ഓഹരി

വിക്കിപീഡിയ വിവക്ഷാതാൾ

സാമ്പത്തിക വിപണി അഥവാ ഫിനാൻഷ്യൽ മാർക്കറ്റിൽ പാർട്ണർഷിപ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ (Mutual Fund), റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (Real Estate Investment Trust) എന്നിവ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് (അളവ്) ഒരു ഷെയർ അഥവാ ഓഹരി എന്ന് പറയപ്പെടുന്നത്. അതായത് ഒരു കമ്പനിയുടെ മൊത്തം ഉടമസ്ഥാവകാശത്തെ ചെറിയ ചെറിയ ഭാഗങ്ങളായി മാറ്റുകയും അങ്ങനെയുള്ള ഓരോ ഭാഗത്തെയും വിളിക്കുന്ന പേരാണ് ഒരു ഷെയർ അഥവാ ഓഹരി എന്ന്. ഓഹരി എന്ന പേരിൽ അറിയപ്പെടുന്ന ഷെയർ ഒരു വ്യാപാരവസ്തുവാണ്. നമുക്കത് വാങ്ങാം,സൂക്ഷിക്കാം, വിൽക്കാം. ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി,അഥവാ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ.[1]

ഓഹരി ഭാഷകൾ തിരുത്തുക

പ്രമോട്ടേഴ്സ് തിരുത്തുക

മുതൽ മുടക്കി ഒരു സ്ഥാപനം തുടങ്ങി അത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടി പ്രയത്നിക്കുന്നവരെയാണ് പ്രമോട്ടേഴ്സ് എന്നു പറയുന്നത്. സാധാരണയായി ഒരു സ്ഥാപനം തുടങ്ങുമ്പോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടായിരിക്കും. ക്രമേണ മറ്റു പലരും പ്രധാന മായി വെൻച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനവാന്മാരായിട്ടുള്ള ധനനിക്ഷേപകർ, തുടങ്ങിയവർ പ്രൈസ് ഇക്വിറ്റി എന്നരീതിയിൽ ആ സ്ഥാപനത്തിൽ ധനനിക്ഷേപം ചെയ്യും.അതിനു ശേഷം ഈ സ്ഥാപനത്തെ സ്ഥാപനത്തെ ഓഹരി വിപണിയിലേയ്ക്ക് കൊണ്ടുവരുമ്പോൾ പൊതു ജനങ്ങളും ഇത്തരം ഓഹരികൾ വാങ്ങും, സ്ഥാപനം തുടങ്ങിയ വ്യക്തികളെ പ്രമോട്ടേഴ്സ് എന്ന പേരിൽ അറിയപ്പെടും.

ഐ പി ഒ തിരുത്തുക

ഒരു സ്ഥാപനം ആദ്യമായി പൊതുജനങ്ങൾക്കിടയിൽ തങ്ങളുടെ സ്ഥാപനത്തിന്റെ ഓഹരികളെ വിൽക്കുവാനായി മുന്നോട്ടു വന്നാൽ അതിന്റെ പേരാണ് ഇനിഷിയൽ പബ്ലിക് ഓഫർ. സർക്കാർ തങ്ങളുടെ പക്കലുണ്ടായിരുന്ന ഓഹരികളിൽ നിശ്ചിത ശതമാനം പൊതു ജനങ്ങൾക്കു വിറ്റാൽ അതിന്റെ പേര് ഡിസ്ഇൻവെസ്റ്റ്മെന്റ് (Disinvestment) എന്നാണ്.

പ്രീമിയം തിരുത്തുക

ഒരു സ്ഥാപനം, തങ്ങളുടെ ഓഹരികളെ മുഖവിലയ്ക്കുതന്നെ കൊടുക്കാം. അല്ലെങ്കിൽ കൂടുതൽ വിലവെച്ചു കൊടുക്കാം എന്നതിനാൽ ഒരു ഇനിഷിയൽ പബ്ലിക് ഓഫർ കൊണ്ടുവരുന്നു. മുഖവിലയ്ക്ക് കൂടുതലായി അഥവാ മുഖ വിലയെക്കാൾ കൂടുതലായ തുകയ്ക്കു പ്രീമിയം എന്നു പറയുന്നു. തങ്ങളുടെ ഓഹരികളെക്കുറിച്ച് ആദ്യമായി ഓഹരികൾ പുറത്തുവിടുന്ന സ്ഥാപനങ്ങൾ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നു. നേരത്തെതന്നെ വിപണിയിൽ വിലവിവരപ്പട്ടിക ഇട്ടിട്ടുള്ള കമ്പനികളും പുതിയ ഇഷ്യുവുമായി രംഗത്തു വന്നേയ്ക്കാം. അങ്ങനെയാകുമ്പോൾ അത് നേരത്തെയുള്ള നടപ്പു മാർക്കറ്റുവിലയെക്കാൾ അധിക വിലയിൽ ആയിരിക്കാം. അപ്രകാരമുള്ള അധികവിലയും പ്രീമിയമാണ്.

അറ്റ് പാർ തിരുത്തുക

സ്ഥാപനങ്ങൾ തങ്ങളുടെ ഓഹരികളെ പൊതുജനങ്ങൾക്കു മുഖവിലയ്ക്കു തന്നെ കൊടുക്കുന്നതിനാണ് അറ്റ് പാർ (At Par) എന്നു പറയുന്നത്. പത്തു രൂപ വിലയുള്ള ഓഹരികൾ പുറത്തിറക്കുമ്പോൾ അത് പത്തുരൂപയ്ക്കുതന്നെ കൊടു ക്കപ്പെടുകയാണെങ്കിൽ അതിൽ പ്രീമിയം ഇല്ല. അത് 'അറ്റ് പാർ' ആയിരിക്കും.

ഡിസ്കൗണ്ട് തിരുത്തുക

പ്രീമിയം എന്നാൽ മുഖവിലയെക്കാൾ കൂടുതൽ. അതിന്റെ എതിർപദമാണ് ഡിസ്കൗണ്ട്. മുഖവിലയെക്കാൾ കുറവായി വിപണനം നടന്നാൽ അതിനു ഡിസ്കൗണ്ട് എന്നു പറയുന്നു.ഇതിനെ At Discount എന്നു പറയും.

അലോട്ട്മെന്റ് തിരുത്തുക

ഇനിഷിയൽ പബ്ലിക് ഓഫറിലേക്ക് പബ്ലിക് ഇഷ്യൂ ഉണ്ടായാലുടൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓഹരി ലഭിക്കുന്നതിനെയാണ് 'അലോട്ട്മെന്റ്' എന്നു പറയുന്നത്. പലരീതിയിലുള്ള അലോട്ട്മെന്റുകളുണ്ട്. ഒരു വ്യക്തിയാലോ സ്ഥാപനത്താലോ ഓഹരികൾ തട്ടിയെടുക്കപ്പെടാതിരിക്കാനായി ആർക്ക് എത്രമാത്രം ഓഹരികൾ വിതരണം ചെയ്തു നൽകണം എന്നതിന്റെ തീരുമാനിക്കുന്ന മാനദണ്ഡമാണ് "ബേസിക് ഓഫ് അലോട്ട്മെന്റ്. അസെൻഡിങ് ഓർഡറിൽ ആവശ്യക്കാർക്ക് ഓഹരികൾ നൽകുന്ന രീതിയുമുണ്ട്.

റിട്ടേൺ തിരുത്തുക

പബ്ലിക് ഇഷ്യു തുടങ്ങിയശേഷം ഐ പി ഒകളിൽ അപേക്ഷ അയച്ചാൽ ചിലപ്പോൾ ആവശ്യപ്പെട്ടതു ലഭിക്കും, മറ്റു ചിലപ്പോൾ ലഭിക്കില്ല. ഇത്തരം ലഭിക്കാത്ത സന്ദർഭങ്ങളിൽ നാം അപേക്ഷയോടൊപ്പം അയയ്ക്കുന്ന പണം നമുക്ക് തിരികെ ലഭിക്കും. ഇതിന്റെ പേരാണ് റിട്ടേൺ

റെക്കോർഡ് ഡേറ്റ് തിരുത്തുക

  1. https://economictimes.com/definition/shares/amp[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഓഹരി&oldid=4081482" എന്ന താളിൽനിന്ന് ശേഖരിച്ചത്