വടക്കൻ പാകിസ്താനിലെ ഇന്ത്യയിൽ നിന്നു കയ്യേറിയ ഗിൽജിറ്റ്-ബാൾട്ടിസ്ഥാൻ (ഈ സ്ഥലം ഔദ്യോഗികമായി ഇന്ത്യൻ മാപ്പിലുള്ള പ്രദേശമാകുന്നു) താഴ്‌വരയിലെ ഹൻസ വാലി. നഗർ വാലി, ചിത്രൽ ജില്ല എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളെയാണ് ബുറുശോ (Burusho ) അല്ലെങ്കിൽ ബ്രശോ(Brusho) ജനങ്ങൾ എന്ന് വിളിക്കുന്നത് - Burusho people.[3] മുഖ്യമായും മുസ്ലിം ജനവിഭാഗങ്ങളാണ് ഇവർ. ബുറുശസ്‌കി ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [4]

Burusho people
A Hunza Rajah and Tribesmen in 19th century.
Total population
87,000 (2000)
Regions with significant populations
Chitral District, Hunza, Area occupied from India
Languages
Burushaski, Khowar[1]
Religion
Ismaili Islam, Historically Shamanism[2]

ഹൻസ തിരുത്തുക

 
ഹൻസയുടെ പതാക.[5]
 
ഹൻസയിലെ ഒരു വൃദ്ധ, കരീമാബാദ്‌

വടക്കൻ പാകിസ്താനു സമീപം അവരുടെ ഇന്ത്യയിൽ നിന്നുള്ള കയ്യേറ്റ പ്രദേശമായ കാറക്കോറം പർവ്വതനിരകളിലെ ഹൻസ താഴ്‌വരയിൽ താമസിക്കുന്ന തദ്ദേശീയരായ ഗോത്രജനവിഭാഗങ്ങളാണ് ഹൻസകുറ്റ്‌സ് (Hunzakuts) - ഹൻസ ജനങ്ങൾ മുൻ കാലത്ത് രാജഭരണ പ്രവിശ്യയായിരുന്ന ഹൻസ വാലിയിലെ നിവാസികളാണ് ഇവർ.നാലാം നൂറ്റാണ്ടിൽ മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ കൂടെ ഈ മേഖലയിൽ വന്ന മാസിഡോണിയൻ സൈനികരുടെ സന്തതികളാണ് ബുറുശോ ഗോത്രങ്ങളിലെ ചിലർ എന്ന് ജനസാമാന്യം വിശ്വസിക്കുന്നുണ്ട്. ഇതുവരെ സമഗ്രമായ ഒരു ഡിഎൻഎ ഗവേഷണവും ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി ഇവിടെ അധിവസിക്കുന്ന വിവിധ ഗോത്രങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ല. ഹൻസ ജനങ്ങൾ, ഇന്ന് നിലവിലുള്ള ഏതെങ്കിലും വംശീയ വിഭാഗങ്ങളുമായി ജനിതക, സ്വര, ഭാഷാ പരമായ വേരുകൾ ബന്ധിക്കുന്നതായി നിർണായകമായ തെളിവുകൾ ലഭ്യമായിട്ടില്ല. ചരിത്രപരമായ പ്രദേശമായ ഹൻസ, നിലവിലെ പാകിസ്താന്റെ വടക്കൻ പ്രദേശങ്ങൾ നൂറ്റാണ്ടുകൾക്ക് അപ്പുറം വിവിധ ഗോത്രങ്ങൾ കൂട്ട കുടിയേറ്റങ്ങളും തർക്കങ്ങൾ നടന്നതായി ചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ മേഖലയിലെ ജനങ്ങൾ നൂറ്റാണ്ടുകളായി ചരിത്രപരമായ തങ്ങളുടെ പാരമ്പര്യങ്ങൾ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് വിവരിച്ച് നൽകിയതായി വ്യക്തമാക്കുന്നുണ്ട്. അവരുടെ വംശപരമ്പര നിലനിർത്താനുള്ള ശ്രമത്തിലാണ് ഇത്. പിതൃ പൂർവ്വീക പരമ്പരയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വംശീയ വിഭാഗങ്ങളായി പ്രധാനമായും ഈ പ്രദേശത്ത് നാല് വിഭിന്ന വിഭാഗങ്ങളാണുള്ളത്. വാഖാൻ/ അഫ്ഖാൻ കോറിഡറിലെ പാമിർ മേഖലയിൽ വസിക്കുന്ന ഖുറുകുത്സ്. ഉപഭൂഖണ്ഡത്തിലെ ഇൻഡസ് മേഖലയിൽ നിന്ന് കൂടിയേറിയവരെന്ന് പറയപ്പെടുന്ന ബുറൂങ്. ബൽക്കൻ, കിഴക്കൻ യൂറോപ്പ്യൻ വംശീയ കുടിയേറ്റക്കാരായ ഡിറാമിറ്റിങ്, ബാരാറ്റലിങ് എന്നീ വംശങ്ങളാണ് ഇവ. കുലത്തിന് അനുസരിച്ചുള്ള വർഗ്ഗീകരണത്തന് പുറമെ, വിവിധ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. രാജ്യം ഭരിച്ചിരുന്ന വസീർ കുടുംബം ഉൾപ്പെടെ, ട്രാൻങ്ഫാ, അകാബിർടിങ് എന്നി വിഭാഗങ്ങളായിരുന്നു ഗ്രാമ മുഖ്യൻമാരായിരുന്നത്. ബേറ്, സിസ് ഗ്രൂപ്പുകൾ യുദ്ധ പോരാളികളും ബലഡ്കുയോസ് മൃഗപാലകരുമായിരുന്നു. കൂടാതെ മറ്റു ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ബെറിക്കോ വിഭാഗങ്ങൾ സംഗീതജ്ഞരായിരുന്നു. ബെറിക്കോയുടെ മറ്റൊരു ശാഖ വർത്തമാന കാല ഇന്ത്യൻ കശ്മീരിൽ നിന്ന് പലായനം ചെയ്തവരാണ്. ഹൻസ ജനങ്ങളിൽ നല്ലൊരു വിഭാഗവും നിസാറി ഇസ്മായീലി ശിയാ മുസ്ലിംകളാണ്. പാകിസ്താനിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന സാക്ഷരതാനിരക്കാണ് ഹൻസ മേഖലയിലും ഹൻസ ജനങ്ങൾക്കുമുള്ളത്. പാകിസ്താനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹൻസ മേഖല. പല ആഭ്യന്തര, വിദേശ സഞ്ചാരികൾ പ്രദേശത്തെ മനോഹരവും അതിശയകരവുമായ മലകളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഈ ജില്ലയിൽ നിരവധി നൂതനമായ സൗകര്യങ്ങളുണ്ട്. തികച്ചും ഏഷ്യൻ നിലവാരത്തിൽ മുന്നേറുന്ന പ്രദേശമാണിത്. പ്രാദേശിക ഐതിഹ്യം അനുസരിച്ച്, കാലഹരണപ്പെട്ട ഷാൻഗ്രി ലാ രാജഭരണ കൂടത്തിന്റെ ഭാഗമായിരുന്നു ഹൻസ. ഹൻസ ജനങ്ങളുടെ ആയുർ ദൈർഘ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.[6] 120 വയസ്സാണ് ഹൻസ താഴ്വരക്കാരുടെ ശരാശരി ആയുർദൈർഘ്യം. താഴ്വരയിലെ കാലാവസ്ഥയും പരിതഃസ്ഥിതിയുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും സ്വാധീനിക്കുന്നുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുള്ള ജീവിതമാണ് ഇവർ നയിക്കുന്നത്. ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ചേരാത്ത ഭക്ഷണമാണ് ഇവർ കഴിക്കുന്നത്. 87,500 ആണ് ഹൻസ താഴ്വരയിലെ ജനസംഖ്യ.[7]

അപ്പർ ഹൻസയെ തദ്ദേശവാസികൾ ഗോജൽ എന്നാണ് വിളിക്കുന്നത്. ഇവിടെയുള്ള ജനങ്ങളുടെ പൂർവ്വീകർ യഥാർത്ഥ ഹന്‌സ പ്രദേശത്ത് നിന്ന് ജലസേചനത്തിനും അതിർത്തി പ്രതിരോധത്തിനുമായി ചൈന, അഫ്ഗാനിസ്ഥാൻ എന്നിവയുടെ അതിർത്ഥികളിലേക്ക് മാറി താമസിച്ചതാണ്. ഇവിടെയുള്ളവർ വാഖി ഭാഷയുടെ വകഭേദവും സംസാരിക്കും. ഇവിടത്തെ മല പ്രദേശങ്ങളിലെ സമൂഹങ്ങളുമായുള്ള സമ്പർക്കം കാരണം അപ്പർ ഹൻസ വാസികൾക്കിടയിൽ ബുറുശസ്‌കി ഭാഷയ്ക്ക് പുറമെ ഡാരി, തജികി ഭാഷകളുടെ സ്വാധീനവുമുണ്ട്. ശിന ഭാഷ സംസാരിക്കുന്നവർ ഹൻസയുടെ തെക്കൻ ഭാഗത്ത് ജീവിക്കുന്നുണ്ട്. ഇവർ ചിലാസ്, ഗിൽഗിറ്റ്, പാകിസ്താനിലെ കയ്യേറ്റ പ്രദേശങ്ങളായ ശിന സംസാരിക്കുന്ന മറ്റു ഭാഗങ്ങഴളിൽ നിന്നും വന്നവരാണ് ഇവർ.

അവലംബം തിരുത്തുക

  1. "TAC Research The Burusho". Tribal Analysis Center. 30 June 2009. Archived from the original on 2018-12-25. Retrieved 2016-11-20.
  2. [1] Archived 5 November 2012 at the Wayback Machine.
  3. "Jammu and Kashmir Burushaski : Language, Language Contact, and Change" (PDF). Repositories.lib.utexas.edu. Retrieved 2013-10-20.
  4. "Burushaski language". Encyclopædia Britannica online.
  5. "Hunza". Flags of the World. 7 June 2008. Retrieved 19 June 2010.
  6. Wrench, Dr Guy T (1938). The Wheel of Health: A Study of the Hunza People and the Keys to Health. 2009 reprint. Review Press. ISBN 978-0-9802976-6-9. Retrieved 12 August 2010{{cite book}}: CS1 maint: postscript (link)
  7. Tierney, John (29 September 1996). "The Optimists Are Right". The New York Times.
"https://ml.wikipedia.org/w/index.php?title=ബുറുശോ_ജനത&oldid=3833117" എന്ന താളിൽനിന്ന് ശേഖരിച്ചത്