രുദ്രവീണ
(ബീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പൗരാണിക സംഗീതോപകരണമാണ് രുദ്രവീണ.ഹിന്ദുസ്ഥാനി സംഗീതത്തിൽ ബീൻ എന്നും അറിയപ്പെടുന്നു.ബീനിൽ കുടങ്ങളുടെ ആകൃതിയിലുള്ള രണ്ടു മര കുംഭങ്ങൾക്കിടയിൽ ചേർത്തു ഘടിപ്പിച്ചിട്ടുള്ള മരത്തണ്ടിൽ 24 മെട്ടുകളും 7 കമ്പികളും ഘടിപ്പിച്ചിട്ടുണ്ടായിരിക്കും.ഇവയിൽ നാലു കമ്പികൾ പ്രധാന ബ്രിഡ്ജിനെ തോട്ടു കൊണ്ട് മെട്ടുകളുടെ മുകളിൽക്കൂടെ മരത്തണ്ടിന്റെ അറ്റത്തുള്ള ബരഡുകളിലാണ് ഘടിപ്പിച്ചിരിക്കുക.വായിക്കുന്ന നാലു കമ്പികൾ യഥാക്രമം മന്ദ്രസ്ഥായിമദ്ധ്യം, മന്ദ്രസ്ഥായിഷഡ്ജ്, മന്ദ്രസ്ഥായിപഞ്ചം, അതിമന്ദ്രഗാന്ധാർ/ഷഡ്ജ് എന്നിവയിൽ ശ്രുതി ചേർത്തിട്ടുള്ള നായകി, ഖരജ്, പഞ്ചം, ലരജ് എന്നീ നാമങ്ങളാൽ അറിയപ്പെടുന്നു.ധ്രുപദ് ശൈലിയിലുള്ള ഗാനങ്ങളാണ് ബീനിൽക്കൂടി ആലപിക്കാറുള്ളത്.
രുദ്രവീണ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉപകരണ(ങ്ങൾ) | രുദ്രവീണ |
പ്രസിദ്ധ രുദ്രവീണ വാദകർ
തിരുത്തുക- മഹാരാജാ സമ്മോഹൻ സിങ്
- ആസാദ് അലി ഖാൻ
- ബഹാവുദ്ദീൻ ദാഗർ
- സിയാ മൊഹിയുദ്ദീൻ ദാഗർ
അവലംബം
തിരുത്തുക- ഹിന്ദുസ്ഥാനി സംഗീതം -എ.ഡി.മാധവൻ, ഡി.സി.ബുക്ക്സ്
പുറം കണ്ണികൾ
തിരുത്തുക- Rudravina.com Archived 2021-03-16 at the Wayback Machine.
- Pandit Hindraj Divekar - Rudra Veena and Sitar Maestro Archived 2013-06-02 at the Wayback Machine.
- Ustad Zia Mohiuddin dagar - Revived Rudra Veena as a concert instrument Archived 2010-12-02 at the Wayback Machine.
- Ustad Asad Ali Khan - Rudra Veena Artist Archived 2007-09-28 at the Wayback Machine.
- Rudraveena.org
- Asit Kumar Banerjee Archived 2011-01-28 at the Wayback Machine.