ബുറുശസ്‌കി ഭാഷ
വടക്കൻ പാകിസ്താനിലെ സ്വയംഭരണ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ പ്രവിശ്യയിലെ താഴ്‌വരകളിലെ ഹൻസ, നാഗർ, ചിത്രൽ ജില്ലകളിൽ താമസിക്കുന്ന ബുറുശോ ജനങ്ങൾ സംസാരിക്കുന്ന[3] ഒരു സ്വാഭാവിക ഭാഷയാണ് ബുറുശസ്‌കി(Burushaski: burū́šaskī / بروشسکی)[4] പൂർണമായ അർഥത്തിൽ, അന്യ ഭാഷകളിൽ നിന്ന് പ്രകടമായ വംശാവലി ബന്ധമില്ലാത്ത ഒരു സ്വാഭാവിക ഭാഷയാണ് ബുറുശസ്‌കി. 2000ലെ കണക്കുപ്രകാരം, ഹൻസ-നഗർ ജില്ല, നോർത്ത് ഗിൽഗിറ്റ് ജില്ല, നോർത്ത് ഗിസെർ ജില്ലയിലെ യാസിൻ, ഇഷ്‌കൊമെൻ എന്നീ താഴ്‌വരകളിലായി 87,000 ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. വടക്കൻ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ, പാമിർ കോറിഡർ അതിർത്തി എന്നിവിടങ്ങളാണ് ഈ ഭാഷയുടെ സ്വദേശം. ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഏകദേശം 300 പേർ ബുറുശസ്‌കി ഭാഷ സംസാരിക്കുന്നുണ്ട്.[5][6] ബിൽറ്റും, ഖാനുജ, കുൻജുറ്റ്, ബ്രുശസ്‌കി, ബുറുകകി, ബുറുശകി, ബുറുശ്കി,ബുറുഗസ്‌കി, ബ്രുശസ്, വെർചിക്‌വാർ, മിസാസ്‌കി എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്.[7] നിലവിൽ, ബുറുശസ്‌കി ഭാഷ ഉർദുവിൽ നിന്ന് നിരവധി വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. ഉർദു വഴി ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ നിന്നും വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. ഇൻഡോ-ആര്യൻ ഭാഷകളുടെ ഉപവിഭാഗമായ ദാർദിക് ഭാഷകളായ ഷിന, ഖോവാർ, അതിന് പുറമെ തുർക്കി ഭാഷകളിൽ നിന്നും സിനോ റ്റിബറ്റൻ ഭാഷയായ ബാൽറ്റി, ഈസ്‌റ്റേൺ ഇറാനിയൻ ഭാഷയായ വാഖി, പഷ്‌റ്റോ എന്നീ ഭാഷകളിൽ നിന്നും ബുറുശസ്‌കി വാക്കുകൾ കടംകൊണ്ടിട്ടുണ്ട്.[8] എന്നാൽ, ബുറുശസ്‌കിയുടെ യഥാർത്ഥ പദാവലി വലിയ കേടുപാടുകളൊന്നുമില്ലാതെ നിലനിൽക്കുന്നുണ്ട്.
Burushaski | |
---|---|
ഉത്ഭവിച്ച ദേശം | Gilgit-Baltistan, Pakistan occupied Kashmir |
ഭൂപ്രദേശം | Hunza-Nagar, northern Ghizer, northern Gilgit |
സംസാരിക്കുന്ന നരവംശം | Burusho people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 87,000 in Pakistan (2000)[1] |
ഭാഷാഭേദങ്ങൾ |
|
ഭാഷാ കോഡുകൾ | |
ISO 639-3 | bsk |
ഗ്ലോട്ടോലോഗ് | buru1296 [2] |
![]() | |
വർഗീകരണംതിരുത്തുക
വിവിധ ഭാഷാ കുടുംബങ്ങളുമായി ബന്ധം സ്ഥാപിക്കൻ ബുറുശസ്‌കി ഭാഷ ശ്രമം നടത്തിയെങ്കിലും ഭൂരിപക്ഷം ഭാഷാ പണ്ഡിതൻമാരും അത് സ്വീകരിച്ചിട്ടില്ല.
വൈവിധ്യങ്ങൾതിരുത്തുക
ഹൻസ വാലി, നഗർ വാലി, യാസിൻ വാലി എന്നിവിടങ്ങളിലാണ് ബുറുശസ്‌കി പ്രധാനമായും സംസാരിക്കുന്നത്. ഹൻസ വാലിയിലും നഗർ വാലിയിലും സംസാരിക്കുന്ന ബുറുശസ്‌കി ചെറിയ വ്യത്യാസമുണ്ട്. എന്നാൽ നാടോടി ഭാഷ ഒന്നുതന്നെയാണ്. യാസിൻ വാലിയിലെ വൈവിധ്യം, ഖോവാർ എക്‌സോനിം വെർചിക്വാർ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ വിഭിന്നമാണ്. ഹൻസ-നഗറിൽ ഉപയോഗിക്കുന്ന ഭാഷ കൃത്യതയുള്ളതാണ്. യാസിൻ വാലിയിലെതാണ് വളരെ പ്രയാസമാണ്. യാസിൻ വാലിയിലേത് ചിലപ്പോൾ വളരെ വ്യത്യസ്തമായ ഭാഷയായി കണക്കാക്കുന്നു.[9] യാസിൻ വാലിയിലേത് ചിലപ്പോൾ വളരെ വ്യത്യസ്തമായ ഭാഷയായി കണക്കാക്കുന്നു. യാസീൻ വാലിയിലെ അയൽ ഭാഷകളുമായി ചെറിയ സമ്പർക്കം പുലർത്തുന്നുണ്ട്. ഇവർ ഖോവാർ ഭാഷയും സംസാരിക്കുന്നുണ്ട്. [10]
എഴുത്ത് രീതി, ലിപിതിരുത്തുക
ബുറുശസ്‌കി ഭാഷ മുഖ്യമായും എഴുത്തിനേക്കാൾ സംസാര ഭാഷയായാണ് ഉപയോഗിക്കുന്നത്. എഴുതാൻ മിക്കവാറും ഉപയോഗിക്കുന്നത് ഉർദു അക്ഷരമാലയാണ്.[11] ബുറുശസ്‌കി ഭാഷയ്ക്ക് ശരിയായ വർണ്ണവിന്യാസം -അക്ഷരങ്ങൾ- നിലവിലില്ല. അബു വാസിർ ഷാഫി എന്നയാൾ ബുറുശസ്‌കി റാസൺ എന്നപേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇത് എഴുതിയിരിക്കുന്നത് ലത്തീൻ അക്ഷരമാല ഉപയോഗിച്ചാണ്.
സ്വരവിജ്ഞാനംതിരുത്തുക
പ്രധാനമായും അഞ്ച് സ്വാരാക്ഷരങ്ങളാണ് ബുറുശസ്‌കിക്കുള്ളത്. /i e a o u/. വിവിധ സങ്കോചങ്ങൾ നീണ്ട സ്വരാക്ഷരങ്ങളായി പരിണമിക്കും
വ്യാകരണംതിരുത്തുക
ഇരട്ട ചിഹ്ന ഭാഷയാണ് ബുറുശസ്‌കി ഭാഷ. സാധാരണയായി വാക്കുകളുടെ ക്രമം വിഷയം - കർമ്മം - ക്രിയ ( subject–object–verb) എന്ന രീതിയിലാണ്. ബുറുശസ്‌കി ഭാഷയിൽ നാമങ്ങൾക്ക് നാലു ലിംഗഭേദമുണ്ട്. മനുഷ്യ പുല്ലിംഗം, മനുഷ്യ സ്ത്രീലിംഗം, എണ്ണാവുന്ന വസ്തുക്കൾ, എണ്ണാനാവാത്ത വസ്തുക്കൾ എന്നിവയാണ് നാല് ലിംഗഭേദ നാമങ്ങൾ. ഒരു നാമത്തിന്റെ ചുമതല ഒരു പ്രത്യേക ലിംഗത്തെ മുഖ്യമായും പ്രവചിക്കലാണ്, ചില വാക്കുകൾ എണ്ണാവുന്നവയിലും എണ്ണാൻ പറ്റാത്തവയിലും ഉൾപ്പെടും. ഇവ അർത്ഥത്തിനനുസരിച്ചായിരിക്കും.
അവലംബംതിരുത്തുക
- ↑ Burushaski at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Burushaski". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help) - ↑ "Encyclopedia - Britannica Online Encyclopedia". Original.britannica.com. ശേഖരിച്ചത് 2013-09-14.
- ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
- ↑ "Dissertation Abstracts". Linguist List. മൂലതാളിൽ നിന്നും 2017-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-14.
- ↑ "Copyright by Sadaf Munshi, 2006" (PDF). Repositories.lib.utexas.edu. ശേഖരിച്ചത് 2013-09-15.
- ↑ "Burushaski". Ethnologue. 1999-02-19. ശേഖരിച്ചത് 2013-09-14.
- ↑ "BURUSHASKI – Encyclopaedia Iranica". Iranicaonline.org. 1990-12-15. ശേഖരിച്ചത് 2013-09-14.
- ↑ Backstrom & Radloff (1992), Anderson (2006)
- ↑ Anderson 1997: 1022
- ↑ Bashir, Elena; Hussain, Sarmad; Anderson, Deborah (2006-05-05). "N3117: Proposal to add characters needed for Khowar, Torwali, and Burushaski" (PDF). ISO/IEC JTC1/SC2/WG2.