ഒരു കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്നു ബി.എം. ഗഫൂർ (1942-നവംബർ 13 2003)‍. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ കുഞ്ഞമ്മാൻ എന്ന കാർട്ടൂൺ തുടങ്ങിയത് ഗഫൂറായിരുന്നു[1] .

ബി.എം. ഗഫൂർ
ബി.എം. ഗഫൂർ
ജനനം(1942-05-04)മേയ് 4, 1942
മരണംനവംബർ 13, 2003(2003-11-13) (പ്രായം 61)
ദേശീയത ഇന്ത്യ
തൊഴിൽകാർട്ടൂണിസ്റ്റും, ചിത്രകാരനും
ജീവിതപങ്കാളി(കൾ)സുഹറാ ഗഫൂർ
ബന്ധുക്കൾബി.എം. സുഹറ

ജീവിതരേഖ

തിരുത്തുക

1942 ൽ തലശ്ശേരിയിൽ ജനനം. ചന്ദ്രിക ദിനപത്രത്തിൽ ആർട്ടിസ്റ്റായി കലാജീവിതത്തിനു തുടക്കം. പിന്നീട് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്ക്‌ലിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. 1980 മുതൽ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 2003 നവംബർ 13-ന്‌ കോഴിക്കോട്ടെ വസതിയിൽ വെച്ച് അന്തരിച്ചു[2] . കഥാകാരി ബി.എം. സുഹറ സഹോദരിയാണ്‌.

  1. "വരയും വാക്കും, പുഴ മാഗസിൻ". Archived from the original on 2016-03-04. Retrieved 2013 നവംബർ 21. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)
  2. "ICON OF EVENTS - November, PRD Kerala". Archived from the original on 2007-07-17. Retrieved 2013 നവംബർ 21. {{cite web}}: Check date values in: |accessdate= (help)



"https://ml.wikipedia.org/w/index.php?title=ബി.എം._ഗഫൂർ&oldid=3639024" എന്ന താളിൽനിന്ന് ശേഖരിച്ചത്