ബൃന്ദാവൻ ഗാർഡൻസ്
മൈസൂറിൽ നിന്ന് 12 കിലോമീറ്റർ അകലെ, കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പൂന്തോട്ടമാണ് ബൃന്ദാവൻ ഗാർഡൻസ്.[1] കാവേരി നദിയ്ക്ക് കുറുകെ നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിനോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്.[2] 1927 ൽ നിർമ്മാണം ആരംഭിച്ച ഈ ഉദ്യാനം 1932 ൽ പൂർത്തീകരിച്ചു.[3][4] പ്രതിവർഷം 2 ദശലക്ഷം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഈ ഉദ്യാനം ശ്രീരംഗപട്ടണയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.[5] മൈസൂരിലെ ദിവാൻ സർ മിർസ ഇസ്മായിൽ, പൂന്തോട്ടങ്ങളോടുള്ള അഭിനിവേശം കാരണം ബൃന്ദാവൻ ഗാർഡൻസ് (പ്രത്യേകിച്ച് കൃഷ്ണരാജ സാഗർ ഡാം) സ്ഥാപിക്കുകയും ആധുനിക മാണ്ഡ്യ ജില്ലയിൽ 120,000 ഏക്കർ (490 കിലോമീറ്റർ 2) ജലസേചനം നടത്തുന്നതിന് കാവേരി നദിയിൽ ഹൈ ലെവൽ കനാൽ നിർമ്മിക്കുകയും ചെയ്തു. നേരത്തെ ബാംഗ്ലൂരിൽ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിച്ച ഹൈദർ അലിയാണ് അദ്ദേഹത്തിന് പ്രചോദനമായത്.
ബൃന്ദാവൻ ഗാർഡൻസ് | |
---|---|
തരം | പൂന്തോട്ടം |
സ്ഥാനം | Krishna Raja Sagara Dam, ശ്രീരംഗപട്ടണം, മാണ്ഡ്യ ജില്ല, കർണ്ണാടക |
Nearest city | മൈസൂർ |
Coordinates | 12°25′34″N 76°34′34″E / 12.42611°N 76.57611°E |
Area | 60 ഏക്കർ (24 ഹെ) |
Created | 1932 |
Operated by | കാവേരി നിരവാരി നിഗാമ |
Visitors | 2 million |
Open | വർഷം മുഴുവനും |
പൂന്തോട്ടം
തിരുത്തുകകർണാടക സർക്കാർ നിയന്ത്രണത്തിലുള്ള കാവേരി നിരവാരി നിഗാമ (കാവേരി ഇറിഗേഷൻ കോർപ്പറേഷൻ) ആണ് ഈ ഉദ്യാനം പരിപാലിക്കുന്നത്.[6] ഇത് 60 ഏക്കർ (240,000 m2) ) വ്യാപിച്ചു കിടക്കുന്നു. അതിനോട് ചേർന്ന് 75 ഏക്കർ (300,000 m2) വരുന്ന ഒരു പഴത്തോട്ടം കൂടിയുണ്ട് കൂടാതെ 2 ഹോർട്ടികൾച്ചറൽ ഫാമുകൾ, നാഗവന (30 ഏക്കർ), ചന്ദ്രവന (5 ഏക്കർ) എന്നിവയുമുണ്ട്.[7][4] പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന ഉദ്യാനത്തിൽ, പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. ടോപ്പിയറി വർക്കുകൾ (കുറ്റിച്ചെടികളാൽ സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ ശിൽപങ്ങൾ), പെർഗൊളാസ്, ഗസീബോസ് എന്നിവയും പൂന്തോട്ടത്തിലുണ്ട്. പാട്ടുകളുടെ സംഗീതവുമായി സമന്വയിപ്പിക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ ആണ് പാർക്കിന്റെ പ്രധാന ആകർഷണം. സന്ദർശകർക്കായി ബോട്ടിംഗ് സൗകര്യങ്ങളുള്ള ഒരു തടാകവും പൂന്തോട്ടത്തിനുള്ളിൽ ഉണ്ട്.[8]
2005 ൽ 50 ദശലക്ഷം ചിലവിട്ട് പൂന്തോട്ടം പുതുക്കിപ്പണിതു.[9] നവീകരണത്തിൽ ഡിജിറ്റൈസ്ഡ് സിസ്റ്റം ഉപയോഗിച്ച് സംഗീത ജലധാര നിർമ്മിച്ചതും പ്രവർത്തനരഹിതമായ ജലധാരകളുടെ അറ്റകുറ്റപ്പണികളും ഉൾപ്പെടുന്നു. 2007 ൽ, കാവേരി ജല തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി സുരക്ഷാ നടപടിയായി ഗാർഡനുകൾ ഹ്രസ്വകാലത്തേക്ക് അടച്ചിരുന്നു.[10]
വരുമാനം
തിരുത്തുക2003-2004 ൽ 2.07 കോടി രൂപ ആയിരുന്ന ഗേറ്റ് കളക്ഷൻ 2004-05 ൽ 2.69 കോടിയായു 2005-06 ൽ 4.3 കോടിയായുംം ഉയർന്നു. [6] 3: 1 എന്ന അനുപാതത്തിൽ കാവേരി നിരവാരി നിഗവും കർണാടക സംസ്ഥാന ടൂറിസം വികസന കോർപ്പറേഷനും (കെഎസ്ടിഡിസി) ഈ വരുമാനം പങ്കിടുന്നു.
ചിത്രശാല
തിരുത്തുക<gallery>
അവലംബം
തിരുത്തുക- ↑ "Brindavan Gardens, timings, entry ticket cost, price, fee - Mysore Tourism 2021". mysoretourism.in. Archived from the original on 2021-12-09. Retrieved 2020-12-31.
- ↑ "Brindavan Garden (KRS-Krishna Raja Sagar)".
- ↑ "Brindavan Gardens". Horticultural Department, Government of Karnataka. Archived from the original on 10 April 2009. Retrieved 28 February 2007.
- ↑ 4.0 4.1 "Brindavan Gardens to get a facelift for Dasara". The Hindu. 14 August 2004. Archived from the original on 25 January 2013. Retrieved 28 February 2008.
- ↑ Gauri Satya (11 January 2008). "Mysore sees steady rise in tourist flow". Business Standard. Retrieved 28 February 2008.
- ↑ 6.0 6.1 "Brindavan Gardens to get a makeover". The Hindu. 3 June 2006. Archived from the original on 2012-11-07. Retrieved 28 February 2008.
- ↑ S V Upendra Charya (28 February 2006). "Focus: Horticulture". Archived from the original on 20 May 2011. Retrieved 28 February 2008.
- ↑ "Daytime to be fun at Brindavan Gardens". The Hindu. 1 February 2008. Archived from the original on 2008-02-09. Retrieved 28 February 2008.
- ↑ "Brindavan Gardens entry fee hiked". The Hindu. 10 April 2005. Archived from the original on 2005-05-20. Retrieved 28 February 2008.
- ↑ "Brindavan Gardens to be reopened from April 30". The Hindu. 28 April 2007. Archived from the original on 2008-12-05. Retrieved 28 February 2008.