ഡർബൻ
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് ഡർബൻ. മുൻ നേറ്റാൾ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഡർബൻ ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോഴത്തെ ക്വാസുലു-നേറ്റാൾ (Kwazulu-Natal) പ്രവിശ്യയുടെ ഭാഗമായ ഡർബൻ ഉംഗെനി (Umgeni) നദിക്കു തെ. നേറ്റാൾ ഉൾക്കടലിന്റെ ഉത്തര തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ സമുദ്ര തീരത്തിലെ ഒരു പ്രധാന ശൈത്യകാല വിശ്രമ സങ്കേതമാണ് ഡർബൻ. ജനസംഖ്യ: 2554400 (99 est).
ഡർബൻ eThekwini | ||
---|---|---|
| ||
Country | South Africa | |
Province | KwaZulu-Natal | |
Established | 1835 | |
• മേയർ | Obed Mlaba(ANC) | |
• ആകെ | [[1 E+9_m²|2,291.89 ച.കി.മീ.]] (884.90 ച മൈ) | |
(2007)[2] | ||
• ആകെ | 34,68,086 | |
• ജനസാന്ദ്രത | 1,513/ച.കി.മീ.(3,920/ച മൈ) | |
സമയമേഖല | UTC+2 (SAST) | |
ഏരിയ കോഡ് | 031 | |
വെബ്സൈറ്റ് | Official Durban city website |
1824-ൽ ലെഫ്. ഫ്രാൻസിസ് ഫെയർവെലിന്റെ (Lt.Francis Farewell) നേത്യത്വത്തിലുള്ള 25 അംഗസംഘം ഇവിടെ താവളമുറപ്പിച്ചതോടെയാണ് ഡർബൻ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് പോർട്ട് നേറ്റാൾ എന്നായിരുന്നു നഗരത്തിന്റെ പേര്. 1835-ൽ ഈ പ്രദേശം ഡർബൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1866-ൽ ഇവിടെ സ്വർണ നിക്ഷേപം കണ്ടെത്തുന്നതുവരെ നഗര വികസനം മന്ദഗതിയിലായിരുന്നു. 1884-86 -ലെ നേറ്റാൾ സ്വർണ വേട്ട ഈ നഗരത്തിന്റെ സമ്പൽ സമൃദ്ധിക്ക് ആക്കം കൂട്ടി. 1895-ൽ ഡർബനെയും, ജൊഹാനസ്ബർഗിനെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമ്മാണം നഗരത്തിന്റേയും തുറമുഖത്തിന്റേയും ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 ആഗ. -31 മുതൽ സെപ്. 8-വരെ നടന്ന പ്രഥമ ലോകവംശീയതാവിവേചന വിരുദ്ധ സമ്മേളനത്തിന്റെ വേദിയായിരുന്നു ഡർബൻ.
ഗാന്ധിസ്മൃതികൾ
തിരുത്തുകനഗരത്തിൽ നിന്ന് ഏതാണ്ട് 25 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി മുൻകൈ എടുത്തു നിർമിച്ച ഫിനിക്സ് അധിവാസപ്രദേശം. ഗാന്ധി അഹിംസാ പ്രസ്ഥാനത്തിനും സത്യാഗ്രഹത്തിനും രൂപകല്പന നല്കിയതും , ആദ്യമായി പ്രയോഗത്തിൽ വരുത്തിയതും ഇവിടെ വെച്ചാണ്. ഗാന്ധിയുടെ വസതിയും അതിനോടു ചേർന്ന ഉദ്യാനവും പ്രിന്റിംഗ് പ്രസ്സും, ഇന്ന് ഒരു മ്യൂസിയമാണ്.
-
ഗാന്ധിയുടെ പ്രസ്സ് നിന്നിരുന്ന കെട്ടിടം
-
സർവോദയാ ആശ്രമം ഇന്ന്
-
ഇന്ത്യൻ ഒപീനിയൻ അച്ചടിച്ചിരുന്ന അച്ചടിയന്ത്രം
-
അങ്കണത്തിലെ ഗാന്ധി പ്രതിമ
-
ഗാന്ധി പീറ്റർ മാരിസ് ബർ ഗ് അധികാരികൾക്കയച്ച കത്തിന്റെ പകർ പ്പ്
-
ആശ്രമത്തോടു ചേർന്ന ഉദ്യാനം
പ്രമാണങ്ങൾ
തിരുത്തുക- ↑ Municipal Demarcation Board, South Africa Retrieved on 2008-03-23.
- ↑ Statistics South Africa, Community Survey, 2007, Basic Results Municipalities (pdf-file) Retrieved on 2008-03-23.
മറ്റ് ലിങ്കുകൾ
തിരുത്തുക- Official Durban city website Archived 1996-03-29 at the Wayback Machine.
- Durban harbour
- Things to do in Durban Archived 2009-04-20 at the Wayback Machine.
- വിക്കിവൊയേജിൽ നിന്നുള്ള ഡർബൻ യാത്രാ സഹായി
- Durban is at coordinates 29°53′S 31°03′E / 29.883°S 31.050°E