വടക്കൻ ഖൊറാസാൻ പ്രവിശ്യ (പേർഷ്യൻ: استان خراسان شمالی, Ostān-e Khorāsān-e Shomālī) വടക്ക് കിഴക്കൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ്. ബോജ്‌നോർഡ് നഗരം പ്രവിശ്യയുടെ തലസ്ഥാനമാണ്. ഷിർവാൻ കൗണ്ടി, എസ്ഫറായൻ കൗണ്ടി, മനേ ആൻറ് സമൽഖാൻ കൗണ്ടി, റാസ് ആൻഡ് ജാർഗലൻ കൗണ്ടി, ജജാർം കൗണ്ടി, ഫറൂജ് കൗണ്ടി, ഗാർമേഹ് കൗണ്ടി എന്നിവയാണ് വടക്കൻ ഖൊറാസൻ പ്രവിശ്യയിലെ കൗണ്ടികൾ. 2004-ൽ ഖൊറാസാൻ പ്രവിശ്യ വിഭജിച്ച് സൃഷ്ടിക്കപ്പെട്ട മൂന്ന് പ്രവിശ്യകളിൽ ഒന്നാണ് വടക്കൻ ഖൊറാസാൻ. 2014-ൽ ഇത് റീജിയൻ 5-ൽ ഉൾപ്പെടുത്തി.[3]

വടക്കൻ ഖൊറാസാൻ പ്രവിശ്യ

استان خراسان شمالی
Skyline of വടക്കൻ ഖൊറാസാൻ പ്രവിശ്യ
North Khorasan counties
North Khorasan counties
Location of North Khorasan Province in Iran
Location of North Khorasan Province in Iran
Coordinates: 37°28′34″N 57°19′54″E / 37.4761°N 57.3317°E / 37.4761; 57.3317
CountryIran
RegionRegion 5
CapitalBojnord
Counties8
ഭരണസമ്പ്രദായം
 • Governor-generalMohammad-Reza Hossein-nejad
വിസ്തീർണ്ണം
 • ആകെ28,434 ച.കി.മീ.(10,978 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ8,67,727
 • ജനസാന്ദ്രത31/ച.കി.മീ.(79/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main languagesPersian
Kurdish
Turkmen
Khorasani Turkic
HDI (2017)0.745[2]
high · 29th

ചരിത്രം തിരുത്തുക

ചരിത്രത്തിലുടനീളം നിരവധി രാജവംശങ്ങളുടെയും സർക്കാരുകളുടെയും ഉദയത്തിനും അസ്തമയത്തിനും ഗ്രേറ്റർ ഖൊറാസാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പേർഷ്യക്കാർ, അറബികൾ, തുർക്കികൾ, കുർദുകൾ,[4] മംഗോളുകൾ, തുർക്ക്മെൻസ്, അഫ്ഗാനികൾ എന്നിവരുടെ വിവിധ ഗോത്രങ്ങൾ ഈ പ്രദേശത്ത് കാലാകാലങ്ങളിൽ അധിവസിക്കുകയും മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ പുരാതന ഭൂമിശാസ്ത്രജ്ഞർ ഇറാനെ എട്ട് ഭാഗങ്ങളായി വിഭജിച്ചതിൽ ഏറ്റവും വലുത് ഗ്രേറ്റർ ഖൊറാസൻ പ്രദേശമായിരുന്നു. പ്രവിശ്യയിലെ മറ്റ് നഗരങ്ങൾക്കിടയിൽ, ആര്യൻ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിക്കുന്നതിനുള്ള കേന്ദ്രബിന്ദുകളിലൊന്നായിരുന്നു എസ്ഫറായൻ നഗരം. പാർത്തിയൻ സാമ്രാജ്യം വർഷങ്ങളോളം ഖൊറാസാനിലെ മെർവിനടുത്തായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. പാർത്തിയൻ കാലഘട്ടത്തിൽ, നിഷാപൂരിലെ പ്രധാന ഗ്രാമങ്ങളിലൊന്നായിരുന്നു എസ്ഫറായൻ.

ചിത്രശാല തിരുത്തുക

See also തിരുത്തുക

അവലംബം തിരുത്തുക

  1. Selected Findings of National Population and Housing Census 2011 Archived 2014-11-14 at the Wayback Machine.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  3. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in Persian). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.{{cite news}}: CS1 maint: unrecognized language (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-01. Retrieved 2022-11-30.