet days 1981–2010)[16] |
കോളേജുകളും സർവ്വകലാശാലകളും
തിരുത്തുകബോജ്നോർഡിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:[17]
- ബോജ്‌നോർഡ് സർവകലാശാല.
- നോർത്ത് ഖൊറാസൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്.
- ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് ബോജ്‌നോർഡ്.
- എഷ്രാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ (ബോജ്‌നോർഡ്, വടക്കൻ ഖൊറാസാൻ).
- പായം നൂർ യൂണിവേഴ്സിറ്റി ഓഫ് ബോജ്‌നോർഡ്.
ചിത്രശാല
തിരുത്തുകSee also
തിരുത്തുകഅവലംബം
തിരുത്തുക- ↑ OpenStreetMap contributors (26 October 2024). "Bojnord, Bojnord County" (Map). OpenStreetMap (in പേർഷ്യൻ). Retrieved 26 October 2024.
- ↑ 2.0 2.1 Census of the Islamic Republic of Iran, 1395 (2016): North Khorasan Province. amar.org.ir (Report) (in പേർഷ്യൻ). The Statistical Center of Iran. Archived from the original (Excel) on 27 October 2020. Retrieved 19 December 2022.
- ↑ Habibi, Hassan (c. 2015) [Approved 21 June 1369]. Approval of the organization and chain of citizenship of the elements and units of the divisions of Khorasan province, centered in Mashhad. rc.majlis.ir (Report) (in പേർഷ്യൻ). Ministry of the Interior, Defense Political Commission of the Government Council. Proposal 3223.1.5.53; Approval Letter 3808-907; Notification 84902/T125K. Archived from the original on 17 November 2015. Retrieved 6 January 2024 – via Islamic Parliament Research Center.
- ↑ "Tehran".
- ↑ "Distance from Bojnurd to Mashhad". www.distancecalculator.net. Retrieved 2022-06-23.
- ↑ Ehlers, Eckart; Bosworth, C. E. (1989). "BOJNŪRD". Encyclopedia Iranica. IV.
- ↑ Ehlers, Eckart; Bosworth, C. E. (1989). "BOJNŪRD". Encyclopedia Iranica. IV.
- ↑ Ehlers, Eckart; Bosworth, C. E. (1989). "BOJNŪRD". Encyclopedia Iranica. IV.
- ↑ Ehlers, Eckart; Bosworth, C. E. (1989). "BOJNŪRD". Encyclopedia Iranica. IV.
- ↑ "Earthquake Toll Rises in Iran as Aftershocks Hit". Reuters. Tehran, Iran: ReliefWeb. 5 February 1997. Retrieved 10 March 2022.
- ↑ Census of the Islamic Republic of Iran, 1385 (2006): North Khorasan Province. amar.org.ir (Report) (in പേർഷ്യൻ). The Statistical Center of Iran. Archived from the original (Excel) on 20 September 2011. Retrieved 25 September 2022.
- ↑ Census of the Islamic Republic of Iran, 1390 (2011): North Khorasan Province. irandataportal.syr.edu (Report) (in പേർഷ്യൻ). The Statistical Center of Iran. Archived from the original (Excel) on 19 January 2023. Retrieved 19 December 2022 – via Iran Data Portal, Syracuse University.
- ↑ "Bojnord". www.visitiran.ir (in ഇംഗ്ലീഷ്). Retrieved 2022-06-05.
- ↑ "Köppen Climate Classification: How to Use the Other Plant Map". Lawnstarter (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-22. Retrieved 2022-06-23.
- ↑ "World Meteorological Organization Climate Normals for 1991-2020: Bojnurd-40723" (CSV). ncei.noaa.gov (Excel). National Oceanic and Atmosoheric Administration. Retrieved 18 February 2024.
- ↑ "World Meteorological Organization Climate Normals for 1981-2010: Bojnurd(WMO number: 40723)" (XLS). ncei.noaa.gov (Excel). National Oceanic and Atmosoheric Administration. Retrieved 18 February 2024.
Parameter Code 80: Number of Days with Sleet/Snow
- ↑ "دانستنیهایی از استان خراسان شمالی".
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല