ബെഹ്‌ഷഹർ
ബെഹ്‌ഷഹർ ( പേർഷ്യൻ: بهشهر; മുമ്പ് അഷ്‌റഫ്, അഷ്‌റഫ് ഓൾ ബെലാദ്)[2][3] ഇറാനിലെ മാസന്ദരാനിൽ ബെഹ്‌ഷഹർ കൗണ്ടിയുടെ തലസ്ഥാനമായ ഒരു നഗരമാണ്. കാസ്പിയൻ കടലിന്റെ തീരത്ത്, അൽബോർസ് മലയടിവാരത്ത് സ്ഥിതി ചെയ്യുന്ന ഇത് സാരി നഗരത്തിൽനിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) അകലെയാണ് സ്ഥിതിചെയ്യുന്നത്. 2006 ലെ സെൻസസ് പ്രകാരം ഈ നഗരത്തിൽ 22,034 കുടുംബങ്ങളിലായി 83,537 ആയിരുന്നു ജനസംഖ്യ.[4]
ബെഹ്‌ഷഹർ بهشهر | |
---|---|
City | |
Abbas Abad Behshahr | |
Coordinates: 36°41′32″N 53°33′09″E / 36.69222°N 53.55250°E | |
Country | ഇറാൻ |
Province | മാസന്ദരാൻ |
County | Behshahr |
ബക്ഷ് | Central |
• Mayor | പൌരിയ മിർസ സഞ്ജാനി |
• City Council | Chairman: അബ്ബാസ് അസ്ഗാരിയ |
(2016 Census) | |
• ആകെ | 94,702 [1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
ചരിത്രം
തിരുത്തുകഷാ അബ്ബാസ് ഒന്നാമന്റെ വരവിന് മുമ്പ് അഷ്‌റഫ് യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു ഗ്രാമമായിരുന്നു. 1613-ൽ ഒരു രാജകീയ ഇരിപ്പിടമാക്കി മാറ്റുവാൻ തീരുമാനിച്ച അബ്ബാസ് ഒന്നാമന്റെ അഭീഷ്ടപ്രകാരം ഈ സ്ഥലം ഏറ്റെടുക്കുകയും കൊട്ടാരവും പൂന്തോട്ടവും നിർമ്മിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നു മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെ പട്ടണത്തിന്റെ പ്രതാപകാലമായിരുന്നു. 1628-ൽ ഇംഗ്ലീഷ് സഞ്ചാരിയും ചരിത്രകാരനുമായിരുന്ന സർ തോമസ് ഹെർബർട്ട് കൊട്ടാരം സന്ദർശിച്ച സമയത്ത് ഏകദേശം 2,000 കുടുംബങ്ങൾ താമസിച്ചിരുന്ന നഗരത്തിൽ അക്കാലത്ത് കുറഞ്ഞത് 300 പൊതു കുളിമുറികൾ ഉണ്ടായിരുന്നു.
എന്നിരുന്നാലും, ഈ നഗരം ആഭ്യന്തര അസ്വസ്ഥതകൾക്കും ബാഹ്യ ഭീഷണികൾക്കും വേദിയായിരുന്നതിനാൽ (തുർക്കോമൻമാർ ഇത് ആവർത്തിച്ച് കൊള്ളയടിച്ചു), 1727-ൽ ഓട്ടോമൻ-പേർഷ്യൻ യുദ്ധം (1722-1727) അവസാനിച്ചശേഷമുള്ള ഒത്തുതീർപ്പുകാലത്തും ഒരു പ്രധാന നഗരമായിരുന്ന ഇത് ക്രമേണ ഉപേക്ഷിക്കപ്പെട്ടു. 1744-ൽ ജോനാസ് ഹാൻവേയുടെ സന്ദർശനസമയത്ത് നഗരം ജീർണാവസ്ഥയിലായിരുന്നപ്പോൾ 1812-ൽ സർ വില്യം ഔസ്ലിയുടെ സന്ദർശനകാലത്ത് കൊട്ടാരം തകർന്ന നിലയിലായിരുന്നു. 1860 ആയപ്പോഴേക്കും അഷ്‌റഫ് എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിൽ ജനങ്ങളും 845 വീടുകളുള്ള ഒരു വലിയ ഗ്രാമം മാത്രമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പര്യവേക്ഷണം
തിരുത്തുകഏകദേശം 9000 വർഷം പഴക്കമുള്ള മൂന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയ നഗരത്തിലെ കമർബന്ദ് ഗുഹ ശ്രദ്ധേയമാണ്. ഫ്ലിന്റ് ബ്ലേഡുകൾ, വാൽറസ്, മാൻ അസ്ഥികൾ എന്നിവ ഉൾപ്പെടുന്ന മറ്റ് കണ്ടെത്തലുകൾ മാസന്ദരാൻ പ്രദേശത്തെ ഹിമയുഗം മുതലുള്ള മനുഷ്യവികസനത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു.
അബ്ബാസ് അബ്ബാദ്
തിരുത്തുകപേർഷ്യയിലെ ഷാ അബ്ബാസ് ഒന്നാമന്റെ നിർദ്ദേശപ്രകാരം ബെഹ്‌ഷഹറിന്റെ തെക്കുകിഴക്കൻ ഭാഗത്തായി കാനനത്തിന് നടുവിൽ നിർമ്മിച്ച അബ്ബാസ് അബാദ് സമുച്ചയം ഇറാനിലെ ഏറ്റവും പ്രമുഖമായ മരുഭു സ്വഭാവമില്ലാത്ത ഒരു ഉദ്യാനത്തെ അടയാളപ്പെടുത്തുന്നു. ഇതിൽ തടാകവും കൊട്ടാരവും ഗോപുരങ്ങളും നീരാട്ടിനുള്ള സൌകര്യങ്ങളും ഉൾപ്പെടുന്നു. തടാകത്തിന്റെ നടുവിലുള്ള ഒരു മാളിക അതിമനോഹരമായി കാണപ്പെടുന്നു. 10 ഹെക്ടറിലധികം വിസ്തൃതിയുള്ള തടാകത്തിൻറെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 18 മീറ്റർ ഉയരമുള്ള മാളിക വർഷത്തിൽ പകുതിയിലധികം സമയവും വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, വരൾച്ചാസമയത്ത് കാലത്തിനതീതമായി നിലകൊള്ളുന്ന ഇതിൻറെ പൂർണ്ണ ഘടന വെള്ളത്തിന് മകളിൽ ദൃശ്യമാകുന്നു. ഹരിത സൗന്ദര്യത്തിന് പേരുകേട്ട അബ്ബാസ് അബ്ബാദിന്റെ ചരിത്രപരമായ പ്രാധാന്യവും ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്. ഇവിടെ കാടിനു നടുവിലൂടെ മലമുകളിലേക്ക് നയിക്കുന്ന ഒരു പാതയുണ്ട്. വിനോദസഞ്ചാര മേഖലയായ അബ്ബാസ് അബ്ബാദിൽ, കാട് ഒരു തടാകത്തെ വലയം ചെയ്തുകിടക്കുന്നു. ഇതിന് നടുവിൽ ഏതാണ്ട് പകുതിയോളം-നശിച്ച ഒരു കോട്ടയും സ്ഥിതിചെയ്യുന്നു. ഈ കോട്ട ഒരുകാലത്ത് ഷാ അബ്ബാസിന്റെ വകയായിരുന്നു. ഈ പ്രദേശത്ത് സഫാവിദ് രാജവംശത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട വളരെ അസാധാരണമായ ജലസേചന സംവിധാനങ്ങൾ ഇതിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ രേഖപ്പെടുത്താൻ വളരെയധികം സഹായിച്ചു.
ചിത്രശാല
തിരുത്തുക-
ബെഹ്ഷഹറിലെ കൃഷിയിടങ്ങൾ.
-
സാംഗെ നോ വെള്ളച്ചാട്ടം
-
അബ്ബാസ് അബാദിലെ പാത
-
ശരീഅത്ത് മാൾ ഷോപ്പിംഗ്
-
അബ്ബാസ് അബാദ് ചരിത്ര സമുച്ചയം
-
ഇസ്പെച്ചൽ ചരിത്ര ശ്മശാനം
-
ചെഷ്മെഹ് എമാററ്റ്
-
അബ്ബാസ് അബാദ് ഗാർഡൻ
-
അബ്ബാസ് അബാദ് ഗാർഡൻ
-
അബ്ബാസ് അബാദ് ഗാർഡൻ
-
അബ്ബാസ് അബാദ് ഗാർഡൻ
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Statistical Center of Iran > Home".
- ↑ Also spelt Ashraff in some sources
- ↑ ബെഹ്‌ഷഹർ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3055953" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.