ബില്ലി ഐലിഷ്

അമേരിക്കൻ ഗായിക, ഗാനരചയിതാവ് (2001–)

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബില്ലി ഐലിഷ്. (ജനനം: ഡിസംബർ 18, 2001).[1] 2016 ൽ ഓഷ്യൻ ഐസ് എന്ന തന്റെ ഗാനം സൗണ്ടക്‌ളൗഡിൽ അപ്ലോഡ് ചെയ്തതോടെ ആണ് ഇവർ മാധ്യമ ശ്രദ്ധ നേടുന്നത്. ഇതു പിന്നീട് ഇന്റർസ്കോപ് റെക്കോർഡ് സബ്സിഡിയറിയായ ഡാർക്ക്റൂം പ്രകാശനം ചെയ്തു. തന്റെ സംഗീതവും തത്സമയ ഷോകളുമായി സഹകരിക്കുന്ന സഹോദരൻ ഫിന്നിയാസാണ് ഈ ഗാനം രചിച്ച് നിർമ്മിച്ചത്. ഇവരുടെ ആദ്യ ഇപി, ഡോണ്ട് സ്മൈൽ അറ്റ് മി (2017), യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ആദ്യ 15 സ്ഥാനങ്ങളിൽ എത്തി.

ബില്ലി ഐലിഷ്
ജനനം
Billie Eilish Pirate Baird O'Connell

(2001-12-18) ഡിസംബർ 18, 2001  (22 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
സജീവ കാലം2015–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾFinneas O'Connell (brother)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്billieeilish.com

എലിഷിന്റെ ആദ്യ സ്റ്റുഡിയോ ആൽബം, വെൻ വി ആൾ ഫാൾ അസ്ലീപ്‌ , വെയർ ഡു വി ഗോ ? (2019), ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാംസ്ഥനത്തായി അരങ്ങേറ്റം കുറിക്കുകയും യുഎസിൽ 2019 ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആൽബമായി മാറുകയും ചെയ്തു. [2] യുകെയിലും ഇത് ഒന്നാം സ്ഥാനത്തെത്തി. ഈ ആൽബത്തിലെ ആറ് ഗാനങ്ങൾ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ആദ്യ 40 ഇത് ഇടം പിടിച്ചു ഈ ആൽബത്തിൽ അടങ്ങിയിരിക്കുന്നു: " വെൻ പാർട്ടി ഓവർ ", " ബറി എ ഫ്രണ്ട് ", " വിഷ് യു വർ ഗേ ", " സാനി ", " എവരിതിംഗ് ഐ വാണ്ടഡ് ", " ബാഡ് ഗൈ ", എന്നിവയായിരുന്നു ആ ഗാനങ്ങൾ . ഇതിൽ അവസാനത്തേത് എലിഷിന്റെ യുഎസിലെ ബിൽബോർഡ് ഹോട് 100 ചാർട്ടിൽ ഒന്നാംസ്ഥനത്തെത്തുന്ന ആദ്യ ഗാനമായി മാറി.

ഒൻപത് ഗ്രാമി അവാർഡുകൾ, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, രണ്ട് ഓസ്കാർ അവാർഡുകൾ, രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ, മൂന്ന് എംടിവി വീഡിയോ മ്യൂസിക് അവാർഡുകൾ എന്നിവയാണ് എലിഷിനു ലഭിച്ചിട്ടുള്ള പുരസ്‌ക്കാരങ്ങൾ . നാല് പ്രധാന ഗ്രാമി വിഭാഗങ്ങൾ ആയ , മികച്ച പുതിയ ആർട്ടിസ്റ്റ്, റെക്കോർഡ് ഓഫ് ദ ഇയർ, സോംഗ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ എന്നിവ ഒരേ വർഷം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയുമാണ് ഇവർ . [3] 2024-ൽ ബാർബി എന്ന ചിത്രത്തിലെ വാട്ട് ഈസ് ഐ മെയ്ഡ് ഫോർ എന്ന ഗാനത്തിന് ഒജിനൽ സോങ്ങ് വിഭാഗത്തിൽ ഓസ്കാർ നേടിയതോടെ രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.[4]

സ്വാധീനം

തിരുത്തുക

ടൈലർ, ദി ക്രീയേറ്റർ , ചൈൽഡിഷ് ഗാംബിനോ, അവ്രിൽ ലവിഗ്നെ എന്നിവരെ തന്റെ പ്രധാന സംഗീത-ശൈലി സ്വാധീനമായി ബില്ലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.,[5][6] കൂടാതെ മറ്റ് സ്വാധീനങ്ങളിൽ ഏൾ സ്വീറ്റ്ഷർട്ട്, ആമി വൈൻഹൌസ്, സ്പൈസ് ഗേൾസ്, ലാന ഡെൽ റേ എന്നിവ ഉൾപ്പെടുന്നു.[7][8][9][10] മാധ്യമങ്ങൾ ഐലിഷിനെ പലപ്പോഴും അവ്രിൽ ലവിഗ്നെ, ലോർഡെ, ലാന ഡെൽ റേ എന്നിവരുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.[11][12]

സ്വകാര്യ ജീവിതം

തിരുത്തുക

2020 ന്റെ തുടക്കത്തിൽ എലിഷ് താൻ തന്റെ മാതാപിതാക്കളോടൊപ്പം വടക്കുകിഴക്കൻ ലോസ് ഏഞ്ചൽസിലെ ഹൈലാൻഡ് പാർക്കിൽ താമസിക്കുന്നു എന്ന് വെളിപ്പെടുത്തി .[13]

തനിക്ക് ടൂറെറ്റ് സിൻഡ്രോം,[14] സിനെസ്തേഷ്യ[15][16] എന്നിവയുണ്ടെന്നും വിഷാദം അനുഭവിച്ചിട്ടുണ്ടെന്നും എലിഷ് പറഞ്ഞിട്ടുണ്ട്. സസ്യാഹാരിയായി വളർന്ന ഇവർ സോഷ്യൽ മീഡിയയിൽ സ്ഥിരമായി വേഗനിസം പ്രചരിപ്പിക്കാറുണ്ട്.[17][18]

പുരസ്‌ക്കാരങ്ങൾ

തിരുത്തുക

ഒൻപത് ഗ്രാമി അവാർഡുകൾ, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ, രണ്ട് എംടിവി യൂറോപ്പ്‌ മ്യൂസിക് അവാർഡുകൾ മൂന്ന് എംടിവി വീഡിയോ മ്യൂസിക് അവാർഡുകൾ എന്നിവയാണ് എലിഷിനു ലഭിച്ചിട്ടുള്ള പുരസ്‌ക്കാരങ്ങൾ. നാല് പ്രധാന ഗ്രാമി വിഭാഗങ്ങൾ ആയ, മികച്ച പുതിയ ആർട്ടിസ്റ്റ്, റെക്കോർഡ് ഓഫ് ദ ഇയർ, സോംഗ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ എന്നിവ ഒരേ വർഷം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയുമാണ് ഇവർ.

  1. Savage, Mark (July 15, 2017). "Billie Eilish: Is she pop's best new hope?". BBC News. ...It's eye-lish, like eyelash with a lish.
  2. "Top Billboard 200 Albums - Year-End". Billboard. Retrieved December 6, 2019.
  3. Gonzalez, Sandra (January 26, 2020). "Billie Eilish has a history-making night at the Grammys". CNN. Retrieved January 27, 2020.
  4. https://www.manoramaonline.com/music/music-news/2024/03/11/billie-eilish-creates-history-in-oscar.html
  5. Martoccio, Angie (July 31, 2019). "The First Time: Billie Eilish". Rolling Stone. Retrieved August 15, 2019.
  6. Shoemaker, Whitney (July 13, 2019). "Billie Eilish thanks Avril Lavigne for inspiring her in wholesome photo". Altpress (in ഇംഗ്ലീഷ്). Retrieved January 17, 2020.
  7. Weiss, Haley (February 27, 2017). "Discovery: Billie Eilish". Interview Magazine. Retrieved August 15, 2019.
  8. "15-Year-Old Music Prodigy Billie Eilish On Influences, Inspiration And What She's Listening To RN". Elle. October 25, 2017. Retrieved August 17, 2019.
  9. "Billie Eilish Revisits SPIN Covers of Madonna, Amy Winehouse and More". Spin. December 23, 2019. Retrieved January 5, 2020 – via YouTube.
  10. "The Spice Girls respond after Billie Eilish pays tribute to Mel C with Sporty Spice t-shirt". The London Standard. August 30, 2019. Retrieved January 5, 2020.
  11. Cusumano, Katherine. "Billie Eilish, Pop's 15-Year-Old Prodigy, Relishes Being a Terrifying Teen". W Magazine (in ഇംഗ്ലീഷ്). Retrieved August 15, 2019.
  12. Bassil, Ryan (April 4, 2019). "Billie Eilish and the Rise of Moody Pop". Vice (in ഇംഗ്ലീഷ്). Retrieved August 15, 2019.
  13. "What Billie Eilish's Highland Park Neighborhood Tells Us About 21st-Century California". Zócalo Public Square. 2020-01-21. Retrieved 2020-02-04.
  14. "Billie Eilish Reveals She Has Tourette Syndrome After Compilation of Her Tics Emerges Online". Billboard. Retrieved December 3, 2018.
  15. Nattress, Katrina. "Billie Eilish Explains How Synesthesia Affects Her Music". iHeartRadio. Retrieved August 8, 2019.
  16. Seaberg, Maureen. "She's a Rainbow". Psychology Today. Retrieved August 8, 2019.
  17. Coscarelli, Joe (March 28, 2019). "Billie Eilish Is Not Your Typical 17-Year-Old Pop Star. Get Used to Her". The New York Times.
  18. Starostinetskaya, Anna (June 14, 2019). "Billie Eilish Begs 26 Million Fans to 'Be Smarter' And Go Vegan". VegNews.
"https://ml.wikipedia.org/w/index.php?title=ബില്ലി_ഐലിഷ്&oldid=4100351" എന്ന താളിൽനിന്ന് ശേഖരിച്ചത്