ലക്ഷ്മിനാരായണ മന്ദിർ

(ബിർള മന്ദിർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തലസ്ഥാനനഗരിയായ ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിഷ്ണു അമ്പലമാണ് ബിർള മന്ദിർ എന്നറിയപ്പെടുന്ന ലക്ഷ്മിനാരായണ മന്ദിർ. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാവിഷ്ണു തന്റെ പത്നിയായ ലക്ഷ്മിയോടൊപ്പമാണ്. ഈ അമ്പലത്തിനകത്ത് പ്രധാന പ്രതിഷ്ഠ കൂടാതെ ധാരാളം ദേവസ്ഥാനങ്ങളും, ചെറിയ വെള്ളച്ചാട്ടങ്ങളും, ഉദ്യാനങ്ങളും സ്ഥിതി ചെയ്യുന്നു. സാധാരണ ദിവസത്തിൽ കൂടാതെ, ജന്മാഷ്ടമി ദിവസം ഇവിടേക്ക് ധാരാ‍ളം ഭക്തജനങ്ങൾ വരാറുണ്ട്.

ലക്ഷ്മിനാരായണ മന്ദിർ
പേരുകൾ
ശരിയായ പേര്:ലക്ഷ്മിനാരായണ മന്ദിർ
സ്ഥാനം
സ്ഥാനം:ന്യൂ ഡെൽഹി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ലക്ഷ്മി നാരായണൻ - (മഹാവിഷ്ണു പത്നിയായ ലക്ഷ്മിയോടൊപ്പം )
വാസ്തുശൈലി:വടക്കെ ഇന്ത്യൻ രീതി, മന്ദിർ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1622
സൃഷ്ടാവ്:Vir Singh Deo


ചരിത്രം

തിരുത്തുക

ഈ അമ്പലം പണിതത് 1622 ലാണ്. ഇത് പണിതത് വീർ സിംഗ് ദേവ് ആണ്. ഇത് പിന്നീട് 1793 ൽ പൃഥ്വി സിംഗ് നവീകരിച്ചു. 1938 നു ശേഷം ഈ അമ്പലം നടത്തിപ്പിന്റെ ചെലവുകളും മറ്റും ബിർള കുടുംബത്തിൽ നിന്നാണ്.


സവിശേഷതകൾ

തിരുത്തുക
 
ജന്മാഷ്ടമി ദിവസം അമ്പലം അലങ്കരിച്ചിരിക്കുന്നു.
  • പ്രധാന അമ്പലത്തിനകത്ത് വിഷ്ണു, ലക്ഷ്മി എന്നീ ഹിന്ദു ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • ഇടത് വശത്ത് ശക്തി ദേവിയായ ദുർഗ്ഗയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • വലത് വശത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് മഹാശിവൻ ആണ്.
  • മുൻ വാതിലിന്റെ വലത് വശത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • മുൻ വാതിലിന്റെ ഇടത് വശത്തായി ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • അമ്പലം മൊത്തമായി ഏകദേശം 7.5 ഏക്കർ (30,000 m2) വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്നു. ഇതിൽ കെട്ടിടമേഖല 0.52 ഏക്കർ (2,100 m2) ആണ്.[1]

ചിത്രങ്ങൾ

തിരുത്തുക

Image:Birlamandirdelhi.JPG|

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലക്ഷ്മിനാരായണ_മന്ദിർ&oldid=4082129" എന്ന താളിൽനിന്ന് ശേഖരിച്ചത്