ബെഞ്ചമിൻ മൊളോയിസ്
ദക്ഷിണാഫ്രിക്കയിലെ ഒരു കവിയും, രാഷ്ട്രീയപ്രവർത്തകനുമായിരുന്നു ബെഞ്ചമിൻ മൊളോയിസ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാട്ടം നടത്തിയ കലാകാരന്മാരിലൊരാളായിരുന്നു ബെഞ്ചമിൻ. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായി കൂടെയായിരുന്ന ബെഞ്ചമിൻ മൊളായിസിനെ പി.വി.ബോത്തെ സർക്കാർ തൂക്കിക്കൊല്ലുകയായിരുന്നു.[1]
ബെഞ്ചമിൻ മൊളോയിസ് | |
---|---|
ജനനം | ബെഞ്ചമിൻ മൊളോയിസ് 1955 അലക്സാണ്ട്ര, ദക്ഷിണാഫ്രിക്ക |
മരണം | 1985 ഒക്ടോബർ 18 |
തൊഴിൽ | മനുഷ്യാവകാശപ്രവർത്തകൻ (അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാട്ടം നടത്തി) |
ജീവചരിത്രം
തിരുത്തുക"അടിച്ചമർത്തലിന്റെ ഒരു കൊടുങ്കാറ്റിനു പിന്നാലെ എന്റെ രക്തം മഴയായ് പെയ്തിറങ്ങും. എനിക്ക് അഭിമാനമേയുള്ളൂ എന്റെ ജീവിതം നൽകാൻ , എന്റെ ഒരേയൊരു ജീവിതം"
കൊല്ലപ്പെടുന്നതിനു മുമ്പ് ബെഞ്ചമിൻ എഴുതിയതെന്നു കരുതപ്പെടുന്ന കവിതയിൽ നിന്നും[2]
1955 ൽ ദക്ഷിണാഫ്രിക്കയിലെ അലക്സാണ്ട്രിയയിലാണ് ബെഞ്ചമിൻ ജനിച്ചത്. ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന ബഞ്ചമിൻ നിരോധിക്കപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ അനുയായിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാട്ടം നടത്തിയ കലാകാരന്മാരിലൊരാൾ കൂടിയായിരുന്നു ബെഞ്ചമിൻ.
വധശിക്ഷ
തിരുത്തുക1983 ൽ കറുത്തവർഗ്ഗക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് ബെഞ്ചമിനെ അറസ്റ്റ് ചെയ്തത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും, അതിൽ ബെഞ്ചമിന് യാതൊരു പങ്കുമില്ലായിരുന്നുവെന്ന് അറിയിച്ചിരുന്നു.[3] ബെഞ്ചമിന്റെ വധശിക്ഷ റദ്ദാക്കുവാൻ വേണ്ടി ദക്ഷിണാഫ്രിക്കയിലുടനീളം പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. അമേരിക്കയും, റഷ്യയും ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ഈ വധശിക്ഷ റദ്ദാക്കുവാൻ, ബോത്തെ സർക്കാരിനോടാവശ്യപ്പെട്ടു. 1985 ഒക്ടോബർ 18 ന് പ്രിട്ടോറിയ ജയിലിൽ വെച്ച് ബെഞ്ചമിനെ തൂക്കിലേറ്റി.[4][5]
അവലംബം
തിരുത്തുക- ↑ "മെഞ്ചമിൻ മൊളോയിസ്, റെവല്യൂഷണറി പോയറ്റ്". എക്സിക്യൂട്ടഡ് ടുഡേ. Archived from the original on 2013-12-13. Retrieved 13-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കറുപ്പിൻ കരുത്തിന്100". ദേശാഭിമാനി. 08-ജനുവരി-2012. Archived from the original on 2013-12-13. Retrieved 13-ഡിസംബർ-2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ഗ്ലോബ് മിസ്ലീഡ്സ് ഓൺ സൗത്ത് ആഫ്രിക്ക ഡെത്ത്". ടെക്ക് ഓൺലൈൻ. Archived from the original on 2013-12-13. Retrieved 13-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ വില്ല്യം, കൻസ്ലർ (1994). ഹിന്റ്സ് ആന്റ് അലിഗേഷൻസ്. സെവൻ സ്റ്റോറീസ് പ്രസ്സ്. p. 134. ISBN 978-1568580173.
- ↑ ഛത്രപതി, ദത്ത. "ഇൻ ബിറ്റ്വീൻ പ്രൊട്ടസ്റ്റ് ആന്റ് ആർട്ട്". ആർട്ട് ആന്റ് വ്യൂസ്. Archived from the original on 2013-12-13. Retrieved 13-ഡിസംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)