ദക്ഷിണാഫ്രിക്കൻ പാർലമെന്റ് അംഗവും ദക്ഷിണാഫ്രിക്കയുടെ മോചനത്തിനായി ദീർഘകാലം തടവിൽ കഴിഞ്ഞ മലയാളിയുമായിരുന്നു ബില്ലി നായർ(27 നവംബർ 1929 – 23 ഒക്ടോബർ 2008). ഇരുപതുവർഷത്തോളം റോബൻ ഐലന്റിൽ മണ്ടേലക്കൊപ്പം തടവുകാരനായിരുന്നു.

ബില്ലി നായർ
Billy Nair at a Function in October, 2005.
ജനനം(1929-11-27)27 നവംബർ 1929
മരണം23 ഒക്ടോബർ 2008(2008-10-23) (പ്രായം 78)
രാഷ്ട്രീയ കക്ഷിAfrican National Congress

ജീവിതരേഖ

തിരുത്തുക

കേരളത്തിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തൊഴിലിനായി കുടിയേറിയ കൃഷ്ണൻനായരുടെയും പാർവതിയുടെയും മകനാണ്.[1] കൃഷ്ണൻ നായർ പാലക്കാട് ജില്ലയിലെ കൊങ്ങാട്ടിനടുത്ത് കുണ്ടളശ്ശേരി സ്വദേശി ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ചാണ് കൃഷ്ണൻ നായരും പാർവ്വതിയും വിവാഹിതരാകുന്നതും 1929-ൽ ബില്ലി നായർ ജനിക്കുന്നതും. 1953ൽ സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി അംഗമായി. മണ്ടേലക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. 1964 ൽ ഇരുപതുവർഷത്തെ കഠിനതടവിന് വിധിച്ചു. സ്വാതന്ത്ര്യാനന്തരം ആഫ്രിക്കയിൽ പാർലമെന്റ് അംഗമായി. ബില്ലിനായർ 2008ൽ മരിക്കുമ്പോൾ കമ്യൂണിസ്റ്റ് പാർടി കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

 
ബില്ലി നായരുടെ, തടവറ കാർഡ്

റോബിൻ ഐലന്റിൽ, ബില്ലി നായരുടെ നമ്പർ കാർഡാണ് ജയിലിൽ പീഡനകാലത്തിലൂടെ കടന്നുപോയവരുടെ പ്രതീകമായി പ്രദർശിപ്പിച്ചിരിക്കുന്നത്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • പ്രവാസി ഭാരതീയ സമ്മാൻ (2007)
  1. "UNIVERSITY OF DURBAN - WESTVILLEPRIVATE DOCUMENTATION CENTRE ORAL HISTORY PROJECT "VOICES OF RESISTANCE"". University of Durban. 2002-07-12. Archived from the original on 2016-03-04. Retrieved 2009-05-31.
  2. "ചരിത്രമായി മാറിയ ജീവിതം". www.deshabhimani.com. Archived from the original on 2016-03-05. Retrieved 23 മെയ് 2014. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബില്ലി_നായർ&oldid=4084828" എന്ന താളിൽനിന്ന് ശേഖരിച്ചത്