ശ്രീരംഗപട്ടണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണു ശ്രീരംഗപട്ടണം (കന്നഡ: ಶ್ರೀರಂಗಪಟ್ಟಣ). കർണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ഒന്നായ മൈസൂറിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്.
ശ്രീരംഗപട്ടണം ಶ್ರೀರಂಗಪಟ್ಟಣ ശ്രീരംഗപട്ടണ | |
---|---|
നഗരം | |
![]() | |
രാജ്യം | ![]() |
സംസ്ഥാനം | കർണാടകം |
ജില്ല | മാണ്ഡ്യ |
വിസ്തീർണ്ണം | |
• ആകെ | 13 കി.മീ.2(5 ച മൈ) |
ഉയരം | 679 മീ(2,228 അടി) |
ജനസംഖ്യ (2001) | |
• ആകെ | 23,448 |
• ജനസാന്ദ്രത | 1,803.69/കി.മീ.2(4,671.5/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | കന്നഡ |
സമയമേഖല | UTC+5:30 (IST) |
PIN | 571 438 |
ടെലിഫോൺ കോഡ് | 08236 |
വാഹന റെജിസ്ട്രേഷൻ | KA-11 |
പേരിനു പിന്നിൽതിരുത്തുക
ശ്രീരംഗപട്ടണം എന്ന പേരു വന്നത് സ്ഥലത്തെ പ്രധാന ക്ഷേത്രമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്നാണെന്നു കരുതപ്പെടുന്നു.
ചരിത്രംതിരുത്തുക
എ.ഡി. ഒൻപതാം നൂറ്റാണ്ടിൽ ഗംഗാ രാജവംശം നിർമ്മിച്ച ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗപട്ടണത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ തീർത്ഥാടനകേന്ദ്രമായി മാറ്റി. വിജയനഗരസാമ്രാജ്യ കാലത്തു തന്നെ ശ്രീരംഗപട്ടണം പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. അക്കാലത്ത് വിജയനഗരത്തിന്റെ സാമന്തരാജ്യങ്ങളായിരുന്ന മൈസൂർ, തലക്കാട് തുടങ്ങിയ പ്രദേശങളുടെ മേൽനോട്ടം വഹിച്ചിരുന്നതു ശ്രീരംഗപട്ടണത്തിൽ നിന്നായിരുന്നു. വിജയനഗര സാമ്രാജ്യ അവരോഹണത്തിനു ശേഷം മൈസൂരിന്റെ ഭാഗമായി മാറിയ ശ്രീരംഗപട്ടണം, 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതു വരെ അങ്ങനെ തന്നെ തുടർന്നു.
ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും കാലത്ത് മൈസൂരിന്റെ തലസ്ഥാനമായി[1][2] മാറിയ ശ്രീരംഗപട്ടണം, ടിപ്പു സുൽത്താന്റെ കാലത്തു മൈസൂർ രാജ്യത്തിന്റെ ആധിപത്യം ദക്ഷിണേന്ത്യ മുഴുവനും വ്യാപിച്ചപ്പോൾ ദക്ഷിണേന്ത്യയിലെ ആ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി മാറി. ടിപ്പു സുൽത്താന്റെ കൊട്ടാരങ്ങൾ ,കോട്ടകൾ മുതലായവയും, ഇപ്പോൾ സർക്കാർ സംരക്ഷിച്ചു പോരുന്ന, ഇന്തോ-ഇസ്ലാമിക് ശൈലിയിലുള്ള പല ചരിത്രസ്മാരകങ്ങളും ഈ കാലഘട്ടത്തിൽ നിർമ്മിച്ചവയാണ്. ടിപ്പു സുൽത്തൻ ബ്രിട്ടീഷുകാരിൽ നിന്നും വെടിയേറ്റു വീണതും ഈ മണ്ണിലാണ്.
ഭൂമിശാസ്ത്രംതിരുത്തുക
സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 679 മീറ്റർ (2227 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണം യഥാർഥത്തിൽ കാവേരി നദിയാൽ ചുറ്റപ്പെട്ട ഒരു ദ്വീപ് ആണ്. നദിയുടെ പ്രധാന കൈവഴി പട്ടണത്തിന്റെ കിഴക്കുവശത്തുകൂടിയും, പശ്ചിമവാഹിനി എന്നറിയപ്പെടുന്ന താരതമ്യേന ചെറിയ കൈവഴി പടിഞാറു വശത്തുകൂടിയും ഒഴുകുന്നു. ബാംഗ്ളൂർ - മൈസൂർ ദേശീയ പാത കടന്നു പോകുന്ന സ്ഥലമായതിനാൽ ശ്രീരംഗപട്ടണത്തിൽ എത്തിച്ചേരുന്നതു അനായാസകരമാണ്. മാണ്ഡ്യ ജില്ലയിലാണെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ശ്രീരംഗപട്ടണം മൈസൂരിനോടു കൂടുതൽ അടുത്തു നിൽക്കുന്നു. ശ്രീരംഗപട്ടണത്തിൽ നിന്നും മൈസൂരിലേക്കുള്ള ദൂരം 13 കിലോമീറ്റർ മാത്രമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങൾതിരുത്തുക
അവലംബംതിരുത്തുക
- ↑ "Introduction". Seringapatam 1799. Macquarie University. ശേഖരിച്ചത് 11 January 2011.
- ↑ "General Information". മൂലതാളിൽ നിന്നും 2019-07-15-ന് ആർക്കൈവ് ചെയ്തത്.